ആദിത്യ ഒന്ന് മടിച്ചു.
“വെറുതെ വേണ്ട അതിൻ്റെ വില തന്നേക്കാം. പിന്നെ നാട്ടിൽ നിന്ന് വരുമ്പോൾ ഞാൻ വിളിക്കാം. എനിക്ക് കുറച്ചു കൂടി ബുക്‌സും CD യും വേണ്ടി വരും. “
കൂടുതൽ ബിസിനസ്സ് കിട്ടുമെന്ന് കണ്ടപ്പോൾ ആദിത്യ ബാഗ് അടക്കം നൽകി. പണമെല്ലാം കൊടുത്ത ആദിത്യയെ പറഞ്ഞു വിട്ടു.
ആദീൽ സലീം അവരോട് പ്ലാൻ വിവരിച്ചു.
നിങ്ങൾ രണ്ടു പേരും ഇപ്പോൾ തന്നെ തന്നെ പോയി ഇന്ന് വന്നവൻ ഇട്ടിരിക്കുന്ന പോലെ ഉള്ള ഡ്രെസ്സും ഷൂസും വാങ്ങണം. എന്നിട്ട് നാളെ ഇതൊക്കെ വിൽകാനെന്ന വ്യാജേനെ നമ്മൾ ഇന്നലെ പോയ വഴിയും അതിൻ്റെ മുൻപത്തെ വഴിയും കവർ ചെയ്യണം. ഒരു പ്രാക്ടിസിനായി. ബുക്കുകൾ അതികം വിൽക്കേണ്ട. ആളുകളുടെ അടുത്തു ഭവ്യതയിൽ പെരുമാറണം. ആർക്കും ആരും സംശയം തോന്നരുത്.”
“ഭായി ഇംഗ്ലീഷ് അറിയില്ല?”
“അറിയുന്ന പോലെ പറ ബാക്കി തമിഴും ഹിന്ദിയും ഒക്കെ പറഞ്ഞാൽ മതി. വിൽക്കാൻ അല്ല പോകുന്നത്. പിന്നെ ജാഫർ ഓരോ വീട്ടിലും എത്ര പേരുണ്ട് വയസ്സ് എല്ലാം നിരീക്ഷിച്ചു ഇവിടെ എൻ്റെ അടുത്ത് വന്ന് പറയണം. “
“ഇത് ഒരു പ്രാക്ടീസ് സെഷൻ ആണ്. നിങ്ങൾ കോൺഫിഡൻ്റെ ആയാൽ അടുത്ത ദിവസം നമ്മൾ റോസ് സ്ട്രീറ്റ്ൽ ഇത് നടപ്പിലാക്കും. “
കഴിഞ്ഞ ദിവസത്തെ പോലെ അന്ന് രാത്രി സലീം അങ്ങോട്ട് പോയില്ല. നാളെത്തെ കാര്യങ്ങൾ അറിഞ്ഞിട്ട് മുന്നോട്ട് പോകാം എന്ന് സലീം തീരുമാനിച്ചു.
പിറ്റേ ദിവസം ഏകദേശം പതിനൊന്നു മണിയോടെ അദീലും ജാഫറും കൂടി ബാഗും തൂക്കി ഇറങ്ങി. വലിയ മെച്ചമൊന്നുമുണ്ടായില്ലെങ്കിലും രണ്ടു വഴിയിലുമായി ഏകദേശം ആറു വീടുകളിൽ സംഭവം അവതരിപ്പിച്ചു. ഏകദേശം രണ്ടു മണിയോടെ തിരിച്ചു വീട്ടിൽ എത്തി. സലീം രണ്ടു പേരുടെ പ്രവർത്തി വിലയിരുത്താനായി കുറച്ചു ചോദ്യങ്ങളൊക്കെ ചോദിച്ചു. കുഴപ്പമില്ല രണ്ട് പേർക്കും കോൺഫിഡൻസ് ഒക്കെയുണ്ട്. പിന്നെ അത്യവശ്യം ആളുകളുടെ ഡീറ്റെയിൽസ് ഒക്കെ നിരീക്ഷിക്കുന്നുണ്ട്.
“ഇനി നമ്മൾ റോസ് സ്ട്രീറ്റ്ലേക്ക് പോകും. ഇടതു വശത്തെ വീടുകൾ ഓരോന്നായി കയറി ഇറങ്ങണം. ക്യാമറ ഉണ്ടോ എന്ന് ശ്രദ്ധിക്കണം. പിന്നെ ആളുകളെ വിലയിരുത്തണം. ഡ്രസ്സ് ഹെയർ സ്റ്റൈൽ ഷൂസ് എല്ലാം പ്രത്യകം ശ്രദ്ധിക്കണം. ഞാൻ അപ്പുറത്തെ വഴിയിൽ നമ്മൾ പോയ ഫ്ലാറ്റിൽ ഉണ്ടാകും.”