അടുത്തുള്ള കടയിൽ കയറി ബ്രേക്ഫാസ്റ് കഴിക്കാൻ ഇരുന്നു..നേരംവെളുക്കാറായിരുന്നു…
നോക്കുമ്പോൾ ദോശ ചമ്മന്തിയിൽ മുക്കി കഴിക്കുന്നുണ്ടവൾ..നന്നായി വിശക്കുന്നുണ്ടെന്ന് തോന്നുന്നു വേഗത്തിലാണ് കഴിപ്പ്..അവൻ ഒരു ഗീ റോസ്റ്റ് കൂടെ ഓർഡർ ചെയ്‌തു..കാപ്പികപ്പെടുത്തു ചുണ്ടോട് ചേർത്തുകൊണ്ടവളെ നോക്കി..ദോശ വായിലേക്ക് വെക്കുമ്പോൾ ചെറുതായി തുറക്കുന്ന വിടർന്നു മലർന്ന ചുണ്ടുകൾ…ചുവന്നു തുടുത്തിരിക്കുന്നു..ഇവളെന്താ സായിപ്പിന്റെ കുഞ്ഞോ!!!എന്താ നിറം…പണ്ട് കശ്മീർ ട്രിപ്പിൽ കണ്ട പെൺകുട്ടികളെ പോലെ..അവനോർത്തു..
ബില്ലും കൊടുത്തു അവിടെ നിന്നിറങ്ങി നേരെ ബസ് സ്റ്റാൻഡിലേക്ക് നടന്നു..ksrtc ബസിൽ ഇടുക്കിക്കും..
ഓട്ടോയിൽ അവർ ഒരു വീടിനു മുന്നിൽ ഇറങ്ങി..ഓടിട്ട അതിരിലായി മൈസൂർ മൈലാഞ്ചിയും ഹൈറേഞ്ച് റോസായും നട്ടുപിടിപ്പിച്ച മുറ്റമുള്ളമനോഹരമായ ഒരു കൊച്ചു വീട്…ചുറ്റിനും റബ്ബർ തോട്ടമാണ്…10 മണി ആയിട്ടും ചുറ്റും മഞ്ഞു പൊതിഞ്ഞു നില്കുന്നു…
“ആ സാറെതിയോ…ലേറ്റ് ആയപ്പോ ഫോണിൽ വിളിച്ചിരുന്നു കിട്ടിയില്ല…താക്കോൽ ആ ചെടിച്ചട്ടിയിൽ വച്ചിട്ടുണ്ട് സാറെ…” മുറ്റത്തേക്ക് കയറിവന്നുകൊണ്ടൊരാൾ പറഞ്ഞു..ഹൌസ് ഓണർ ആണ്.
“കെട്യോൾ കൂടെയുണ്ടാകുമെന്ന് പറഞ്ഞില്ലാലോ അതിനുള്ള സൗകര്യമൊന്നും ആകിയിട്ടില്ല സാറെ” തല ചൊറിഞ്ഞുകൊണ്ടയാൾ പറഞ്ഞതും അവളവനെ ഞെട്ടിയൊന്ന് നോക്കി..
അവനാ ഡോർ തുറന്ന് അകത്തു കയറിയിരുന്നു..