അവളത് തട്ടിക്കളഞ്ഞു.
(ഇടയ്‌ക്കൊരു കാര്യം, ഇടവേളകളിൽ ശ്യാം ചാരായവും അകത്താക്കിയിരുന്നു. അവൾ മൂന്നു ഗ്ലാസ് കള്ളും, കൂന്തലും കഴിച്ചു)
മദ്യം ചെന്നാൽ പോകാൻ താമസിക്കും, പോരാത്തതിന് തൊണ്ടവരെ മൂത്രവും.. അടിക്കുമ്പോൾ മൂക്കിലൂടെ മൂത്രത്തിന്റെ മണമാണ് അവനു തന്നെ വരുന്നത്.
ഏതായാലും രണ്ടു പേർക്കും സുഖകരമായ ആലസ്യത്തോടെ പോയി.
സംസാരം തുടർന്നു.
ഇതിനിടയിൽ ശ്യാം ഗൗരിയുടെ ചേച്ചിയുടെ കാര്യം ചോദിച്ചു.
കഥകൾ പലതും പറഞ്ഞപ്പോൾ ചേച്ചിയുടെ കല്യാണം നടക്കാത്തതിന്റെ വിഷമമാണ് ഗൗരിക്ക് ഏറ്റവും കൂടുതൽ എന്ന് ശ്യാമിന് മനസിലായി.
അവൻ ചോദിച്ചു, “ഞാൻ അങ്ങ് കെട്ടട്ടെ?”
അവൾ തെല്ല് അമ്പരപ്പോടെ താൽപ്പര്യപൂർവ്വം അവനെ നോക്കി.
“അതിന് നീ അവളെ കണ്ടിട്ടില്ലല്ലോ?”
“ഇതു പോലെ തന്നെയല്ലേ ഇരിക്കുന്നത്?” ജനൽ പടിയിൽ ഇരുന്ന ഫോട്ടോ കൈയ്യിലെടുത്ത് അവൻ ചോദിച്ചു.
“ഇതിലും സുന്ദരിയാണ്.”
“ചേച്ചിയെ ഓർത്തല്ല, നിന്റെ വിഷമം കണ്ടിട്ടാണ്”. അവൻ അതു പറഞ്ഞത് ആത്മാർത്ഥമായിട്ടായിരുന്നു.
അവൾ പൊട്ടിച്ചിരിച്ചു.
“അമ്പടാ കള്ളാ!!”
അവൻ ചോദ്യഭാവത്തിൽ നോക്കി.
“ചേച്ചിയെ കെട്ടിയാൽ പിന്നെ അനിയത്തിയെ കിട്ടും എന്നു കരുതണ്ട”, അവൾ പിന്നെയും ചിരിച്ചുകൊണ്ടിരുന്നു. എന്നാൽ ആ പറയുന്നതിൽ ഒരു കാഠിന്യം അവന് തോന്നി.
“ഞാൻ അങ്ങനൊന്നും ചിന്തിച്ചില്ല, പക്ഷേ അപ്പോൾ ഞാൻ ചേച്ചിയെ കെട്ടിയാൽ നീ മറ്റൊരാളെ കെട്ടിയിട്ട് ഞങ്ങളുടെ മുന്നിൽ എങ്ങിനെ വരും?”
“അതിനെന്താ?”
“ഒന്നുമില്ലേ?”
“പിന്നെ നമ്മൾ തമ്മിൽ ഒരു ബന്ധവും കാണില്ല.”
“അതു വേണ്ട.”
ശ്യാം മറ്റെന്തുപറയണം എന്നറിയാതെ തപ്പിത്തടഞ്ഞു..
ഈ സംഭാഷണം അവിടം കൊണ്ട് അവസാനിച്ചു. പക്ഷേ ശ്യാമിന് അവളുടെ ചേച്ചിയെ കാണെണം എന്നുണ്ടായിരുന്നു. കല്യാണം കഴിക്കാനോ മറ്റെന്തെങ്കിലും ലാഭത്തിനോ അല്ലായിരുന്നു അത്, അവൾ ഇത്രയും സ്‌നേഹിക്കുന്ന ചേച്ചിയെ ഒന്ന് അടുത്തറിയുക.
വായനക്കാർക്ക് ഗൗരി തീരെ മോശം ഒരു കഥാപാത്രമായി തോന്നിയാലും ശ്യാമിന് അന്നും ഇന്നും അങ്ങിനല്ലായിരുന്നു.
ഏതാണ്ട് തൂവാനത്തുമ്പികളിലെ സുമലതയെ ഓർമ്മിപ്പിക്കുന്ന കഥപാത്രത്തിന്റെ രീതികൾ. രസമതല്ല, ഗൗരിയുടെ കഥയിലും ഒരു ട്രെയിൻ ആണ് ഏറ്റവും അവസാനരംഗം. പദ്മരാജൻ ഞാനെഴുതാനിരുന്ന കഥ അടിച്ചു മാറ്റിയതാണോ എന്തോ?!!
ഇനിയാണ് രസകരമായ നിമിഷം ഉണ്ടായത്.