പീറ്റർ : – ഇവിടെ നിന്ന് ബൈനോക്കുലർ വെച്ച് നോക്കിയാൽ കൃത്യം ആയി ബീഗത്തിന്റെ റൂമിലേക്ക് 530 മീറ്റർ ദൂരം ഉണ്ട്‍ . മറ്റു രണ്ട് സ്പോട്ടുകളിൽ നിന്ന് ആണെങ്കിൽ, 800 മീറ്ററിൽ കൂടുതൽ ദൂരം വരുന്നുണ്ട്. അതായത് കൃത്യം നടത്താൻ ഉപയോഗിച്ച സ്നൈപ്പർന്റെ ഡിസ്റ്റൻസ് കപ്പാസിറ്റിയെക്കാൾ ദൂരം കൂടുതൽ ആണ്, സൊ ഈ സ്പോട്ട് ആണെന്ന് ഉറപ്പിക്കാം.
രേണുക : – ഹ്മ്മ് ദാറ്റ്സ് ഗുഡ്…..
പീറ്റർ : – പക്ഷെ ഇതിൽ വേറെ ഒരു ട്വിസ്റ്റ് ഉണ്ട്‍ മാഡം !
രേണുക : – വാട്ട് ട്വിസ്റ്റ് പീറ്റർ? !
പീറ്റർ : – ഒരാൾ തനിച്ചു അല്ല ഇത് ചെയ്തിരിക്കുന്നത്!!
രേണുക : – പിന്നെ? !!
പീറ്റർ : – രണ്ട് പേര് ഉണ്ട്‍.
രേണുക :- അതു എങ്ങനെ മനസിലായി?
പീറ്റർ : – മൂന്നു സ്പോട്ടുകളിൽ, രണ്ട് സ്ഥലങ്ങളിൽ ഒരു ഫൂട്ട് പ്രിന്റ് ആണെങ്കിൽ കൃത്യം നടന്ന ഈ സ്പോട്ടിൽ രണ്ട് ഫൂട്ട് പ്രിന്റ്സ് കണ്ടെത്തിയിട്ടുണ്ട്.
രേണുക : – ഓഹോ, അപ്പോൾ….. ഒരാൾ ടാർജറ്റ് ന്റെ വ്യൂ കൃത്യം ആണോ എന്ന് മൂന്നു സ്പോട്ടുകളിൽ നിന്നും നോക്കി, കൃത്യമായ സ്ഥലം കില്ലർക്ക് കാണിച്ചു കൊടുത്തു ഷൂട്ട് ചെയ്യാൻ പറഞ്ഞു കാണും അല്ലേ?
പീറ്റർ : – അങ്ങനെയും ആവാം, പക്ഷെ ഒരു പ്രൊഫെഷണൽ കില്ലർ ആണ് ഈ കൃത്യം ചെയ്യാൻ ശ്രമിച്ചത് എങ്കിൽ. അയാൾ വേറെ ഒരാളുടെ അഭിപ്രായം പ്രകാരം തന്റെ കൃത്യം ചെയ്യാൻ ശ്രമിക്കില്ല.
രേണുക : – പിന്നെ എങ്ങനെ ആണ്…..?
പീറ്റർ : – അത് നമ്മൾ ഇനിയും കണ്ടെത്തണം, ബട്ട് അതിന് ആളെ കിട്ടണം. പിന്നെ ഗോവൻ പോലീസിന്റെ ഒരു ഫാക്സ് ഉണ്ടായിരുന്നു, കഴിഞ്ഞ രണ്ട് ആഴ്ച ആയി ആൽബർട്ട് എന്ന ഒരു പ്രൊഫെഷണൽ കില്ലർ പിന്നെ അയാളെ ടീമും ഇങ്ങോട്ട് കടന്നിട്ടുണ്ട് എന്ന്, ഇനി അവർ ആണോ ഇതിനു പിന്നിൽ എന്നും അറിയില്ല.