അവൾക്കു ആതിര എന്ന് പേരും ഇട്ടു അമ്മു എന്നാ വിളി പേരും ആയി അമ്മ ഇല്ലാത്ത ഒരു കുറവും രാഘവൻ കാണിച്ചില്ല എന്ത് ചോദിച്ചാലും മേടിച്ചു കൊടുക്കും നല്ല സ്വാതദ്രിയത്തോടെ തന്നെ വളർത്തി.. എന്നാലും അവടെ ഉള്ള ചില ആളുകൾക്ക് അമ്മു അന്ന് തന്നെ ഒരു കണ്ണിൽ കരട് ആയിരുന്നു
തല മണ്ണിൽ കുത്തിയപ്പോ തന്നെ അമ്മയെ കൊന്നിട്ട വന്നത് എന്ന് അവളെ കുത്തി കുത്തി പറഞ്ഞു കൊണ്ടിരുന്നു ആദ്യം ഒക്കെ അത് കേട്ടു കരഞ്ഞു മാറി നിക്കും അതും അച്ഛൻ രാഘവൻ ഉൾ കടലിൽ മീൻ പിടിക്കാൻ പോവുമ്പോൾ അവൾക്കു ഏക തുണ aa രമണി അമ്മ ആയിരുന്നു..
പിന്നീട് അവൾ വയസ്സ് അറിയിച്ചപ്പോഴും തുറയിലെ മറ്റു പെൺകുട്ടികൾക്ക് കിട്ടുന്ന ഒരു പരിരക്ഷയോ ഒന്നും അവൾക്കു കിട്ടിയില്ല എന്നാലും അച്ഛൻ വന്നു കഴിഞ്ഞാൽ അവൾക്കു ഇതിനെ okke മറി കടന്നുള്ള സ്നേഹം കിട്ടും… അവളുടെ കൂടെ കൂടുന്ന തുണ ഉള്ള പെൺകുട്ടികൾ പോലും അവളെ കളിക്കണോ ഒന്ന് മിണ്ടണോ കിട്ടിയിരുന്നില്ല കാരണം അവരുടെ വീട്ടിൽ നിന്നും വിലക്കും…
അങ്ങനെ അമ്മു 10 ക്ലസ്സ് പാസ്സായി പിന്നെ ഡിഗ്രി ആയി… പിന്നെ കൂട്ടിനു പെൺകുട്ടികൾ മാത്രേ ഇല്ലാതെ ഇരുന്നുള്ളു കേട്ടോ… അവളുടെ ഇടം കയ്യും വലം കയ്യും ആയി രണ്ടു ആളുകൾ ഇണ്ടായിരുന്നു… രാഘവന്റെ ചങ്ങാതി ആയ ഗോപാലന്റെ ഇരട്ട ചെക്കമ്മാര് അനിലും അനീഷും രണ്ടാൾക്കും അമ്മുന്റെ അതെ പ്രായം തന്നെ.. Avaru ഇരട്ടകൾ ആണെങ്കിൽ രണ്ടും തനി പരട്ടങ്ങൾ ആണ്..
എന്നാലും അമ്മുവിന് എന്ത് പ്രശ്നം വന്നാലും കട്ടക്ക് കൂടെ ഇണ്ടാവും രണ്ടാളും പഠിപ്പിൽ അതി കേമൻമാർ ആയതു കൊണ്ട് തന്നെ 10 കഴിഞ്ഞു പഠിക്കാൻ പോയില്ല അച്ഛന്റെ ഒപ്പം മീൻ പിടിക്കാനും കറങ്ങി നടന്നാലും ആണ് മെയിൻ ഹോബി…