ജാനി 5 [Fang leng]

Posted by

ജെയ്സൺ :എന്താ ലാൻഡ്രി ഇത്

ജാനി :ഇനി എങ്ങാനും എന്റെ പുറകേ വന്നാലുണ്ടല്ലോ

ഇത്രയും പറഞ്ഞു ജാനി മുൻപോട്ട് നടന്നു

ഉച്ചക്ക് മെറിനും ജാനിയും ക്യാന്റിനിൽ

മെറിൻ :എന്താ ജാനി ഈ നോക്കുന്നേ

ജാനി :ആ സാമദ്രോഹി ഇവിടെ വല്ലതും ഉണ്ടോ എന്ന് നോക്കിയതാ ഇന്ന്‌ എന്റെ പുറകിൽ നിന്ന് മാറിയിട്ടില്ല

മെറിൻ :ഹേയ് അവൻ ഇവിടെയൊന്നുമില്ല നീ വാ നമുക്ക് കഴിക്കാം

ജാനിയും മെറിനും ഭക്ഷണം കഴിക്കാൻ തുടങ്ങി പെട്ടെന്നാണ് ഇവിടെ നിന്നോ ജെയ്സൺ അവരുടെ അടുത്ത് വന്നിരുന്നത്

ജെയ്സൺ :ജാനി എനിക്ക് വിശക്കുന്നു എന്തെങ്കിലും താ

ജാനി :നിന്റെ കയ്യിൽ ഒന്നുമില്ലേ

ജെയ്സൺ :എല്ലാത്തതുകൊണ്ടല്ലേ ചോദിച്ചത് ഞാൻ ഇന്ന്‌ ഒന്നും കൊണ്ട് വന്നിട്ടില്ല കയ്യിലാണെങ്കിൽ കാശുമില്ല എനിക്ക് വിശക്കുന്നു ജാനി എന്തെങ്കിലും താ

ജാനി :വിശക്കുന്നെങ്കിൽ വിശക്കട്ടെ എന്റെ കയ്യിൽ ഒന്നുമില്ല

മെറിൻ :എന്താ ജാനി ഇത് പാവമല്ലേ നമ്മുടെ കയ്യിൽ കുറേ ഉണ്ടല്ലോ കുറച്ച് ജെയ്സനു കൊടുക്കാം

ജെയ്സൺ :കണ്ടോ മെറിനുള്ള സ്നേഹം പോലും ലാൻഡ്രിക്ക് എന്നോടില്ല

ജാനി :നിന്നെ കൊണ്ട് ഷൂസ് തുടപ്പിക്കാൻ നോക്കിയതൊക്കെ നീ മറന്നല്ലേ മെറിനെ നന്നായി ഊട്ടി കൊടുത്തോ

ജെയ്സൺ :അതിക്കെ കഴിഞ്ഞകാര്യങ്ങൾ അല്ലേ ജാനി ഞാൻ ഇപ്പോൾ നന്നായി

*******************************************

കോളേജ് ടൈമിന് ശേഷം ജാനിയും മെറിനും സ്വിമ്മിംഗ് പ്രാടീസിൽ

മെറിൻ :അങ്ങനെ തന്നെ ജാനി ഫാസ്റ്റ് ഫാസ്റ്റ്

പെട്ടെന്നാണ് ജെയ്സൺ അവിടേക്ക് എത്തിയത്

ജെയ്സൺ :നിങ്ങൾ ഇത്ര പെട്ടെന്ന് പ്രാടീസ് തുടങ്ങിയോ

ജാനി :നീ എന്താ ഇവിടെ വേഗം പോകാൻ നോക്ക് ജൈസാ

ജെയ്സൺ :ഞാൻ നിന്നെ സപ്പോർട്ട് ചെയ്യാൻ വന്നതാ ജാനി നമുക്ക് മെഡൽ നേടണ്ടേ

ജാനി :മെഡലൊക്കെ ഞാൻ നേടികൊള്ളാം നീ പോകാൻ നോക്ക്

ജെയ്സൺ :അത് പറഞ്ഞാൽ പറ്റില്ല ഈ കോളേജിനു വേണ്ടി നീ മെഡൽ നേടേണ്ടത് എന്റെ കൂടി ആവശ്യമാ അത് കൊണ്ട് ഞാൻ ഇവിടെ തന്നെ കാണും നീ പ്രാക്ക്ടീസൊക്കെ ശെരിക്ക് ചെയ്യുന്നുണ്ടോ എന്നെനിക്ക് അറിയണം

Leave a Reply

Your email address will not be published. Required fields are marked *