ജീവിത ജാലകം വീണ്ടും 2 [മിത്രൻ]

Posted by

വരാന്തയിൽ എത്തിയപ്പോൾ മാത്രമാണ് എത്ര നേരം എന്റെ ഓര്മ്മകളുടെ പൂത്തോട്ടത്തിൽ ഞാൻ പാറി പറന്നു എന്ന് ബോധവാൻ ആയതു ….

‘അമ്മ വാതിൽ തുറന്നപ്പോൾ ആദ്യം നോട്ടം പോയത് ചുവരിൽ അച്ഛന്റെ ചിത്രത്തിൽ മിന്നുന്ന വെളിച്ചത്തിലാണ് ,ആ വെളിച്ചം അപ്പോൾ പ്രകാശിച്ചതു ആ മുറിയിലെ അന്ധകാരത്തിൽ മാത്രമല്ല ,എന്നിലെ ഇരുട്ടിൽ കൂടിയാണ് ….

എന്റെ മുറി വരെ എന്നെ അനുഗമിച്ചു ‘അമ്മ ,പതുകെ തലമുടിയിൽ തലോടിക്കൊണ്ട് അമ്മയുടെ സ്‌നേഹത്തിന്റെ കൈയൊപ്പ്‌ പോലെ ,കണ്ണാ ആര്കും നീ ഒരിക്കലും ഒരു ദ്രോഹവും ചെയില്ലാ നിക് അറിയാം അതും ഒരു പെൺകുട്ടിയോട് ,,,ഒന്നും ആലോചിക്കണ്ട ഇപ്പൊ നന്നായി ഉറങ്ങു ബാക്കി രാവിലെ നോക്കാം കേട്ടോ ………

അമ്മയുടെ മുഖത്തും ഒരു ആധി നിഴലിക്കുന്നുണ്ട് എന്നെ വേദനിപ്പിക്കും എന്ന് കരുതി മാത്രം ചോദിക്കാത്തതു ആവും ,,,ഒരു വെളിച്ചമില്ലാത്ത പുഞ്ചരി തന്നു ‘അമ്മ വാതിൽ ചാരി പുറത്തേയ്ക്കു പോയി ..

കുറച്ചു നേരം ഉറങ്ങണം എന്നുണ്ട് പക്ഷെ ,നിദ്രാദേവി എന്നിലേക്കു അലിയുന്നില്ല ,വീണ്ടും ആ പഴയ കലാ ഓർമലകളിക്കു ചിറകടിച്ചു പറക്കാൻ തുടങ്ങി 🌟🌟🌟🌟🌟🌟

(  ഭൂതകാലം )

ടോണിയുടെ വീടിന്റെ വരാന്തയിൽ മായയുടെ വരവും കാത്തിരിക്കാൻ തുടങ്ങി നേരം കുറെ ആയികഴ്ഞ്ഞു ,എനിക്ക് ഒഴികെ ആർക്കും ഒരു ആവലാതിയും ഇല്ലത്ത പോലെ അവരൊക്കെ ഓരോതവരുടെ ലോകത്തിൽ തിരക്കിലാണ് ,ചിലപ്പോൾ ഒരു പതിനാലു വസ്സുകാരന്റ അറിവില്ലായിമ അല്ലങ്കിൽ ആര്ക്കും തോന്നാത്ത ഒരിക്കലും  മനസിലാവാത്ത എന്റെ സ്‌നേഹത്തിന്റെ അളവിൽമേൽ സംശയം തോന്നിയതുമാവാം ,,,,

Leave a Reply

Your email address will not be published. Required fields are marked *