ജീവിതമാകുന്ന നൗക 6 [റെഡ് റോബിൻ]

Posted by

ഒരു ദിവസം വൈകിട്ട് ക്ലാസ്സ് കഴിഞ്ഞപ്പോൾ അന്നയോടെ മാത്രം കാര്യം പറഞ്ഞു.

“ഡി ഞാൻ എൻ്റെ ഇഷ്‌ടം ഈ ലെറ്ററിൽ എഴുതിയിട്ടുണ്ട്. കുറച്ചു നാളായി ഞാനിത് ബാഗിൽ കൊണ്ട് നടക്കുന്നു. ഞാനിത് ഇപ്പോൾ കൊടുക്കാൻ പോകുകയാണ്.”

കീർത്തന രണ്ടും കൽപ്പിച്ചു അർജ്ജുവിൻ്റെ അടുത്തേക്ക് ചെന്ന് എഴുത്തു കൊടുത്തു. ഒന്നും മിണ്ടാതെ തിരിഞ്ഞു അന്നയുടെ അടുത്തേക്ക് തന്നെ നടന്നു. ക്ലാസ്സിൽ എല്ലാവരും കീർത്തനയെയും അർജ്ജുവിനെയും   നോക്കുന്നുണ്ട്.

 

ക്ലാസ്സ് കഴിഞ്ഞു വീട്ടിൽ പോകാൻ നിൽക്കുമ്പോൾ തൻ്റെ അടുത്തേക്ക് ഒരു വർണ്ണ കവറുമായി വരുന്ന കീർത്തനെയെ കണ്ടപ്പോൾ തന്നെ എനിക്ക്  കാര്യം മനസ്സിലായി. അവൾ അത് തന്നിട്ട് തിരിഞ്ഞു നടന്നു. ക്ലാസ്സ് മൊത്തം ഞങ്ങളെ നോക്കി നിൽക്കുകയാണ്. ഞാൻ കവർ തുറന്ന് നോക്കി. ചുവന്ന ഒരു കഷ്ണം കടലാസ്സിൽ. ഐ ലവ് യു എന്ന് കുറെ പ്രാവിശ്യം എഴുതിയിരിക്കുന്നു.

ഇതൊന്നും നടക്കുന്ന കാര്യമല്ല. കീർത്തന എന്നല്ല ആരെയും പ്രേമിക്കാൻ പറ്റുന്ന ഒരു അവസ്ഥയിൽ അല്ല ഞാൻ. അത് അവളുടെ അടുത്ത് വ്യക്തമാക്കണം.

ഞാൻ വേഗം തന്നെ കീർത്തനയുടെ അടുത്തേക്ക് ചെന്നു. ഞാൻ അവിടെ ചെന്നതും അന്ന എഴുന്നേറ്റ് പോയി. അവളുടെ മുഖം കടന്നൽ കുത്തിയപോലെയുണ്ട്. അത് കണ്ടപ്പോൾ തന്നെ എൻ്റെയുള്ളിൽ ദേഷ്യം വന്നു. എങ്കിലും ഞാൻ അത് കടിച്ചമർത്തി.  എൻ്റെ മുഖ ഭാവം കണ്ട് കീർത്തനയും പേടിച്ചാണ് നിൽക്കുന്നത്. ഞാൻ അവളുടെ എഴുത്തു തിരികെ നൽകി.

“ഇതൊന്നും നടക്കില്ല കീർത്തന. എനിക്ക് തന്നെ ഇഷ്‌ടമല്ല അത് കൊണ്ട് എൻ്റെ പിന്നാലെ നടക്കരുത്.”

അത്രയും പറഞ്ഞിട്ട് ഞാൻ ക്ലാസ്സിൽ നിന്നിറങ്ങി പോയി.

അർജ്ജുവിൻ്റെ വാക്ക് കേട്ടതും കീർത്തനയുടെ കണ്ണുകൾ നിറഞ്ഞു. അവൾ അവിടെ സീറ്റിൽ തന്നെ ഇരുന്നു.  എല്ലാവരും അവളെ നോക്കുന്നുണ്ട്. അർജ്ജുവിനെ അവൾക്ക് കിട്ടില്ല എന്ന് തോന്നി. സ്നേഹം ആരുടെയും കയ്യിൽ നിന്ന് പിടിച്ചു വാങ്ങാൻ പറ്റില്ലല്ലോ എല്ലാവരുടെ ഇടയിൽ ഒറ്റപ്പെട്ട അവസ്ഥ. അന്ന് താൻ ദീപുവിനെ വിഷമിപ്പിച്ചതിന് ഇന്ന് തനിക്ക് തിരിച്ചു കിട്ടി.

കുറച്ചു കഴിഞ്ഞപ്പോൾ  ചെറിയമ്മയുടെ ഡ്രൈവർ അവളെ തിരക്കി വന്നു. കണ്ണെല്ലാം തുടച്ചിട്ട് കീർത്തന ഇറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *