ഗീതികയുടെ ഒഴിവ് സമയങ്ങൾ 23 [Smitha] [Climax]

Posted by

അതാകട്ടെ വളരെ അധികം ദേഹത്ത് ഇടുകയും ചെയ്യും അവന്‍.
നിന്‍റെ സുഗന്ധം നിറഞ്ഞ കുട്ടിക്കാലത്തെ ദുര്‍ഗന്ധമുള്ളതാക്കിയത് നിന്‍റെ അപ്പനും അമ്മയും തന്നെയാണല്ലോ എന്‍റെ കുഞ്ഞേ!
കണ്ണുകള്‍ നിറഞ്ഞ് അവന്‍റെ നെഞ്ചിലൂടെ ഒഴുകിയപ്പോള്‍ ഞാന്‍ സ്വയം പഴിച്ചുകൊണ്ട് പറഞ്ഞു.
പക്ഷെ ഇനി അങ്ങനെയുണ്ടാവില്ല എന്‍റെ കുരുന്നെ!
ഒരിക്കലുമുണ്ടാവില്ല നിന്‍റെ ജീവിതത്തില്‍ ഇതുപോലെ ഒരനുഭവം!
ദൃഡമായ മനസ്സോടെ ഞാന്‍ മന്ത്രിച്ചു.

“കുഞ്ഞ് ഉറങ്ങട്ടെ…”

ഡോക്റ്റര്‍ പറഞ്ഞു.

“നിങ്ങള്‍ അല്‍പ്പം എല്ലാവരും പുറത്ത് നില്‍ക്കൂ…”

ഞാനും ഗീതികയും പുറത്തേക്ക് നടന്നു.
അവള്‍ എന്‍റെ കൈയ്യില്‍ പിടിച്ചിരുന്നു.
എന്നെ നോക്കുമ്പോഴൊക്കെ കുറ്റബോധംകൊണ്ട് വിങ്ങിപ്പൊട്ടുന്ന ഭാവമായിരുന്നു അവള്‍ക്ക്!
ഞങ്ങള്‍ വാരാന്തയിലെത്തി.
ഞങ്ങളുടെ അയല്‍ഫ്ലാറ്റില്‍ താമസിക്കുന്നവരും അടുത്ത സുഹൃത്തുക്കളും അവിടെയുണ്ടായിരുന്നു.
പിന്നെ ഗബ്രിയേല്‍ അച്ഛനും.
രമേശന്‍ അച്ഛനോട് സംസാരിച്ചുകൊണ്ട് നില്‍ക്കുകയാണ്.
ഞാന്‍ അവരുടെ അടുതെത്തി.
തൊട്ടടുത്ത്.
പെട്ടെന്ന് എന്‍റെ മുഖത്ത് ചുളിവുകള്‍ വീണു.
ഞാന്‍ ഒന്ന് ഞെട്ടി.
ഈശ്വരാ…
ഞാന്‍ സ്വയം വിളിച്ചു.
എന്‍റെയുള്ളം കോപം കൊണ്ട് തിളയ്ക്കാന്‍ തുടങ്ങി.

“അച്ഛാ…”

ഞാന്‍ ഫാദര്‍ ഗബ്രിയേലിനെ വിളിച്ചു.

ഫാദര്‍ എന്‍റെ തോളില്‍ കൈ വെച്ചു.

“സാരമില്ല മോനെ…എല്ലാം ശരിയാകും….”

“ഹ്മം ..അങ്ങനെയാകട്ടെ..ഫാദര്‍ പ്രാര്‍ഥിക്കണം…”

“പിന്നെന്താ! അത് എപ്പോഴും ഉണ്ടാവും!”

Leave a Reply

Your email address will not be published. Required fields are marked *