ജീവിതമാകുന്ന നൗക 11 [റെഡ് റോബിൻ]

Posted by

പിന്നാലെ അവൾ ശബ്‌ദം കുറച്ചു എനിക്ക് മാത്രം കേൾക്കാൻ പാകത്തിന് കെഞ്ചി പറഞ്ഞു

“നീയല്ല എന്നെ ഹോസ്റ്റലിൽ നിന്നിറക്കിയത് എന്ന് അറിയാം, എങ്കിലും  അർജ്ജു പ്ളീസ് കോഴ്‌സ് കഴിയുന്നത് വരെ ഞാൻ ഇവിടെ താമസിച്ചോട്ടെ. ഇവിടെയാകുമ്പോൾ ഞാൻ എൻ്റെ പപ്പയുടെയും കൊച്ചാപ്പയുടെയും അടുത്ത് നിന്ന് സേഫ് ആണ്. പ്ലീസ് ഞാൻ ഇവിടെ താമസിച്ചോട്ടെ ”

“അതൊന്നും നടക്കണ കാര്യമല്ല. നീ ഒരു പെണ്ണ് ഞങ്ങൾ രണ്ട് bachelors നിനക്ക് തന്നയാണ് മോശപ്പേരു.”

ഞാനവളെ പറഞ്ഞു മനസ്സിലാക്കാൻ ഒരു ശ്രമം നടത്തി.

“ഇതിൽ കൂടുതൽ എന്തു മോശമാകാൻ”

അവൾ പിറുപിറുത്തു.

“നീ എന്തൊക്കെ  പറഞ്ഞാലും ഇത് നടക്കില്ല. നീ വേറെ എവിടെയെങ്കിലും പോ. നിൻ്റെ  അപ്പച്ചി ഇല്ലേ സിറ്റി പോലീസ് കമ്മിഷണർ. അതുമല്ലെങ്കിൽ നിൻ്റെ അനിയനില്ലേ സ്റ്റീഫൻ. അവരുടെ ഒപ്പം പോയി താമസിക്ക്.”

“അർജ്ജു അവിടെ ഒന്നും ഞാൻ സേഫ് അല്ല. എനിക്ക് ഇഷ്ടമില്ലാത്ത കല്യാണം അവർ നടത്തും.”

അപ്പോൾ അതാണ് കാര്യം. എങ്കിലും എനിക്കങ്ങോട്ട് വിശ്വാസമായില്ല.

“പ്ളീസ് ഒക്കെ പറയുന്നുണ്ടെങ്കിലും  അവൾ കട്ടിലിൽ തന്നെ ഇരുന്നോണ്ടാണ് സംസാരം. പിന്നെ വന്നപ്പോൾ ഉള്ള ഭാവം തന്നെ കണ്ണിലെ ആ തിളക്കം അപ്പോഴും ഉണ്ട്. ഇത് വേറെ എന്തോ കളിയാണ്. “

“നിന്നോട് എത്ര പ്രാവിശ്യം പറയണം. “

അവൾ പോകാനെന്ന പോലെ എഴുന്നേറ്റു. താഴെ നിന്ന് ബാഗുമെടുത്തു.

 

“എന്നാൽ ശരി ഞാൻ അപ്പച്ചിയുടെ അടുത്തക്ക് തന്നെ  പോയേക്കാം ശിവ.  നിതിനോടും പറഞ്ഞേരെ. ഞാൻ അറിഞ്ഞിടത്തോളം  ആൾമാറാട്ടം ഒക്കെ IPC പ്രകാരം വലിയ കുറ്റമാണ്. “

വീണ്ടും എനിക്കു മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ പറഞ്ഞു

അവളുടെ വാക്കുകൾ കേട്ട് ഞാൻ ശരിക്കും ഞെട്ടി.  ഉറപ്പായിട്ടും അവൾ അത് കണ്ട് കാണണം. കാരണം അവളുടെ കണ്ണുകൾ ഒന്ന് വിടർന്നു.

ഇവൾ ഇത് എങ്ങനെയാണ് അറിഞ്ഞത്? വേറെ ആർക്കൊക്കെ അറിയാം? യഥാർത്ഥ ഐഡൻറിറ്റി പുറത്തറിഞ്ഞാൽ ഇവിടെ തുടരാൻ വിശ്വ അനുവദിക്കില്ല. ഒരു നിമിഷ നേരത്തേക്ക് ഞാൻ മരവിച്ചു പോയി.

ഞാൻ നോക്കുമ്പോൾ എൻ്റെ മുഖത്തു തന്നെ  അവൾ നോക്കി നിൽക്കുകയാണ്. എൻ്റെ മനസ്സ് വായിച്ചെടുക്കാനുള്ള ശ്രമമാണോ?

Leave a Reply

Your email address will not be published. Required fields are marked *