പിന്നെ എത്രയൊക്കെ രാജ്യത്തിനുവേണ്ടി ജീവനും ജീവിതവും കളഞ്ഞു പ്രയത്നിച്ചാലും പലരും പറയും പട്ടാളത്തിൽചേരുന്നത് മാസംകിട്ടുന്ന 30,000 രൂപക്കും ജോലിയിൽനിന്നും വിരമിച്ചാൽ മുടങ്ങാതെകിട്ടുന്ന മദ്യത്തിനും വേണ്ടിയാണെന്ന്.
ഇങ്ങനെയുള്ളവന്മാരുടെ വായ അടക്കാൻ നമുക്കാവില്ലല്ലോ.. നമ്മളെപ്പോലെത്തവർ ജീവനും ജീവിതവും ജനങ്ങൾക്കുവേണ്ടി ത്വജിക്കുമ്പോൾ അവരോർക്കണം നമുക്കുമുണ്ട് ഒരുകുടുംബം എന്ന് .
‘ജീവിക്കാൻ മറന്ന നിമിഷങ്ങൾ ആരറിയുന്നു ‘….ഇതെല്ലാം ആണ് ഒരു ജവാന്റെ ജീവിതം …
നിനക്കറിയുവോ…. ഈ മഞ്ഞിലും മഴയിലും അടിപതറാതെ നിന്ന് യുദ്ധം ചെയ്‍തിട്ട് നാട്ടറിൽ ചെല്ലുമ്പോൾ കിട്ടുന്നത്.. “കുപ്പിയുണ്ടോടാ” , “ഇനി എന്നാ .. തിരിച്ചുപോണെ …?”…എന്നീ രണ്ടു ചോദ്യങ്ങളാണ് …..തകർന്നു പോയിട്ടുണ്ട് സജിത്തേ പലപ്പോഴും. …അഹ് …അതൊക്കെ പോട്ടെ ഇത് നമ്മൾ പട്ടാളക്കാരുടെ വിധി…
നീ വാ ഭക്ഷണത്തിനുള്ള അലാറം മുഴങ്ങുന്നു ..
വീട്ടിലെപ്പോലെയല്ല നേരത്തിനു ചെന്നില്ലെങ്കിൽ പട്ടിണി കിടക്കേണ്ടിവരും…
..സാർ പൊയ്ക്കോളൂ ..ഇപ്പൊ മൊബൈലിൽ റേഞ്ച് വന്നിട്ടുണ്ട് ഞാനൊന്ന് വീട്ടിലേക്കുവിളിക്കട്ടെ……..
അവസാനിച്ചു…… …. … .. .