“നെറ്റ് പോലും കിട്ടില്ലമ്മേ.”!!!
ഞാൻ ദയനീയ ഭാവത്തോടെ അമ്മയെ നോക്കി….!
“അതൊക്കെ അന്നല്ലേ.. ഇപ്പൊ ഇവിടുത്തെ പോലെ തന്നെയാ അവിടെയും.. ഒരിക്കെ ഹേമ വിളിച്ചപ്പോ പറഞ്ഞായിരുന്നു അപ്പുറത്തെ വർകിച്ഛന്റെ പറമ്പിൽ ടവർ വന്ന കാര്യം…!
അമ്മ ഒരു തരത്തിലും വിടുന്ന മട്ടില്ല.. ഞാൻ പല ന്യായങ്ങളും നിരത്തിയെങ്കിലും ഫലമുണ്ടായില്ല….!
വേറെ വഴി ഒന്നും ഇല്ലാതായപ്പോൾ എനിക്ക് മനസ്സില്ല മനസോടെ സമ്മതിക്കേണ്ടി വന്നു
അപ്പോഴും ഞാൻ മേമയുടെ ഒപ്പം പോകാൻ നിന്നില്ല.. കൂട്ടുകാരന്റെ പെങ്ങളുടെ കല്യാണം ഉണ്ടെന്നു പറഞ്ഞു ഒരു മൂന്ന് ദിവസം കൂടി സാവകാശം വാങ്ങി….!
തറവാട്ടിൽ ചെന്നു നില്കുന്നതിനു എനിക്ക് പണ്ടും താല്പര്യം ഇല്ലായിരുന്നു..ഒരു ഇരുളടഞ്ഞ സ്ഥലം പോലെയാണ് എനിക്ക് അവിടെ അനുഭവപ്പെടാറ്..എന്നാൽ അതിനേക്കാൾ പ്രശ്നം വയനാടൻ ചൂരമാണ്.. അത് കയറാതെ ഒരു തരത്തിലും അവിടെ എത്താനും കഴിയില്ല…..!
പത്തു കിലോമീറ്റർ ഉള്ള ആ ചുരം എന്നും എന്റെ പേടി സ്വപ്നമാണ്..
ലോകം മൊത്തം മുടിഞ്ഞു പോകട്ടെ എന്ന് പ്രാകി കൊണ്ടാണ് കാലത്ത് ബസിൽ കയറിയത്….!
അടിവാരം എത്തിയപ്പോൾ തന്നെ എന്റെ ഉള്ള് കിടുങ്ങാൻ തുടങ്ങിയിരുന്നു.ഓരോ ഹെയർ പിൻ വളവുകൾ കയറുമ്പോളും ആ ഭയം പെരുകി തുടങ്ങി….!
അഗാധമായ കൊക്കയിലെയ്ക്ക് നോട്ടം വീഴാതിരിക്കാൻ സകല ദൈവങ്ങളെയും വിളിച്ചു കൊണ്ട് കമ്പിയിൽ മുറുകെ പിടിച്ചുകൊണ്ടു തല കുനിച്ചു ഇരുന്നു കളഞ്ഞു……!
അങ്ങനെ ഒരു വിധം ചുരം കയറി കഴിഞ്ഞപ്പോൾ മേമയെ ഞാൻ ഒരായിരം വെറൈറ്റി തെറികൾ മനസ്സിൽ വിളിച്ചു കഴിഞ്ഞിരുന്നു…..!