”എന്നിട്ടെന്നാ എന്നോടിത്രേം നാളും പറയാതിരുന്നേ….“
”ഞാനതു മറന്നായിരുന്നു……പിന്നിന്നു നിന്റെ വീട് കണ്ടപ്പോൾ ഓർമ വന്നതാ…..“
വീട്ടിലെത്തി സെറിലാക് കലക്കി കൊടുക്കാൻ നോക്കുമ്പോ അവൾക് പരിചയമില്ലാത്ത ഫ്ലെവർ ആയതിനാൽ അമ്പിനും വില്ലിനും അടുക്കുന്നില്ല കുഞ്ഞില…….കറന്റ് ബില്ല് അടച്ചപ്പോൾ ഫ്യൂസ് കുത്തിയിരുന്നു…….പക്ഷെ ഗ്യാസ് ഇല്ലാത്തതിനാൽ കുറുക്കുണ്ടാകാൻ പറ്റില്ല…..അവസാനം ശബരി വേറെ വാങ്ങാനായി കാറുമെടുത്തിറങ്ങി……
അൽപ സമയം കഴിഞ്ഞ് ഡോറിൽ മുട്ട് കേട്ടതും തട്ടം തലയിൽ വലിച്ചിട്ടു ഫിദ വാതിൽ തുറന്നു…..
നെഞ്ചിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു…..അയാളാണ് സഹീർ…..
വൃത്തികെട്ട ചിരിയോടെ മുന്നിൽ നിൽക്കുന്നു…..
“എന്താ ഫിദമോളെ സുഖമാണോ…..”
“നിങ്ങളെന്തിനാ ഇവിടെകയറിയത്…..ഇറങ്ങിപ്പോ……”
അവൾ വാതിൽ അടക്കാൻ ആഞ്ഞതും അയാൾ അതിൽ കൈ വച്ചു തടഞ്ഞു……..
“ആ പോലീസ് കാരന്റെ കൂടെ കിടന്നു ഉണ്ടാക്കിയതാരുന്നല്ലെടി…..വെറുതെ അല്ല അവനന്ന് അവിടെ കിടന്നു നിനക്കുവേണ്ടി വാദിച്ചത്…..”
“ആണെങ്കിലെന്താ…..നിന്നെപ്പോലെ ഭാര്യയുണ്ടായിട്ടും പാതിരാത്രിക്ക് അനിയത്തിയായി കാണണ്ടവളുടെ മാനത്തിന് വില പറഞ്ഞിട്ടില്ല അയാൾ……….”
“അറ്റം ചെത്താത്തവന്റെ കേറുന്നതിന്റെ മെണപ്പാണോടി…….അവനങ്ങ് കയറിമേയുന്ന ലക്ഷണം ഉണ്ടല്ലോ…..കൊഴുത്തുമെഴുതിട്ടുണ്ട് നീ……..”
“ഇറങ്ങിപ്പോടാ നായെ…….ഇല്ലെങ്കിൽ ഞാനിവിടെ കിടന്ന് വിളിച്ചുകൂവും….ഇത്താതേം മക്കളും എല്ലാരും അറിയട്ടെ…..”