ഫിദ 3 [അനാമിക] [Climax]

Posted by

 

 

 

അവൾ അവന്റെ പുറത്ത് പതിയെ തട്ടിക്കൊണ്ടിരുന്നു…….

 

 

 

“ അത് കേൾക്കും വരെ എന്നെങ്കിലും തന്നെത്തേടി ആരെങ്കിലും വരുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു…..അത് അതോടെ തീർന്നു…..”

 

 

 

“ജോലി കിട്ടിയ ശേഷം സ്വാമിയേ കാണാൻ ചെന്നു….പ്രായത്തിന്റെഅവശതകൾ കൊണ്ട് ഉഡുപ്പിഅടുത്തൊരു ആശ്രമത്തിലേക്ക് മാറിയിരുന്നു അദ്ദേഹം….ഇടയ്ക്കു ചെന്നു കാണാനായി വിളിക്കും…“

 

 

 

”അന്ന് നിന്നെ കണ്ടപ്പോൾ അതൊക്കെ ഓർമ വന്നു……അതാ വഴിയിൽ വിട്ടിട്ടു പോകാതിരുന്നത്…..“

 

”പിന്നീടൊരിക്കലും അന്വേഷിച്ചില്ലേ….“

 

”വേണ്ടെന്നു വച്ചു….എല്ലാം മറന്ന് നല്ലൊരു ജീവിതം ജീവിക്കുന്നുണ്ടേൽ എന്തിനാ അതിനിടയിലേക്ക്…..ആ പ്രായത്തിൽ പറ്റിപ്പോയൊരു തെറ്റല്ലേ……“

 

അവളവന്റെ മുഖത്തേക്ക് തന്നെ നോക്കി.

 

”ഇനിയെന്തിനാടി എനിക്കവരൊക്കെ…..നീയില്ലേ…നമ്മുടെ കുഞ്ഞില്ലേ….ഒരിക്കലുമൊരു പെണ്ണുകെട്ടണമെന്നോ കുടുംബം വേണമെന്നോ തോന്നിയിട്ടില്ലെനിക്ക്…അവിടെക്കാ നീ ഇടിച്ചു കയറി വന്നത്…..“

 

”അപ്പൊ ഞാൻ ഇല്ലാരുന്നെങ്കിലോ…..“

 

 

 

”നീയില്ലെങ്കിൽ……….അവനുയർന്നു അവളുടെ മുഖം ഉള്ളം കയ്യിലെടുത്തു……കണ്ണുകളിലേക്ക് നോക്കി..

 

അവൾ എന്തേയെന്നു പുരികം ഉയർത്തി…..

 

 

 

“നീയില്ലെങ്കിൽ ഇന്നെൻ ജന്മം

വേനൽ കനവായ് പൊയ്പോയേനെ

നീയില്ലെങ്കിൽ സ്വപ്നം പോലും

മിന്നൽക്കതിരുകളായ് പോയേനേ………………”

 

 

 

ഫിദ കണ്ണുമിഴിച്ചു നോക്കി……

Leave a Reply

Your email address will not be published. Required fields are marked *