നീയല്ലേ പറഞ്ഞെ, കേരളത്തില്‍ നിന്റെ ട്രെയിന്‍ മിസ് ആയപ്പോള്‍ ഒരു സ്റേഷന്‍ മാസ്റര്‍ നിന്നെ സഹായിച്ചെന്നു. അയാളുടെ നമ്പര്‍ കയ്യിലുണ്ടോ? ചിലപ്പോള്‍ അയാള്‍ക്ക് നിന്നെ സഹായിക്കാന്‍ പറ്റിയേക്കും.
ശരിയാണ്. എന്റെ ടിക്കെടിനു പിന്നില്‍ അയാള്‍ മൊബൈല്‍ നമ്പര്‍ കുറിച്ചിട്ടിട്ടുണ്ട്. ഇവിടെ വന്നപ്പോള്‍ ഞാന്‍ മറന്നു പോയതാണ്.
ഞാന്‍ ഓടി മുകളി റൂമില്‍ പോയി ടിക്കെറ്റ് തപ്പിയെടുത്തു. ഭാഗ്യത്തിന് അത് വലിച്ചു കീറി കളഞ്ഞിരുന്നില്ല. വിറയ്ക്കുന്ന കൈകളോടെ ഞാന്‍ മസ്ടരെ വിളിച്ചു.
കാര്യങ്ങളൊക്കെ അറിഞ്ഞപ്പോള്‍ അയാള്‍ ആദ്യം എന്നെ ആശ്വസിപ്പിച്ചു. പിന്നീട് അയാള്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ടപ്പോള്‍ എന്റെ പ്രതീക്ഷകള്‍ കൂടുതല്‍ മങ്ങി.
സാധാരണ ഗതിയില്‍ രേസേര്‍വശന്‍ യാതര്കാരില്‍ കുറച്ചു പേര് തെറ്റായ അദ്ദ്രെസ്സില്‍ ആണ് യാത്ര ചെയ്യുന്നത്. പെട്ടെന്ന് ടിക്കെറ്റ് കിട്ടാതെ വരുമ്പോള്‍ ഏതെങ്കിലും എജെന്റുമാരുടെ കയ്യില്‍ നിന്നും വാങ്ങും. അതാണേല്‍ മറ്റാരുടെയെങ്കിലും പേരിലാകും. ഇവിടെയും ശില്‍പയും കുടുംബവും അങ്ങനെ ആകാനാണ് വഴി. പിന്നെ നിയും നേത്രാവതിയില്‍ പല പല സീറ്റില്‍ ഇരുന്നായിരിക്കുമല്ലോ യാത്ര ചെയ്തത്.
മരണപെട്ടവരുടെ ബോടികള്‍ അവരുടെ ടിക്കറ്റില്‍ നിന്നോ അവര്‍ക്കൊപ്പം കിട്ടിയ id പ്രൂഫില്‍ നിന്നുമൊക്കെ ഊഹിക്കുന്നതാണ്. ബന്ധുക്കള്‍ വന്നു ആയിടെന്റിഫയി ചെയ്‌താല്‍ മാത്രമേ അവ പുറത്തു വിടൂ. പരിക്ക് പറ്റിയവരുടെതും അങ്ങനൊക്കെ തന്നെ ആണ്. പ്രത്യേകിച്ച് ഇത്രയധികം പേരുടെ പേര് വിവരങ്ങളൊക്കെ ഞങ്ങളുടെ കയ്യിലുള്ള റിസര്‍വേഷന്‍ ടാറ്റ ബസില്‍ നിന്നാണ് പുറത്തു വിടുന്നത്.
എന്റെ നിര്‍ബന്ധത്തിനു വഴങ്ങി അദ്ദേഹം ടാറ്റ ബേസ് ചെക്കു ചെയ്തു. നോ രക്ഷ.
അവസാനം ഹോസ്പിറ്റലില്‍ ചെന്നു അന്വേഷിക്കാന്‍ വേണ്ടുന്ന സവ്കര്യങ്ങള്‍ അദ്ദേഹം ചെയ്തു തന്നു.
പിറ്റേന്ന് ഞാന്‍ ഉടുപ്പിയിലെത്തി. അവിടെ എനിക്ക് കിട്ടിയ സഹായം വച്ചു അരിച്ചു പെറുക്കി. ആശുപത്രിയിലോന്നും ശില്പയെ പറ്റി ഒരു വിവരവും ഇല്ലായിരുന്നു.
പ്രതീക്ഷ വറ്റിയ ഞാന്‍ തിരികെ മുംബയില്‍ എത്തി.