ഫിദ 3 [അനാമിക] [Climax]

Posted by

 

ഫിദയൊന്നും മിണ്ടുന്നില്ലെന്ന് കണ്ട് നോക്കുമ്പോളാണ് എന്തോ ചിന്തിച്  ചുണ്ടിലൊരു പുഞ്ചിരിയോടെ വിരൽ തുമ്പു കടിച്ചിരിക്കുന്നവൾ…………….

 

അവളുടെ കഴുത്തിലെയും മൂക്കിൻതുമ്പിലെയും ചുവന്ന പാട് അപ്പോളാണ് അമ്മച്ചി ശ്രദ്ധിക്കുന്നത്……ഞാനൊന്നു തിരിഞ്ഞപ്പോളേക്കും രണ്ടും കൂടെ…..ഹാ 85 ഒക്കെ കഴിഞ്ഞില്ലേ ഇനിയിപ്പോളെന്നാ കുഴപ്പമില്ല……..

 

“അമ്മച്ചിയിനി കൂട്ടുകിടക്കാൻ വരണ്ടാരിക്കും അല്ലോടി മോളെ……..”

 

“അമ്മച്ചീ………” ഫിദ ചമ്മി……..

 

അവർ പൊട്ടിച്ചിരിച്ചു…..അതുകണ്ടതും ആ ചുളിവ് വീണ കവിളിൽ ഒരു കടി വച്ചു കൊടുത്തു അവൾ………..

 

“നന്നായിട്ടു വല്ലോമൊക്കെ കഴിക്കണം കേട്ടോ കൊച്ചേ……..”

 

കൂൺ വൃത്തിയാക്കി അകത്തേക്കുകയറി അത് അടുക്കളയിൽ വച്ചു……..ചെറുതായി കീറി മഞ്ഞൾപൊടിയിട്ടു വെള്ളമൊഴിച്ചിട്ടു ..അതിലേക്ക് തേങ്ങായൊതുകാനായി തിരിഞ്ഞു…..അവൾ എല്ലാം നോക്കി അടുത്തുനിന്നു….അവസാനം കുറച്ച് തോരനും ബാക്കി കുരുമുളകു ചേർത്ത റോസ്സ്റ്റുമാക്കി……

 

ഉച്ചക്ക് അവൻ എത്തില്ലെന്നും തിരക്കാണെന്നും വിളിച്ചു പറഞ്ഞപ്പോൾ അവർ രണ്ടും കൂടെ ഊണ് കഴിച്ചു…..തോമാച്ചായൻ എത്താൻ താമസിക്കും……

 

“അമ്മച്ചീ…..ഈ കമ്പിളി മെഷീനിൽ അലക്കാൻ പറ്റുവോ…..”അവൾ മുറിയിൽ നിന്നും കമ്പിളിയെടുത്ത് കൊണ്ട് ചോദിച്ചു…….

 

“അത്രേം ഭാരമൊന്നും അതിൽ അലക്കാൻ പറ്റൂല കൊച്ചേ…….”

 

“തന്നേമല്ല ഈ മഴയത്തു അലക്കിയാൽ അതുണങ്ങത്തുമില്ല………വെയില് തെളിയുവാണേൽ ഒന്ന് ചൂടുകൊള്ളിച്ചു എടുത്തു വച്ചേരെ വേനക്ക് കഴുകാം…….”

Leave a Reply

Your email address will not be published. Required fields are marked *