ജീവിത ജാലകം വീണ്ടും 2 [മിത്രൻ]

Posted by

പതിവ് പോലെ ഹണിബീ ഫുള്ളാണ് ഇന്ന് ,എല്ലാവരും ഓരോ പെഗ് വിധം ചെലുത്തി രാജെട്ടന്റെ വീടിന്റെ ചായിപ്പിൽ കയറു കട്ടിലിൽ ഇരിപ്പാ ,അടുത്ത മാസം നടക്കുന്ന കല്യാണമാ ചർച്ച വിഷയം (നന്ദു -രാമേട്ടന്റെ മോളാ ),രണ്ടു കൂട്ടർക്കും ഗുരുവായൂർ വച്ച് മിന്നു കെട്ടാം എന്ന നിലപാടിലാ ,അടുത്ത ദിവസം രാമേട്ടന്റെ വീട്ടിൽവച്ചു തേയില സൽക്കാരം ,ഇതാ പ്ലാൻ ,കെട്ടാൻ കുടുബമാക്കാർ മാത്രമാ പോകുന്നെ ബാക്കി വീട്ടിലുള്ള കാര്യംകൾ ഞാനും പിള്ളാരും നോക്കണം അതാ പറയുന്നേ വീണ്ടും …

ഞാൻ – നിങ്ങൾ ഒന്ന് കൊണ്ട് പേടിക്കണ്ട മനുഷ്യ നമ്മളൊക്കെ ഇല്ലേ ഇവിടെ

രാമൻ – അത്‌അല്ലടാ എന്തോ ഒരു ആധി എല്ലാം നന്നയി നടക്കണ്ടേ അതാ !!!

അഖിൽ -ന്റ രാമൻട്ടാ അതിനു നിങ്ങൾ മാത്രമല്ലോ രാജേട്ടനും കൂടെയില്ല പിന്നെ ഇത്ര ടെൻഷൻ അടിക്കാൻ .

സംസാരിക്കുമ്പോൾ തന്നെ അഖിൽ അടുത്ത റൌണ്ട് ഒഴിച്ച് കഴിഞ്ഞു ഇവനാ നമ്മുടെ കൂട്ടത്തിലെ ആശാൻ ഒഴിക്കാനും അടിക്കാനും അടിച്ച കാശു ചോദിച്ചു മേടിക്കാനും മിടുക്കനാ .

വെള്ളിയാഴ്ചയാ മിന്നു കേട്ടു ,അടുത്ത ദിവസം വീട്ടിൽ തേയില സൽക്കാരം ,തിങ്കളിഴ്ച  വീട് പൈന്റ്‌റ് അടിക്കാന പ്ലാൻ ,ഞങ്ങൾ അഞ്ചാറുപേർ ആഞ്ഞു പിടിച്ചാൽ രണ്ടു ദിവസം കൊണ്ട് തീർക്കാം അത്രേയുള്ളു ,അവർക്കു തുണി ,ആഹാരസാധനങ്ങൾ ,പന്തല് അങ്ങനെ പിടിപ്പതു പണിയുണ്ട് അതുകൊണ്ടു ഞങ്ങൾ പൈന്റ്‌റ് പണി അവരെ കൂട്ടാതെ തീർക്കാം എന്ന കരുതുന്നെ .

രാജൻ – അല്ല വിഷ്ണു എന്നാടാ ഇതു പോലെ ഒരു പന്തൽ വീട്ടിലും ഇടണ്ടേ നമ്മുക്ക് ?

അഖിൽ -അങ്ങനെ  ചോദിക് ഏട്ടാ,ഞാൻ എപ്പോ  ചോദിച്ചാലും ഒഴിഞ്ഞു മാറും ഈ പന്നി !!

Leave a Reply

Your email address will not be published. Required fields are marked *