ജാനി 3 [Fang leng]

Posted by

ജോ :വിട്ടേക്ക് ജിൻസി ഇവൻ ഇങ്ങനെയാ

ജിൻസി :അത് ആരെങ്കിലും രണ്ട് കൊടുക്കാത്തതിന്റെയാ എവിടുന്ന് കിട്ടുന്നു ജോ ഇതുപോലുള്ള ഐറ്റങ്ങളെ എന്തായാലും ഞാൻ പോയി കഴിക്കാനെടുക്കാം

ദേവ് :എനിക്ക് വേണ്ട

ജിൻസി :അല്ലെങ്കിൽ തന്നെ നിനക്ക് ആരു തരുന്നു (ഇതും പറഞ്ഞു ജിൻസി അകത്തേക്ക് പോയി

ദേവ് :എന്നെ ഇവിടെ കൊണ്ട് വന്ന് അപമാനിച്ചപോൾ നിനക്ക് സമാദാനമായല്ലോ അല്ലേ

ജോ :നീ അല്ലേ വടി കൊടുത്ത് അടി വാങ്ങിയത്

ദേവ് :ഇപ്പോൾ കുറ്റം എനിക്കായല്ലേ നീ ആ ബേക്കറിയുടെ അഹങ്കാരം കണ്ടില്ലേ

ജോ :ബേക്കറിയോ നീ അതിനിടയിൽ അവൾക്ക് പെരുമിട്ടോ

ഇതേ സമയം സെൻട്രൽ പാർക്ക്‌ റോഡിൽ ജെയ്സൺ

“പാർക്ക്‌ പൂട്ടിയിട്ട് മണിക്കൂറുകളായി ഈ ലാൻഡ്രി ഇതെവിടെ പോയി കിടക്കുന്നു ഇന്ന്‌ വരണമെന്ന് ഞാൻ പറഞ്ഞതല്ലേ ഇനിയിപ്പോൾ അവൾ മറന്നു കാണുമോ ഹേയ് ഈ ജെയ്സൺ പറഞ്ഞത് അങ്ങനെ മറക്കാൻ പറ്റുമോ ഹോ നാശം നല്ല തണുപ്പാണല്ലോ ഈ ടീ ഷർട്ട്‌ ഇടണ്ടായിരുന്നു എന്തായാലും കുറച്ച് കൂടി നോക്കാം ”

ജെയ്സൺ വീണ്ടും കാത്തു നിൽക്കാൻ തുടങ്ങി

അല്പസമയത്തിനു ശേഷം

ജെയ്സൺ :അവളെ കാണുന്നില്ലല്ലോ

“എടാ ജൈസാ ”

പെട്ടെന്നാണ് ജെയ്സൺ പുറകിൽ നിന്ന് ആ വിളി കേട്ടത്

അത് കിരൺ ആയിരുന്നു

കിരൺ :നീ എന്താടാ ഈ തണുപ്പത്ത് ഇങ്ങനെ നില്കുന്നത്

ജെയ്സൺ :ഹേയ് ഒന്നുമില്ല

കിരൺ :എന്ത്‌ ഒന്നുമില്ല നീ വന്നേ നമുക്ക് പോകാം

ജെയ്സൺ :നീ പൊക്കോ ഞാൻ കുറച്ച് കഴിഞ്ഞുവരാം

കിരൺ :പറ്റില്ല നീ വന്നേ

ജെയ്സൺ :ഞാൻ ഇവിടെ ഉണ്ടെന്ന് നീ എങ്ങനെ അറിഞ്ഞു

കിരൺ :ആ അജാസ് ആണ് പറഞ്ഞത് അവൻ ഇതുവഴി പോയപ്പോൾ നിന്നെ കണ്ടെന്ന് നീ വന്നേ നമുക്ക് പോകാം

ജെയ്സൺ :ഇല്ലെടാ ചിലപ്പോൾ അവൾ വന്നലോ

കിരൺ :ആരുടെ കാര്യമാ നീ പറയുന്നത്

ജെയ്സൺ :ഡാ ആ ലാൻഡ്രിയോട് ഞാൻ ഇന്നിവിടെ വരാൻ പറഞ്ഞിരുന്നു അവൾ ഉടനെ വരും അതാ ഞാൻ നിന്നോട് പോകാൻ പറഞ്ഞത്

Leave a Reply

Your email address will not be published. Required fields are marked *