. ” ഹലോ സജിത് നേരത്തെ വീട്ടിൽ നിന്നും കാൾ വന്നപ്പോ മുതൽ ആകെ അപ്സെറ്റാണല്ലോ” ..ഞാൻ ഇടയ്ക്കു കയറിവന്നു സ്വപ്നത്തിൽ ഒരു കട്ടുറുമ്പായോ..
(ഹോ…പെട്ടന്ന് ഞാൻ ഞെട്ടിയുണർന്നു …….)
ഞാൻ; .. അയ്യോ സാർ അങ്ങനെയൊന്നുമില്ല…ഇന്ന് മോന്റെ നൂലുകെട്ടായിരുന്നു .. ഭാര്യവിളിച്ചപ്പോൾ അതും പറഞ്ഞു കുറെ കരഞ്ഞു.. ജനിച്ചുവീണ മോനെ ഏറ്റുവാങ്ങാൻ എനിക്ക് കഴിഞ്ഞില്ല…ഇപ്പോൾ മടിയിലിരുത്തി അവന്റെ അരയിൽ ഒരു ചരട് പോലും കെട്ടാൻ കഴിഞ്ഞില്ല..ഇതുവരെ എന്നോട് ഈ ജോലിയെക്കുറിച്ചു അവൾ പരാതിപറഞ്ഞിട്ടില്ല…..സാറെ ….പക്ഷെ ….അവൾക്കും ഒരുപാട് മോഹമുണ്ടാകില്ലേ .പറഞ്ഞുതീരും മുമ്പ് ഫോണിന്റെ സിഗ്നൽ പോയി അതാ ഇവിടെത്തന്നെ ഇങ്ങനെയിരിക്കുന്നത്…….
“അത്രയും പറഞ്ഞപ്പോൾ എന്റെ ശബ്‍ദം ഇടറാൻ തുടങ്ങി”
ഞാൻ; തന്റെ വീട് നോക്കാനറിയാത്തവൻ എങ്ങനെയാ സർ നാടുകാക്കുന്നത്. അവൾ ഗർഭിണിയായിരിക്കുമ്പോഴാണ് അവസാനമായി നാട്ടിൽ പോകുന്നത്… ഏകദേശം പത്തുമാസമായില്ലേ…..ന്റെ മോനെയൊന്നു കണ്ണുനിറയെ കാണാൻ എത്ര ആഗ്രഹമുണ്ട്. ഇതെല്ലാംകൂടി ആലോചിച്ചപ്പോൾ മനസ്സിലൊരു വിങ്ങൽ..
മേജർ: സജിത്തിനു ഇത് ആദ്യമായതുകൊണ്ടാണ്..ഞാൻ ഇരുപത് വർഷമായി ഇവിടെ സർവീസ് ചെയ്യുന്നു.. അച്ഛൻ മരിച്ചിട്ട് ഒരുപിടി മണ്ണുവാരിയിടാൻ കൂടി പോകാൻ കഴിഞ്ഞിട്ടില്ല.ഒറ്റമോനാ ഞാൻ. നമ്മുടേതൊക്കെ ജീവിതമിങ്ങനെയാണെടാ .. ചിലപ്പോൾ തിരിച്ചുപോകുന്നത് ജീവനറ്റ ശരീരവുമായിട്ടായിരിക്കും..
ഒരു പട്ടാളക്കാരനുവേണ്ടതു അടിപതറാത്ത മനസ്സാണ്..എത്രയെത്ര പ്രതിസന്ധികൾ നമ്മൾ തരണം ചെയ്തിട്ടുണ്ട് ..മരണത്തെ വരെ മുഖമുഖം കണ്ടിട്ടില്ലെനമ്മൾ.അത്രയുംവരില്ലല്ലോ ഇതൊന്നും..
നമ്മുടെ കുടുംബം സംരക്ഷിക്കുന്നതുപോലെത്തന്നെയാണ് നമ്മൾ ഒരു രാജ്യത്തെ സംരക്ഷിക്കേണ്ടത് നമ്മൾ തളർന്നാൽ ഒരു കുടുംബവും തളർന്നു ഈ രാജ്യവും തളർന്നു..അതുകൊണ്ടു എല്ലാ സങ്കടങ്ങളും ഉള്ളിലൊതുക്കി രാജ്യത്തിന് വേണ്ടി പോരാടുക..അത് നമ്മളെപ്പോലത്തെ ഒരുപാട് കുടുംബങ്ങൾക്ക് ഗുണം ചെയ്യും..