”വാ..അവൻ ബാഗുമെടുത്തു മുന്നോട്ട് നടന്നു.ഒന്നും മനസിലാകാതെ അവൾ പിന്നാലെയും..
ടിക്കറ്റ് എടുക്കാനായി അവൻ പോയപ്പോൾ അവളാ സിമന്റ് ബഞ്ചിലിരുന്നു..അയാളെന്നെ കൂടെ കൊണ്ടോകുമോ അതോ എവിടെയെങ്കിലും ആക്കുമോ..എന്ത് ധൈര്യത്തിലാ താനി കാണിക്കുന്നതൊക്കെ..പലവിധ ചിന്തകളാൽ ഇരുന്നവൾ അവൻ മുന്നിലെത്തിയത് അറിഞ്ഞില്ല..ഒരു കപ്പ് കോഫി അവൾക് നേരെ നീട്ടിയവൻ..
“കുടിക്ക്..ആകെ നനഞ്ഞതല്ലേ..” പാതിയും ഉണങ്ങിതുടങ്ങിയ വസ്ത്രങ്ങളിലേക്ക് നോക്കിയവൻ പറഞ്ഞതും അവളൊന്ന് ചൂളി..ഒരു ഇറുകിയ വൈറ്റ് സൽവാർ ആണ് വേഷം..ഗർഭിണിയായ ശേഷം തുടുത്ത തന്റെ ശരീരം അതിൽ എടുത്തുകാണിക്കുന്നുണ്ടായിരുന്നു..തട്ടം വലിച്ചിട്ടുകൊണ്ടവൾ ആ കപ്പ് വാങ്ങി ചുണ്ടോടാടുപ്പിച്ചു..
തനിക്കുമുന്നിലായി പിന്തിരിഞ്ഞു നില്കുന്നവനെ നോക്കികൊണ്ട് അവൾ ഒരിറക്ക് കുടിച്ചു..ആറടിയോളം ഉയരം തോന്നിക്കുന്ന ഉറച്ച ശരീരപ്രകൃതിയുള്ള ഇരുന്നിറത്തേക്കാൾ കുറച്ചു കൂടി നിറമുള്ളൊരാൾ..തന്റെ രണ്ടിരട്ടിയോളം വലിപ്പമുണ്ടവന്..അവനൊന്നു തിരിയാൻ തുടങ്ങിയതും അവൾ മിഴികൾ മാറ്റി…
“ഞാൻ പോകുന്നിടത്തേക്ക് നിനക്കും ടിക്കറ്റ് എടുത്തിട്ടുണ്ട്..കുഞ്ഞുണ്ടാകുംവരെ അവിടെ നിൽക്കാം ശേഷം എവിടേക്കെങ്കിലും സുരക്ഷിതമായി മാറാം നിനക്ക്..”
19 വയസു മാത്രം പ്രായമുള്ള അച്ഛനും അമ്മയും നഷ്ടപ്പെട്ട ഒരു പെൺകുട്ടിയോടുള്ള സഹതാപം മാത്രം ആയിരുന്നോ അവന്റെ വാക്കുകളിൽ..അറിയില്ല..