എന്നിട്ടെന്തേ എന്നെ വിളിക്കാഞ്ഞേ എന്ന് ഇത്ത ഷമിയോട് ചോദിച്ചു.
സൈനു വേണ്ടാന്നു പറഞ്ഞു അതാ.
എന്നാലിനി നിങ്ങള് ആയി നിങ്ങടെ പാടായി നമ്മളെ വിട്ടേരെ എന്ന് പറഞ്ഞോണ്ട് ഷമി അവിടെ നിന്നും ഊരി.
ഇത്ത ഞാൻ കഴിക്കുന്നതും നോക്കി ഇരുന്നു..
ഇത്തയുടെ മുഖം സന്തോഷം നിറഞ്ഞു നില്കുന്നത് കാണമെങ്കിലും ഇത്ത ദേഷ്യം വരുത്തികൊണ്ട്
നീ വരുന്നില്ല എന്നല്ലേ പറഞ്ഞെ പിന്നെന്താണാവോ.
എനിക്ക് തോന്നി ഞാൻ വന്നു എന്റെ വീട്ടിലോട്ടു വരാൻ എനിക്കാരുടെയെങ്കിലും അനുവാദം വേണോ അല്ലപിന്നെ എന്ന് പറഞ്ഞോണ്ട് ഞാൻ കഴിച്ചോണ്ടിരുന്നു.
അതല്ല ഭയങ്കര ഡിമാൻഡ് ആയിരുന്നല്ലോ അത് കൊണ്ട് ചോദിച്ചതാ..
അതുകേട്ടപ്പോൾ ഞാൻ ഇത്തയെ ഒന്ന് നോക്കി
ഹോ അതിനാണോ ഇത്ര ഗൗരവം
പിന്നെ ഇല്ലാണ്ടിരിക്കുമോ വന്നു കയറിയ ആളോട് യാത്ര എങ്ങിനെ ഉണ്ടായിരുന്നു. എന്ന് ചോദിക്കുന്നതിനു പകരം എന്തിനാ വന്നേ എന്ന് ചോദിച്ചാൽ പിന്നെ.
ഞാനങ്ങിനെ ചോദിച്ചില്ലല്ലോ.
പിന്നെങ്ങിനെയാണാവോ ചോദിച്ചേ.
അപ്പോയെക്കും ഉമ്മ മോളെയും കൊണ്ട് അങ്ങോട്ട് വന്നതിനാൽ പിന്നെ ഒന്നും പറയാൻ നിന്നില്ല
എന്താ സലീന അവന് പറയുന്നേ.
ഏയ് ഒന്നുമില്ല അമ്മായി യാത്രയെ പറ്റി ചോദിക്കുകയായിരുന്നു.
എന്ന് പറഞ്ഞോണ്ട് ഇത്ത എന്നെ ഒന്ന് നോക്കി.
ഞാൻ ഇത്തയെയും.
കേട്ടോ സലീന ഇവൻ വന്നതും ഇവൾ ഇവന്റെ മേലെ കയറിക്കൂടി.
ഒരേ വാശി പെണ്ണിന്.
കുറച്ചായില്ലേ കണ്ടിട്ട് ഒരു മാസത്തിനു മേലെ ആയി അല്ലെ അതായിരിക്കും അമ്മായി.
ഹ്മ് എന്നാലും എന്റെ കുഞ്ഞ് എന്ന് പറഞ്ഞോണ്ട് ഉമ്മ അവളെ തലോടി.
കുഞ്ഞിനെങ്കിലും നമ്മളോട് ഇച്ചിരി സ്നേഹമുണ്ടല്ലോ അതാണ് ഏക ആശ്വാസം ഉമ്മ.
അതെന്താടാ ഞങ്ങൾക്ക് നിന്നോട് സ്നേഹമില്ലെന്നു ആണോ.
.അതല്ല ഇവിടെ ചിലര് എന്ന് പറഞ്ഞു നാക്കേടുത്തതും ഇത്ത എന്നെ നോക്കി കണ്ണുരുട്ടി.
അല്ല ചിലർക്ക് അങ്ങിനെ ഒന്നും ഇല്ലല്ലോ. എന്ന് പറഞ്ഞു ഞാൻ നിറുത്തി.
ഇവനെനിതെന്തൊക്കെയാ സലീന പറയുന്നേ എന്ന് പറഞ്ഞോണ്ട് ഉമ്മ ഇത്തയെ നോക്കി.
ആ എനിക്കറിയില്ല അമ്മായി എന്ന് ഇത്തയും.
ഭക്ഷണം കഴിച്ചു കഴിഞ്ഞു ഞാനെണീറ്റു ഇനി ഒന്നുറങ്ങട്ടെ ഉമ്മച്ചി എന്ന് പറഞ്ഞോണ്ട് ഞാൻ ഉമ്മയുടെ താടിയിൽ പിടിച്ചു.