ജെയ്‌സണെ നോക്കി ഒന്ന് ചിരിച്ച ശേഷം ജാനി പൂളിനടുത്തേക്ക് നടന്നു ജാനിയും മറ്റു കുട്ടികളും മത്സരത്തിനായി തയ്യാറായി നിന്നു വെടിയൊച്ച കേട്ടയുടനെ കുട്ടികൾ പൂളിലേക്ക് എടുത്ത് ചാടി നീന്താൻ തുടങ്ങി ജാനി വളരെ ശക്തമായി നീന്തി
“ജാനി, ജാനി “ജെയ്സൺ വിളിച്ചു കൂവാൻ തുടങ്ങി
വളരെ വാശിയിൽ തന്നെ മറ്റുകുട്ടികളും ജാനിക്കോപ്പം നീന്താൻ തുടങ്ങി അവിടെയെങ്ങും കുട്ടികളുടെ ആരവം മുഴങ്ങാൻ തുടങ്ങി ഓരോരുത്തരെയായി പിന്നിലാക്കി ജാനി തിരികെ നീന്തുവാൻ തുടങ്ങി വളരെ വേഗത്തിൽ തന്നെ ജാനി ഒന്നാമതായി നീന്തിഫിനിഷിങ്ങ് പോയിന്റിൽ തൊട്ടു രണ്ടാം സ്ഥാനക്കാരി പോലും ജാനിക്ക് വളരെ പിന്നിലായിരുന്നു വിജയിച്ച സന്തോഷത്തിൽ ജാനി പൂൾ വിട്ടറങ്ങി കൊച്ചും കോളേജ് അധികാരരികളുമെല്ലാം ജാനിയെ അഭിനന്ദനങ്ങൾ കൊണ്ട്
മൂടി അല്പനേരത്തിനുള്ളിൽ ജാനി ജെയ്സന്റെയും മെറിന്റെയും അരികിലെത്തി
മെറിൻ :ഞാൻ പറഞ്ഞില്ലേ നീ ജയിക്കുമെന്ന്
അത്രയും നേരം തുള്ളിചാടികൊണ്ടിരുന്ന ജെയ്സൺ വേഗം ജാനിയുടെ അടുത്തേക്ക് എത്തി
ജെയ്സൺ :ഇനി നീ എന്റെ പെണ്ണാണ്
ജാനി :എന്തൊ
ജെയ്സൺ :നിനക്ക് എന്നെ ഇഷ്ടമായതു കൊണ്ടല്ലേ നീ ജയിച്ചത് പറ നിനക്ക് എന്നെ ഇഷ്ടമല്ലേ പറ
ജെയ്സന്റെ ചോദ്യം കേട്ട് ജാനി അവനെ നോക്കി പുഞ്ചിരിച്ചു
ജെയ്സൺ :ദാ ചിരിക്കുന്നു അപ്പോൾ എന്നെ ഇഷ്ടമാണല്ലേ
“ജാനി ” പെട്ടെന്ന് ആ വിളികേട്ട് അവർ മൂന്നുപേരും പുറകിലേക്ക് നോക്കി മൂന്ന് പേരും ഒരേ സ്വരത്തിൽ പറഞ്ഞു” ജോ ”
ജോ വേഗം അവരുടെ അടുത്തേക്ക് എത്തി
ജാനി :ജോ നീ വന്നോ
ജോ :പിന്നെ നിന്റെ മത്സരം കാണാൻ ഞാൻ വരാതിരിക്കുമോ
തുടരും…
അടുത്ത ഭാഗത്തിൽ
“ജോ പതിയെ ജാനിയുടെ ചുണ്ടുകളിൽ മുത്തമിട്ടു ”
“നീ എന്താടി ഈ ജെയ്സനെ ഉണ്ടാക്കാമെന്ന് കരുതിയോ നിനക്കോന്നും എന്നെ ശെരിക്ക് അറിയില്ല ”
“മതി അളിയാ ഈ കുടി ഒന്ന് നിർത്ത് ”
“അത് പറയാൻ നീ ആരാടാ മൈരെ ”