ജവാൻ (Shahana)

Posted by

നിങ്ങൾ പറയിപ്പിച്ചു മനുഷ്യ…..പോ അവിടുന്ന് …ഒന്നുമില്ലെങ്കിലും നിങ്ങളൊരു പട്ടാളക്കാരനല്ലേ….അമ്മ കണ്ടെന്നു തോനുന്നു……ഛീ …ഇനി എങ്ങനെയാ അമ്മേടെ മുഖത്തു നോക്കിണ …….കഷ്ട്ടം തന്നെ …

എന്തുകഷ്ടം.. അമ്മ നമുക്കുവേണ്ടി മാറിത്തന്നതല്ലേ.. അതോണ്ട് കിട്ടുന്ന അവസരം പാഴാക്കരുത്… പിന്നെ, ഗർഭിണിയായ അമ്മയെ സ്ഥിരമായി ഉമ്മവെച്ചാൽ ജനിക്കുന്ന കുട്ടിക്ക്‌ സൗന്ദര്യം കൂടുമെന്ന പഴമൊഴി ….നീ കേട്ടിട്ടില്ലേ …

ആഹാ അത് പുതിയൊരറിവാണല്ലോ.എന്തായാലും അത്ര സൗന്ദര്യമൊന്നും ഇപ്പൊ ന്റെ കുട്ടിക്ക് വേണ്ടെയ് ….ഒരു സൗന്ദര്യക്കാരൻ വന്നേക്കുന്നു….ങ്ങും ….. ഇനി നിർബന്ധമാണെങ്കിൽ അമ്മവരുന്നതിനുമുമ്പു ഒരേയൊരു പ്രാവിശ്യം ഒരൽപം ….ഒരിച്ചിരി …ഒരു കുഞ്ഞുമണിയുടെ അത്രേം ….സൗന്ദര്യം കൂട്ടിക്കോ….ഹി ….ഹി ….ഹി

ശരി ….ഞാൻ നിന്നോടൊരു കാര്യം ചോദിക്കട്ടെ.?

നമുക്കിടയിൽ എന്തിനാ ചേട്ടാ ഈ ചോദ്യോം പറച്ചിലും..

അതല്ലെടി മോളെ …..”അവളുടെ നെറ്റിയുടെ ബട്ടണിൽ പിടിച്ചുകൊണ്ട് “

നിനക്കെപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ ഒരുപട്ടാളകാരനെ കല്യാണം കഴിച്ചത് വിഡ്ഢിത്തമായിപ്പോയി എന്ന്.

.അതെന്താപ്പോ അങ്ങനെ ചോദിക്കാൻ…

അതല്ലേടോ…അമ്മ പറഞ്ഞതു എത്രയോ ശരിയാണ്..കല്യാണം കഴിഞ്ഞിട്ട് അധിക നാളൊന്നും നമ്മൾ ഒരുമിച്ചു കഴിഞ്ഞിട്ടില്ല..നിന്റെ ഇഷ്ടങ്ങളൊന്നും കൂടുതൽ അറിയാൻ ശ്രമിച്ചിട്ടില്ല..നിന്റെ ഇഷ്ടങ്ങൾക്കനുസരിച്ചു ജീവിക്കാനും സമയമില്ല… എന്നിട്ടും നീയെന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്…പക്ഷേ എനിക്കതുമുഴുവൻ തിരിച്ചുതരാൻ സാധിക്കുന്നില്ലല്ലോ..
ആകെ ജീവിതം എന്നുപറയുന്നത് നാട്ടിൽ നിങ്ങളോടൊപ്പം ചിലവഴിക്കുന്ന ഈ നിമിഷങ്ങളാണ്..ജോലിയിൽ പ്രവേശിച്ചാൽ പിന്നെ നാടും വീടും എന്ന ചിന്തയൊന്നുമില്ല.വെറും ജോലിമാത്രം..ഒരു മനുഷ്യനാവുന്നത് ഇവിടെ വരുമ്പോഴാ..

“എന്റെ നെറുകയിൽ തലോടിക്കൊണ്ട് അവൾ ….. “..

എന്റെ പൊന്നു ഏട്ടാ …ഏട്ടൻ എന്നെക്കുറിച്ച് എന്താ കരുതിയെ…….

Leave a Reply

Your email address will not be published. Required fields are marked *