ജീവിത ജാലകം വീണ്ടും 2 [മിത്രൻ]

Posted by

പിന്നെ എല്ലാം യന്ത്രികമായിരിന്നു ,വാവിട്ടു കരയുന്ന അമ്മയെ കാണുന്ന വരെ മാത്രമേ എന്റെ കരച്ചിലിനെ അടക്കി നിർത്താൻ കഴിഞ്ഞുള്ളു ,അമ്മയെ കെട്ടിപിടിച്ചു കരയുന്ന എനിക്ക് ഒന്നും ഓർമയില്ല എന്നുപറയുന്നതായിരിക്കും ശരി ,എന്നത്തേയും പോലെ ശാന്തമായി കിടക്കുന്ന അച്ഛൻ ,പുതച്ചിരിക്കുന്ന കോടി തുണിയെയാകൾ ആ മുഖം തിളക്കത്തിൽ കാണപ്പെട്ടു ,എപ്പോഴോ കരഞ്ഞു തളർന്നു പോയിരുന്നു ഞാൻ ,സംഭരിച്ചിട്ടുവച്ച ബലം മുഴുവൻ ചോർന്നു പോയപോലെ ആ ദുഃഖസാഗരത്തിൽ അലിഞ്ഞുപോയി,ബോഡി വൈകുന്നനേരമാ എടുത്തത് വീട് മുഴുവൻ മുറവിളികളും നെടുവീർപ്പുകൾ കൊണ്ട് നിറഞ്ഞു ,കരയോഗം വഴിയുള്ള മ്മാശനത്തിൽ ആയിരുന്നു അച്ഛൻ എരിഞ്ഞു തീർന്നത് മൂർത്തിമാഷ് ആണ് കാരിയധികൾ മുമ്പിൽ നിന്നും ചെയ്യിക്കാൻ ഉണ്ടായിരുന്ന മനുഷ്യൻ .

ഇന്നും ആ ദിവസം കൺമുമ്പിൽ വരുമ്പോൾ അറിയാതെ കണ്ണ് നിറയും ,ഒറ്റ ദിവസം കൊണ്ട് ഭൂമി തന്നെ ശൂന്യം ആയപോലെ തോന്നി ,എത്ര അടക്കിയാലും ,ഉള്ളിലെ തേങ്ങൽ അറിയാതെ തീകറ്റി വന്നുകൊണ്ടരിന്നു ,ഏഴാം ദിവസം ബാക്കി ക്രിയകൾ ഞങ്ങൾ കുറച്ചു പെർ പുഴയുടെ തീരത്തു പോയി ചെയ്തുവന്നു ,പത്താംദിവസമുതൽ ഞാൻ അമ്മയും അച്ഛന്റെ ഓര്മ്മകളും മാത്രമായി ആ വീട്ടിൽ .

കൊല്ല പരീക്ഷ തെറ്റില്ലതെ എഴുതി എന്ന് പറയാം ,ജയിക്കുമോ എന്നുഅമ്മയുടെ ചോദ്യംത്തിന്നു മൗനം ആയിരിന്നു എന്റെ മറുപടി ,എന്നാലും ശരാശരി നല്ലയൊരു വിജയം നേടി ,ഇനി എന്ത് പഠിക്കണം എന്ന അമ്മയുടെ ചോദ്യം വരുമ്പോൾ ഉത്തരം പറയാത്തതിനു മറ്റൊരു കാരണമുണ്ട്’,അച്ഛൻ മരിച്ചു കഴിഞ്ഞു മൂന്നോ നാലോ മാസങ്ങൾ കാഴ്ഴിഞ്ഞപ്പോൾ മുതൽ വീടിന്റെ പണിക്കു കടം വാങ്ങിയ അവരുടെ ഭാഗത്തുനിന്നും അടവ് മുടങ്മ്പോൾ ഉള്ള അറിയിപ്പുകൾ വന്നിരുന്നു ,ഞാൻ പിന്നെയാ അതൊക്കെ അറിയുന്നേ ,ടോണയിയുടെ അപ്പനും മൂർത്തിമാഷുമൊക്കെ ഇടപെട്ടു കുറച്ചു സാവകാശം വാങ്ങി തന്നിരുന്നു എന്നുതന്നെ പറയണം ,അച്ഛൻ ജീവിച്ച കാലമത്രയും ‘അമ്മ ഒരു ജോലിക്കും പോയിട്ടില്ല ,അച്ഛൻ ഒരിക്കലും സമ്മതിച്ചില്ല എന്ന് പറയുന്നതാ അതിന്റെ ശരി എന്നാൽ ഇനി അങ്ങനെ അല്ലല്ലോ ,ചെറിയ പണികൾ ‘അമ്മ പോയി തുടങ്ങി എന്നാൽ അത് കൊണ്ട് വീട്ടിലെ കാര്യംകൾ നടന്നു പോകുമല്ലതെ കടം വീട്ടാൻ ഒരു വഴിയുമില്ല ,അപ്പൊ വല്ല പണിക്കും പോയി അമ്മയെ സഹായിക്കാം എന്ന എന്റെ ചിന്തയെ ടോണയിയും അവന്റെ അപ്പനും തുടക്കത്തിൽ എതിർത്തു എന്നാലും കടത്തിന്റെ പ്രശ്നകൾ കുടി വന്നപ്പോൾ വേറെ ഒരു മാർഗവും ഇല്ല എന്ന കാരണത്തിൽ അവർ അനുവദിച്ചു ,പിന്നെ അമ്മയെ പറഞ്ഞു മനസ്സിലാക്കി കുറെ കരഞ്ഞു പാവം ,എന്റെ ഭാവി ഓർത്താണ് അമ്മയുടെ വ്യകുലത ,കാലപ്പഴക്കത്തിൽ ഞാൻ കുഞ്ഞു കുടുബനാഥനായി ,പലപ്പോഴും അമ്മയും ഞാനും ചേർന്ന് എത്ര പൈസകൾ ഉണ്ടാക്കിയാലും കടം അതിന്റെ പലിശ മാത്രമേ കുറഞ്ഞുള്ളൂ ,അതും അടവുകൾ തെറ്റുമ്പോൾ പിന്നെയും ആദ്യമുതൽ തുടങ്ങുന്ന കാലചക്രമാകും !!!!!!!!!!!!!!!!!

Leave a Reply

Your email address will not be published. Required fields are marked *