ജാനി 5 [Fang leng]

Posted by

റാം :ജൈസൺ മോന്റെ കൂടെ അന്ന് ഉണ്ടായിരുന്ന കുട്ടിയെ കുറിച്ച് അനേഷിക്കാൻ മാഡം പറഞ്ഞിരുന്നു

തെരേസ :ഓഹ് ശെരിയാണ് എന്നിട്ട് എന്തായി വല്ല വിവരവും ലഭിച്ചോ

റാം :അതേ മാഡം ആ കുട്ടി മോന്റെ കോളേജിൽ തന്നെയാണ് പഠിക്കുന്നത്

തെരേസ :അപ്പോൾ അവൻ പറഞ്ഞതൊക്കെ സത്യമായിരുന്നു അല്ലേ

റാം :അത് മാഡം

തെരേസ :എന്താ റാം

റാം :മോൻ മാഡത്തോട് നുണ പറഞ്ഞതാണ് ആ കുട്ടിയുടെ യഥാർത്ഥ പേര് ജാനി എന്നാണ്

തെരേസ :ജാനി ഈ പേര് ഇവിടെയോ

റാം :അതേ മാഡം കോളേജിൽ സ്പെഷ്യൽ അഡിമിഷൻ കൊടുത്തില്ലേ ആ കുട്ടി തന്നെ

തെരേസ :ഉം അപ്പോൾ അങ്ങനെയാണ് കാര്യങ്ങൾ

റാം :ഞാൻ എന്തെങ്കിലും ചെയ്യണോ മാഡം

തെരേസ :എന്തിന് ഇതൊന്നും വലിയ കാര്യമല്ല ഇതൊക്കെ അവന്റെ ഓരോ തമാശകൾ ആയിരിക്കും നമ്മൾ ഒന്നും അറിഞ്ഞതായി ഭാവിക്കണ്ട

റാം :ശെരി മാഡം

അല്പ സമയത്തിനു ശേഷം ജാനിയുടെ വീട്

അമ്മ :ഭക്ഷണമൊക്കെ എങ്ങനെയുണ്ടായിരുന്നു മോനേ

ജൈസൺ :സത്യം പറയാലോ അമ്മേ ഇത്രയും രുചിയുള്ള ഭക്ഷണം ഞാൻ ഇതിനു മുൻപ് കഴിച്ചിട്ടില്ല

ജാനി :അമ്മയോ ആന്റി എന്നല്ലേ വിളിച്ചുകൊണ്ടിരുന്നത്

ജെയ്സൺ :ആ വിളിയിൽ എന്തൊ അകൽച്ച പോലെ ഞാൻ ഇങ്ങനെ തന്നെ വിളിച്ചോട്ടെ അമ്മേ

അമ്മ :അതിനെന്താ മോൻ വിളിച്ചോ

ജെയ്സൺ :താങ്ക്സ് അമ്മേ എന്നാൽ പിന്നെ ഞാൻ ഇറങ്ങട്ടെ

അച്ഛൻ :ഇത്ര പെട്ടെന്ന് പോകുവാണോ

ജെയ്സൺ :അതേ പോയിട്ട് ഒരുപാട് കാര്യങ്ങൾ ഉണ്ട്

ഇത്രയും പറഞ്ഞു ജെയ്സൺ പോകുവാൻ ഇറങ്ങി

അച്ഛൻ :മോൻ ഇടയ്ക്കിടെ ഇങ്ങോട്ടേക്കു വരണം കേട്ടോ

ജെയ്സൺ :ഉറപ്പായും വരും എന്നാൽ ഞാൻ ഇറങ്ങട്ടെ

ജെയ്സൺ പോയതിനു ശേഷം ജാനിയുടെ വീട്ടിൽ

അമ്മ :എന്ത് നല്ല കുട്ടിയാ അല്ലേ

അച്ഛൻ :അതെ പൈസയുടെ ഒരു അഹങ്കാരരാവും ഇല്ല

ജാനി :അതൊക്കെ നിങ്ങൾക്ക് തോന്നുന്നതാ

അമ്മ :അല്ലെങ്കിലും നിനക്ക് നല്ലവരെയൊന്നും കണ്ണിനു പിടിക്കില്ലല്ലോ ഇത്പോലൊരു മരുമകനെ കിട്ടണെന്നാ എന്റെ പ്രാർത്ഥന

ജാനി :എന്തിന് എന്റെ അന്ത്യം കാണാനോ

Leave a Reply

Your email address will not be published. Required fields are marked *