വീണ്ടും ബുദ്ധിമോശം കാണിച്ചെന്ന് മനസിലായതോടെ ഭയപ്പാടോടെ ഞാൻ മുറിയിലെയ്ക്ക് പൊയ്ക്കളഞ്ഞു….!
എന്ത് ചെയ്യാനാ…. അങ്ങനൊക്കെ ഓരോന്നു കാണുമ്പോ എങ്ങനെ നോക്കാതിരിക്കാനാ….. വെണ്ണ കുഴച്ചുണ്ടാക്കിയത് പോലല്ലേ ഇരിക്കുന്നത്…..!
ഒരു പത്തു മിനിട്ട് കഴിഞ്ഞു ഞാൻ ഒരു ബനിയനും ലുങ്കിയുമുടുത്തു താഴെയ്ക്ക് ചെന്നു….. ചിലപ്പോ ഞാൻ വന്നത് പ്രമാണിച്ചു പായസം വല്ലതും വച്ചു കാണുവായിരിക്കും…..!
അടുക്കളയിൽ ആരെയും കാണാഞ്ഞു ഞാൻ പുറത്തേയ്ക്കിറങ്ങി…..വീടിന് പിന്നിൽ വലിയൊരു തൊഴുത്തുണ്ട്.. അതിനടുത്തു നിൽപ്പുണ്ട് മേമയും അമ്മമ്മയും……!
എന്നെ കണ്ട് മേമ കയ്യാട്ടി വിളിച്ചതും ഞാൻ അങ്ങോട്ടേയ്ക്ക് നടന്നു……!
“ദേ ആ തൂമ്പ എടുത്തോ”..!!!
മേമ ചാണകത്തിൽ മുങ്ങിയ ഒരു തുമ്പയിൽ വിരൽ ചൂണ്ടി പറഞ്ഞു….. കാര്യം മനസ്സിലാവാതെ ഒരു നിമിഷം ശങ്കിച്ചു നിന്ന ഞാൻ അറപ്പോടെ ആ തൂമ്പ കയ്യിൽ എടുത്തു….!
“ഞാൻ അപ്പുറത്തുന്നു വെള്ളമടിച്ചു തരാം…..നീ ഇത് കൊണ്ട് അതെല്ലാം വടിച്ചു കുഴിയിലേക്ക് നീക്ക്”..!!!
അതും പറഞ്ഞു മേമ പൈപ്പിന്റെ ഒരു തുമ്പും പിടിച്ചു തൊഴുത്തിന്റെ മുന്നിയ്ലേക്ക് നടന്നു…!
അപ്പൊ ചാണകം കോരനാണോ എന്നെ വിളിച്ചത്….. ഞാൻ അന്തം വിട്ടു അമ്മമ്മയെ നോക്കി….!
“മോൻ പേടിയ്ക്കണ്ട അവര് ഒന്നും ചെയ്യില്ല നല്ല ഇണക്കമുള്ളതുങ്ങള”..!!!
പല്ലില്ലാത്ത മോണ കാട്ടി ചിരിച്ച് കൊണ്ട് അമ്മമ്മ എന്നെ പ്രോത്സാഹിപ്പിച്ചു….!
ഞാനാകെ തളർന്നു പോയി…. അപ്പൊ ഇതാണോ എനിക്കിവിടെ പണി…ചാണകം വാരൽ….. എന്നാലും അമ്മയ്ക്ക് എന്നെ ഇങ്ങനെ ചതിക്കാൻ തോന്നി…..എന്റെ ഉള്ളിൽ സങ്കടം വന്നു വിങ്ങി…..!