ഉള്ള ബന്ധം
ഞാൻ വന്നിട്ടു ഇതുവരെ അയാൾ ഇങ്ങോട്ടു വന്നില്ല.. കുട്ടേട്ടനെ കാണാൻ വന്നില്ല.. അങ്ങോട്ടു പോയോ എന്നെനിക്കറിയില്ല.. കരുണൻ ഇപ്പോൾ ഇര കിട്ടുന്നിടത്തെ പോകു..
ഞാൻ വെറ്റില പറിക്കാൻ പോണില്ല.. വെറുതെ നല്ല പിള്ളേരെ കുറ്റം പറയാൻ.. അതങ്ങിനെ ആണല്ലോ.. രക്ഷപെട്ടു കഴിയുമ്പോൾ വന്ന വഴി മറക്കും..
ആരും ഒന്നും മിണ്ടിയില്ല…
ജാനകിയമ്മ പുറത്തേക്കു ഇറങ്ങി
അമ്മ എങ്ങോട്ടാ..
കടവരെ.. മുറുക്കാൻ വാങ്ങണം..
അവർ നടന്നു
ഗിരിജ ഒന്നും മിണ്ടാതെ സാക്ഷി ആയി നിന്നു.. ഇപ്പോൾ അങ്ങിനെ ആണല്ലോ.. കളിക്കാൻ വേണ്ടി അല്ലാതെ ഏട്ടൻ ഒന്നും സംസാരിക്കില്ല..
അവൾ മുറിയിലേക്ക് പോയി
അമ്മയോട് അങ്ങിനെ ഒന്നും പറയേണ്ടായിരുന്നു അനിയാ.. പാവം.. അച്ഛനും മരിച്ചതല്ലേ ഉള്ളു
ചേച്ചി അയാൾ ശെരിയല്ല.. അയാളുമായി ഉള്ള ബന്ധം നമ്മൾ അവസാനിപ്പിക്കുന്നതാണ് നല്ലത്
എനിക്ക് ഒന്നും മനസിലാകുന്നില്ല
ചേച്ചി ഒന്നും അറിയേണ്ട..
ശേഖർ മുറ്റത്തേക്ക് ഇറങ്ങി.. ദ വരുന്നു കുട്ടേട്ടനും ഭാര്യയും
നീ വന്നന്ന് അറിഞ്ഞു വന്നതാ ഞാൻ.. ഇത്തവണ എല്ലാം താറുമാറായി.. ഒന്നും അങ്ങോട്ടോ ഇങ്ങോട്ടോ പോകാനോ പറ്റിയില്ല..
ആ
ഞാൻ നാളെ പോകും.. നീ എന്നാ..
ഉടനെ ഉണ്ട്
അമ്മയെവിടെ
അമ്മ കടെ പോയതാ വെറ്റില വാങ്ങാൻ
ഗിരിജ എവിടെ അനിയാ.. രാധയുടെ ചോദ്യം
അകത്തുണ്ട് ചേച്ചി.. പുതിയ പദ്ധതി വല്ലോം ഉണ്ടോ
രാധക്കു മനസിലായില്ല.. അവർ ചിരിച്ചു
രാജമ്മേടെ മകനെ കുറിച്ച് വല്ല വിവരോം ഉണ്ടോ വാ.. മൂത്തവനെ