ജീവിത ജാലകം വീണ്ടും 2 [മിത്രൻ]

Posted by

വൈകുന്നേരം ആറു കഴിഞ്ഞു കാണും ഭക്ഷണം കഴിക്കാൻ ഉള്ളവരുടെ തിരക്കാ ,ഞങ്ങൾ പണിക്കരുടെ മുഴുവൻ പടയും ആഞ്ഞു പിടിച്ചാ ഇതു വരെ വിളമ്പിയത് ,അമ്മയും കൂട്ടരും വന്നപ്പോൾ ഞാനും ടോണിയും ഫോട്ടോ എടുക്കാൻ അവരുടെ കൂടെ പോയി അപ്പോൾ മാത്രമേ അകെ ഒരു റസ്റ്റ് കിട്ടിയത് ,തിരക്കു വന്നപ്പോൾ അഖിൽ വന്നു വിളിച്ചു അമ്മനെ കൈയോടെ കൊണ്ട് പോയി കഴിക്കാൻ ഇരുത്തി കൂടെ വന്നവർക്കും സിറ്റ് പിടിച്ചു കൊടുത്തു ,ഇവർ കഴിച്ചു പോയിട്ട് വേണം ,ഇത് വരെ കഴിക്കാത്ത ഒരു സാധനം ചെലുത്താൻ അതിന്റെ ആവേശമാ ഈ സ്‌നേഹം …….

ഒരു എട്ടൊക്കെ കഴിഞ്ഞപ്പോൾ സ്വന്തക്കാരും മറ്റുമായി അകെ കുറച്ചു പേരെയേയുള്ളു ,ആദ്യ റൌണ്ട് കഴിച്ചു ഓ എന്റെ അമ്മോ തൊണ്ടയിൽ കുടി ഒരു തീ പന്തം പോയപോലായ തോന്നിയത് ,നല്ല അസ്സൽ വാറ്റുചാരായം ഇതു വരെ അഖിൽ പലപ്പോഴും പറഞ്ഞു കൊതിപ്പിച്ചിട്ടുണ്ട് ആ ആശയിൽ മനസ്സിൽ കയറി കുടിയതാ ഒന്ന് രുചി നോക്കണം എന്ന് അത് ഒത്തുവന്നത് നന്ദുവിന്റെ കല്യാണത്തിനാ ……..എന്തായാലും കൊള്ളാം നല്ല പറന്നു നടക്കുന്ന ഫീൽ കിട്ടുന്നുണ്ട് .ഭക്ഷണം കുറച്ചു ബാക്കി വന്നിട്ടുണ്ട് അതൊക്കെ ഓരോ പൊതികൾ ആക്കി അയൽ വീടുകളിൽ കൊടുക്കുന്നുണ്ട് .ആദ്യമായി തീപ്പന്തം ഇറങ്ങി പോയതുകൊണ്ടന്നോ എന്നറിയില്ല അകെ ഒരു കിളി പോയപോലെ ,ശരീരം മൊത്തം ഒരു മാതിരി ചെങ്കൽ ചുളയിൽ പെട്ട കരിമ്പനപോലെ എരിഞ്ഞു വെള്ളർനീർ ആയപോലെ വല്ലാത്ത പരവേശം ,ഞങ്ങൾ രണ്ടുപേർ മാത്രമുള്ളു .അഖിലിന് ഒരു ആട്ടം പോലുമില്ല ,പന്നി അടിച്ചു അടിച്ചു തഴമ്പിച്ചു എന്ന് തോന്നുവാ ……..

Leave a Reply

Your email address will not be published. Required fields are marked *