ജാനി 1 [Fang leng]

Posted by

അല്പനേരത്തിനു ശേഷം ജാനിയുടെ ക്ലാസ്സ്‌ റൂം

മീര :എല്ലാവർക്കുമായി ജെയ്‌സന്റെ അറിയിപ്പുണ്ട് എല്ലാവരും ശ്രദ്ദിക്കുക “ഈ ക്ലാസ്സിലെ ജാനി എന്ന കുട്ടിക്ക് ഡെവിൾസ് ഗാങ് റെഡ് കാർഡ് നൽകുന്നു ഇനി ജാനിയെ കഷ്ട പെടുത്തുന്ന കുട്ടികൾക്ക് ഡെവിൾസ് ഗാങിന്റെ വക സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ് എന്ന് ജെയ്സൺ”

ഇത് കേട്ട കുട്ടികളെല്ലാം ജാനിയെ നോക്കി ചിരിക്കാൻ തുടങ്ങി

ജാനി :ഇതെന്താ ഫുട്ബോൾ ആണോ റെഡ് കാർഡ് നൽകാൻ

മീര :ഇനി ഈ കോളേജിന്റെ ഫുട്ബോൾ നീയാ നീ ജെയ്സനോടാ കളിച്ചത് അതിനുള്ളത് നിനക്ക് കിട്ടുകതന്നെ ചെയ്യും.

അല്പസമയത്തിനുശേഷം

ജാനി :ഇനി ഫ്രീ അല്ലെ നമുക്ക് സ്വിമിങ്ങിനു പോയാലോ മെറിൻ

മെറിൻ :ഞാൻ ഇല്ല ജാനി എനിക്ക് നല്ല തലവേദന നീ പോയിട്ട് വാ

ജാനി :എങ്കിൽ ഞാനും പോകുന്നില്ല നിനക്ക് സുഖമില്ലാത്തതല്ലേ ഞാൻ ഇവിടെ ഇരിക്കാം

മെറിൻ :വേണ്ട ജാനി നിനക്ക് കോമ്പറ്റീൻ ഉള്ളതല്ലേ വെറുതെ ട്രെയിനിങ് മുടക്കണ്ട വേഗം പോയിട്ട് വാ

ജാനി :എന്നാൽ ശെരി ഞാൻ പോയിട്ട് വേഗം വരാം

ഇത്രയും പറഞ്ഞു ജാനി ക്ലാസിനു പുറത്തേക്കു പോയി

ജാനി പോയതിനു ശേഷം മീര മെറിന്റ അടുത്തേക്ക് വന്നു

മീര :നിന്നോടുള്ള സ്നേഹം കൊണ്ട് പറയുകയാ നീ അവളുടെ കൂടെ നടക്കാതിരിക്കുന്നതാ നല്ലത് പിന്നെ ഇന്ന് ജാനിക്ക് ഈ ക്ലസ്സിലുള്ളവർ ചേർന്ന് ഒരു പാർട്ടി കൊടുക്കുന്നുണ്ട് നീയു കൂടെ ഉണ്ടാവണം

മെറിൻ :എനിക്ക് പറ്റില്ല എന്നെ വിട്ടേക്ക്

മീര :ഇത് ഞാൻ പറയുന്നതല്ല ജെയ്സൺ പറയാൻ പറഞ്ഞതാ കേട്ടില്ലെങ്കിൽ നിനക്കും റെഡ് കാർഡ് കിട്ടും നിനക്ക് ഇവിടെ പഠിക്കാൻ താൽപര്യമില്ലെ ആലോചിച്ചു തീരുമാനിക്ക്

ഇതേ സമയം ഡെവിൾസ് ഗാങ്

ജെയ്സൺ :എല്ലാം സെറ്റ് അല്ലെ

ദേവ് : നീ പറഞ്ഞതൊക്കെ ചെയ്തിട്ടുണ്ട്

ജെയ്സൺ : ആ ലാൻഡ്രിയുടെ അഹങ്കാരം ഇന്നത്തോടെ തീരും അവളുടെ കൂട്ടുകാരിക്കു വേണ്ടിയല്ലെ അവൾ എന്നെ അപമാനിച്ചത് ഇന്ന് അവളും കൂടിച്ചേർന്നാ ലാൻഡ്രിക്ക് പണി കൊടുക്കാൻ പോകുന്നത് ആ ലാൻഡ്രി ഇന്ന് എന്റെ കാലുപിടിക്കുന്നത് നിനക്ക് കാണാം

“എനിക്ക് തോന്നുന്നില്ല ” ജോ ആയിരുന്നു അത്

കിരൺ :ഈ പ്ലാൻ ഉണ്ടാക്കിയത് ഈ കിരൺ ആണ് അവൾ ഉറപ്പായും ഇന്ന് ജെയ്‌സന്റെ കാലുപിടിക്കും ബെറ്റ് ഉണ്ടോ

ജോ :ശെരി നമുക്ക് നോക്കാം

Leave a Reply

Your email address will not be published. Required fields are marked *