അവസാനം ഉമ്മ സമ്മതിച്ചു. ഇതിനിടയിൽ എന്താ കാര്യം എന്നത് അറിയാതെ ഞാൻ.
അങ്ങനെ പിറ്റേദിവസം രാവിലെ 8 മണിക്ക് ഞാനും ഉമ്മയും പുറപ്പെട്ടു. ഏകദേശം 2 മണിക്കൂർ ദൂരം ഉണ്ട്. ഡോക്ടർ ഉച്ചയ്ക്ക് 1 മണിക്ക് ആണ് പരിശോധന ആരംഭിക്കുന്നത്.
ഞാൻ പതുക്കെ പോകാൻ വേണ്ടി ആണ് ഉപ്പ ഞങ്ങളെ നേരത്തെ തന്നെ പറഞ്ഞു വിട്ടത്. പക്ഷെ വണ്ടി അതികം കയ്യിൽ കിട്ടാത്ത ഒരാൾ എങ്ങനെയാ ഓടിക്കുക എന്ന് അറിയല്ലോ.
ഞങ്ങൾ ഏകദേശം 3 മണിക്കൂർ കൊണ്ട് തന്നെ അവിടെ എത്തി ഹോസ്പിറ്റലിനു താഴെ ഉള്ള ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറി.
കുറച്ചു കഴിഞ്ഞു ഉപ്പയുടെ കോൾ വന്നു ഞാൻ ഫോൺ എടുത്തു.
,, ഹാലോ ഉപ്പ.
,, നിങ്ങൾ അവിടെ എത്തിയോ
,, ആ ഉപ്പ ഇപ്പൊ ഭക്ഷണം കഴിക്കാൻ കയറിയിരിക്കുകയ
,, അയ്യോ കഷ്ടം ആയല്ലോ. നിന്നോട് പതുക്കെ പോയാൽ മതിയെന്ന് പറഞ്ഞതല്ലേ.
,, ഉപ്പ അത് ബ്ലോക്ക് ഒന്നും ഉണ്ടായിരുന്നില്ല. എന്താ ഉപ്പ പ്രോബ്ലെം.
,,എടാ ഇപ്പോൾ ഹോസ്പിറ്റലിൽ നിന്നും വിളിച്ചിരുന്നു. ഡോക്ടർ വരേണ്ട ഫ്ലൈറ്റ് ക്യാൻസൽ ആയി. ഇന്ന് ചൊവ്വ, അടുത്ത് വെള്ളി ആണ് ഡോക്ടർ വരേണ്ടത്. ഇന്ന് ഇല്ലാത്തത് കൊണ്ട് ഇന്നത്തേത് ശനിയാഴ്ച മാത്രേ എടുക്കുള്ളൂ എന്നാ പറഞ്ഞത്.
,, അതിനെന്താ ഉപ്പ ഞങ്ങൾ ഇപ്പോൾ തന്നെ തിരിക്കാം
,, അത് വേണ്ട , ഒന്നാമത് നിനക്ക് ലൈസെൻസ് ഇല്ലാത്തത് ആണ്. ഇനി ഇങ്ങോട്ട് വന്ന് ശനിയാഴ്ച്ച വീണ്ടും പോകണ്ടേ അത് വേണ്ട.
,, അത് കുഴപ്പം ഇല്ല ഉപ്പ ഞങ്ങൾ വരാം.
,, അജു വേണ്ട. ഞാനും ഇവിടെ ഇല്ലല്ലോ, അവിടെ അടുത്ത് എതെങ്കിലും ഹോട്ടലിൽ റൂം എടുത്തോ. ആവശ്യത്തിനു മാറാൻ ഉള്ളത് വാങ്ങിക്കോ. 2 ദിവസം ഉമ്മയെ അവിടെ ഒക്കെ കാണിക്ക്. അല്ലെങ്കിൽ ഉമ്മയ്ക്ക് ഫോണ് കൊടുക്ക്.
ഞാൻ ഉമ്മയ്ക്ക് ഫോൺ കൊടുത്തു ഉപ്പ ഉമ്മയോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു. കുറച്ചു കഴിഞ്ഞു ഉമ്മ ഫോൺ വച്ചു എനിക്ക് തന്നു.
,, ഇനി ഇപ്പോൾ എന്താ ചെയ്യുക അജു.
,, ഉപ്പ എന്താ പറഞ്ഞേ
,, ഇവിടെ റൂം എടുത്ത് നിൽക്കാൻ.
,, എങ്കിൽ റൂം നോക്കാം.