അപ്പോഴേക്കും സീറ്റ് വരെ പൊക്കത്തിൽ സാധനങ്ങളുണ്ടായിരുന്നു……..!
“ചേച്ചീ എനിക്ക് ചിക്കൻ കൂടെ വാങ്ങാനുണ്ട്…എവിടാ കട..?”
“ദാ നമ്മൾ വന്ന വഴിക്ക് തന്നെ….ആ ടൈലർ കട കണ്ടില്ലേ….അതിന്റെ പിന്നിൽ..!”
മായേച്ചി ചൂണ്ടിക്കാണിച്ചയിടത്തേക്ക് നോക്കിക്കൊണ്ട് ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു…..!
“ഞാനങ്ങോട്ട് വരാം…ഒറ്റ സാധനം കൂടെ വാങ്ങിക്കട്ടെ…”
അതും പറഞ്ഞ് അവർ അടുത്തുള്ള കടയിലേക്ക് കയറി……!
ഞാൻ വണ്ടി മുന്നോട്ടെടുത്തു. നോക്കുമ്പോൾ സാധനങ്ങൾ നിറഞ്ഞിരിക്കുന്നത് കാരണം. കാൽ വെക്കാൻ സ്ഥലമില്ല…….!
ചിക്കൻ കടയിലെത്തീട്ട് ശരിയാക്കാമെന്നു കരുതി രണ്ടുകാലും വായുവിലർപ്പിച്ച് വണ്ടി മുന്നോട്ടെടുത്തു…..!
കടയിലെത്തി രണ്ട് കിലോ ചിക്കൻ ഓർഡർ ആക്കിയ ശേഷം ഞാൻ വണ്ടിയിലൊന്ന് നോക്കി.. സാധനങ്ങളൊക്കെ ഒന്നിളക്കി അടുപ്പിച്ചു വച്ച് നോക്കിയെങ്കിലും കാല് ശരിക്കങ്ങോട്ട് വെക്കാൻ പറ്റിയൊരു സ്പേസ് ഉണ്ടാക്കാൻ കഴിഞ്ഞതില്ല…..!
അപ്പോഴേക്കും മായേച്ചി എത്തി.. ഭാഗ്യം വാങ്ങാൻ പോയ സാധനം ബാഗിൽ കൊള്ളുന്നതാവും കയ്യിലൊന്നും കാണാനില്ല…..!
“മേടിച്ചോ..?”!!!
ചേച്ചി ചോദിച്ചു കഴിഞ്ഞതും കടക്കാരൻ വിളിച്ചു…….!
ഞാൻ ചെന്നു കാശ് കൊടുത്ത ശേഷം ചിക്കനും വാങ്ങി വന്ന് വണ്ടിയിൽ കയറി ചിക്കൻ കവർ എവിടെങ്കിലും കൊളുത്തിയിടാൻ പറ്റുമോ എന്ന് നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം……!