ജീവിതമാകുന്ന നൗക 7 [റെഡ് റോബിൻ]

Posted by

ഫോണിൽ മെസ്സേജ് വരുമ്പോൾ പല്ലവരം ഭാഗത്തുള്ള ഒരു ചിക്കൻ കടയിൽ പോയി അല്ലെങ്കിൽ മൈലാപ്പൂർ ഭാഗത്തുള്ള ഒരു മെഡിക്കൽഷോപ്പിൽ നിന്ന് സാധനം  എടുക്കണം. മെസ്സേജിൽ ഉള്ള അഡ്രസ്സിൽ ഡെലിവർ ചെയ്യും.  ബ്ലൂ റോസ് പിന്നിൽ പ്രവർത്തിക്കുന്നവർ  പിക്കപ്പ് മുതൽ ഡെലിവറി വരെ ഫോൺ ഉപയോഗിച്ചു ലൊക്കേഷൻ ട്രാക്കിംഗ് നടത്തുന്നുണ്ട്  അതും ഗൂഗിൾ ലൈവ് ലൊക്കേഷൻ ഷെയറിങ്ങിലൂടെ.   മാസം അറുപത് മുതൽ നൂറു  ഡെലിവറി വരെ ഒരാൾ തന്നെ ചെയ്യും. ഓരോ ഡെലിവറിക്കും ആയിരം  രൂപ. അത് അടുത്ത ഡെലിവറി എടുക്കുമ്പോൾ അതിൻ്റെ  ഒപ്പമുണ്ടാകും..

ബ്ലൂ റോസിന്  മിനിമം ഏഴോളം ഡെലിവറി ഏജന്റ്സ് ഉണ്ട്  എന്ന് സലീമിന് മനസ്സിലായി. ചെന്നൈ നഗരം മൊത്തം ഒരു മാസത്തിൽ മുന്നൂറിൽ പരം ഡെലിവറി കാണും.  അതിൽ ഒരാൾ മാത്രമാണ് ചിദംബരൻ. പക്ഷേ സലീമിന് ഒരു കാര്യം അറിയാം ചിദംബരൻ ഉപയോഗിക്കുന്നത് വിലപിടിപ്പുള്ള ഐറ്റം ആണ്. ഒരു  പക്ഷേ ഈ മുന്നൂറിൽ അഞ്ചു പേർ മാത്രമേ അത് വാങ്ങുന്നുണ്ടാകൂ. അവരുടെ അഡ്ഡ്രസ്സ്‌ കിട്ടിയാൽ ചിദംബരനെ ഈസിയായി പൊക്കാം.   കുറിച്ച് മാസങ്ങളോളം അന്വേഷിച്ചിട്ടും സലീമിനും കൂട്ടർക്കും ബ്ലൂ റോസ് എന്ന ഡാർക്ക് വെബ് ഡീലർ ആരാണ് എവിടെയാണ് എന്ന് അവർക്കും കണ്ടുപിടിക്കാനായില്ല.

അതോടെ സലീമിന് ഒരു കാര്യം വ്യക്തമായി രാജയെ പൊക്കിയാൽ മാത്രമേ ബ്ലൂ റോസ് ലീഡർഷിപ്പിലേക്ക് കടക്കാൻ സാധിക്കൂ.

 

രാജയെ വെളിയിൽ കൊണ്ടുവരാൻ ഒരു വഴിയേ ഉള്ളു സ്മൂത്തായി പോകുന്ന അവരുടെ ഓപ്പറേഷൻ അലങ്കോലപ്പെടുത്തുക.  അതിനായി ആദ്യം  വില കൂടിയ ഡ്രഗ്സിന്  സലീം ഓർഡർ കൊടുത്തു. ഡെലിവെറിക്കായി ചെന്നൈ നഗരത്തിൽ തന്നെയുള്ള  വിജിനമായ ഒരിടവും തിരഞ്ഞെടുത്തു.  ആദീലും സലീമും ചിക്കൻ സ്റ്റാളിനു അടുത്തും ജാഫർ മെഡിക്കൽ ഷോപ്പിനടുത്തും നിലയുറപ്പിച്ചു. കാരണം കോൺസൈൻമെൻറ് രണ്ട് സ്ഥലങ്ങളിൽ എവിടെ നിന്നാണ് ഇറങ്ങുന്നത് എന്നവർക്കറിയില്ല

സലീം കണക്കു കൂട്ടിയത് പോലെ തന്നെ അവർ മുൻപ് കമ്പനി കൂടിയ സെന്തിൽ എന്ന പയ്യൻ ചിക്കൻ ഷോപ്പിൽ എത്തി സാധനം കളക്ട ചെയ്‌തു. സമയം വെച്ച് നോക്കിയാൽ മിക്കവാറും അത് അവരുടെ ഓർഡർ തന്നെ.

Leave a Reply

Your email address will not be published. Required fields are marked *