അതിന് ശേഷം ആ മുഖം ഒരിക്കലും ഞങ്ങൾ തെളിഞ്ഞു കണ്ടിട്ടില്ല. എപ്പോളും ഓരോ ചിന്തകളുമായിരിക്കുന്നത് കാണാം….!
മുൻപുണ്ടായിരുന്ന ആ സൗമ്യമായ പെരുമാറ്റമൊക്കെ ഡിവോഴ്സോഡ് കൂടി മാറി.. ചെറിയ കാര്യത്തിന് പോലും ദേഷ്യം..
എന്നോടുള്ള പഴയ മമതയോ സ്നേഹമോ ഒന്നും ഇപ്പോൾ ഇല്ല മൊത്തത്തിൽ അവർക്കു ആണുങ്ങളോട് ഇപ്പോൾ ഒരു കാര്യവുമില്ലാത്ത കലിപ്പാണ്….!
എനിക്കാ സ്വഭാവം ഒട്ടും പിടിക്കില്ല. അത് കൊണ്ട് തന്നെ ഇപ്പൊ അവരെ കാണുന്നത് പോലും എനിക്ക് അസ്വസ്ഥത ഉളവാക്കി തുടങ്ങിയിരുന്നു…..!
“””പാവം ആ ജീവിതം ഇനി എന്താകുമോ എന്ന ആധിയാകും അവളുടെ മനസ്സിൽ”””എന്ന് അമ്മ പറയുന്നത് കേട്ടിരുന്നു.. ചിലപ്പോൾ അതാവും ആ മൂശേട്ട സ്വഭാവത്തിന് കാരണം….!
അമ്മാമ്മയും അമ്മാച്ഛനും ഇനി എത്ര കാലം ഉണ്ടാകും എന്ന് കണ്ടറിയണം..
അവരുടെ കാലം കഴിഞ്ഞാൽ ഒറ്റയ്ക്കാവുമെന്ന തോന്നൽ അവരെ അലട്ടുന്നുണ്ടാവും….!
നാല് ദിവസം മുന്നേ അവർ വീട്ടിൽ വന്നിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ആദ്യമായിട്ട്….!
ഉപചാരത്തിനെന്നപോലെ ഒരടുപ്പം മാത്രേ കാണിച്ചോള്ളൂ എങ്കിലും അമ്മയോട് കാര്യമായി എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു..
അപ്പോഴൊന്നും അത് എനിക്കുള്ള പണി ആണ് അണിയറയിൽ ഒരുക്കിയതെന്നു അറിഞ്ഞിരുന്നില്ല….!
അച്ഛൻ വന്നപ്പോൾ വീണ്ടും ചർച്ചകൾ…
ഭക്ഷണം എല്ലാം കഴിഞ്ഞു അമ്മയും അച്ഛനും റൂമിൽ വന്നു. അവർക്കു പറയാനുള്ളത് കേട്ടപ്പോൾ ഞാൻ ശെരിക്കും തകർന്നു പോയി…!
“നിന്റെ നല്ലതിന് വേണ്ടിയാ പറയുന്നത്….അതാകുമ്പോൾ അവൾക്ക് ഒരു സഹായവും ആവും…. അറിയാല്ലോ അപ്പുപ്പൻ ഏതാണ്ട് കിടപ്പിലായ അവസ്ഥയിൽ ആണ്…..അമ്മയ്ക്ക് ആണേൽ മുട്ടുവേദന ഒഴിഞ്ഞു നേരവില്ല….. അവളെക്കൊണ്ട് ഒറ്റയ്ക്ക് പറ്റുന്നുണ്ടാവില്ല അതാവും”!!!