ഏട്ടത്തി [VAMPIRE]

Posted by

ഒടുവിലെല്ലാ ശ്രമങ്ങളും ഉപേക്ഷിച്ചപ്പോഴും
പ്രണയഭാഗ്യമില്ലാത്തവനെന്ന് പേരുമാത്രം മാറിയില്ല…..

***************

അങ്ങനെ ആ ദിവസം സമാഗതമായി. എന്റെ
ആദ്യ പെണ്ണ് കാണൽ… രാവിലെ തന്നെ കുളിച്ചു
സുന്ദരനായി (ഒക്കെ ഓരോ തോന്നലല്ലേ)…

ഇതിലുള്ള നമ്മുടെ ആകെ എക്സ്പീരിയൻസ് വല്യച്ഛന്റെ വീട്ടിൽ ചേച്ചിയെ കാണാൻ ആരേലും വരുമ്പോ അവിടെ പോയി തിരിഞ്ഞു കളിച്ചു, ഉള്ള പലഹാരങ്ങൾ ഒക്കെ മൂക്ക് മുട്ടെ തട്ടുക എന്നതിൽ ഒതുങ്ങുന്നു…..

ഒൻപത് മാണി ആയപ്പോഴേക്കും അമ്മാവൻ വന്നു, പുള്ളി ആണേ ഇതിന്റെ ലിങ്ക്….
പുള്ളിയുടെ ഒരു കൂട്ടുകാരന്റെ മകൾ ആണ് കഥാനായിക….

കാപ്പി കുടിക്കാൻ വിളിച്ചപ്പോൾ ആദ്യം വേണ്ട എന്ന്പറഞ്ഞെങ്കിലും. നിർബന്ധിച്ചപ്പോൾ പന്ത്രണ്ട് ഇഡ്ഡലിയും ഒരു ചരുവം സാമ്പാറും കുടിച്ചു അമ്മാവൻ തനി കൊണം കാണിച്ചു…
ഇതിനേം കൊണ്ട് ആണല്ലോ പെണ്ണ് കാണാൻ പോകേണ്ടത് എന്ന് ഓർത്തു എന്റെ ചങ്കു ഒന്ന് പിടഞ്ഞു…..

പോണേനു മുന്നേ എട്ടത്തീടെ വക ഒരു
ഉപദേശം. “പെണ്ണുകാണാനാ പോകുന്നത്. തനിക്കൊണം കാണിക്കരുത്. ആക്രാന്തം
വേണ്ടാട്ടോ..”

ഞാൻ അവളെ ദയനീയമായി ഒന്ന് നോക്കി. ശവത്തിൽ കുത്തുന്നോടീ ദുഷ്ട്ടേ എന്ന
ഭാവത്തിൽ……

അമ്മയുടെ കാല് തൊട്ടു വന്ദിച്ചു ഞാൻ യാത്ര ചോദിച്ചു ……
അമ്മാവനേം, ഏട്ടത്തിയെയും, പെങ്ങളെയും, എന്റെ ആത്മാർഥ സുഹൃത്തായ ദേവനെയും കാറിലിട്ടോണ്ട് എന്റെ ജീവിത സഖിയെ തേടി
ഞാൻ യാത്ര തിരിച്ചു…..

പതിനഞ്ച് മിനിറ്റ് യാത്രയെ ഉള്ളു പെണ്ണിന്റെ വീട്ടിലേക്ക് എങ്കിലും എന്റെ ആകാംക്ഷയും അമ്മാവന്റെ വളിപ്പും എനിക്ക് പതിനഞ്ച് യുഗം പോലെ തോന്നിപ്പിച്ചു…..

ഇടയ്ക്കു ഞാൻ അമ്മാവനോട് ചോദിച്ചു, “പെൺകുട്ടി എങ്ങനെയാ”?

അപ്പൊ ദേ കിടക്കുന്നു അടുത്ത വളിപ്പ്, കാണാൻ ആണോ അതോ കയ്യിൽ ഇരുപ്പ് ആണാ,എന്നിട്ടു ഒരു നാണവും ഇല്ലാതെ കട കട ചിരിയും…

മറുപടിക്കു വേണ്ടി ഞാനും ഒന്ന് ചിരിച്ചു
കൊടുത്തു …അമ്മാവന്റെ മറുപടി മുൻപ് കേട്ട ചളിപ്പിന്റെ എല്ലാ ക്ഷീണവും മാറ്റുന്ന ഒന്നായിരുന്നു . ഇതിലും നല്ല സ്വഭാവം
ഉള്ള പെണ്ണിനെ നിനക്ക് ഈ കേരളത്തിൽ വേറെ കിട്ടില്ല. കാണാൻ ആണേൽ മഴവിലിന്റെ അഴകും….എന്റെ മനസ്സിൽ ലഡു പൊട്ടലിന്റെ ഒരു തൃശൂർ പൂരം തന്നെ നടന്നു….ഞാൻ അവരോടും നിന്നെ കുറിച്ച് ഇത് തന്നെയാ പറഞ്ഞക്കുന്നത്
എന്ന് കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി. പിന്നീട് അങ്ങോട്ട് ആ മനുഷ്യന്റെ എല്ലാ വളിപ്പുകളും എനിക്ക് ചാപ്ലിൻ കോമഡിയെക്കാൾ വലുതായിരുന്നു…..

Leave a Reply

Your email address will not be published. Required fields are marked *