കടുംകെട്ട് 10 [Arrow]

Posted by

സേജ് മാത്രമേ ഉള്ളു.
‘എവിടെ എത്തി?? ‘
‘ഹലോ…. ’
‘ ജാട ആണോ മോനൂസേ ’
‘ ഒക്കെ bie ‘
‘ gd nyt ‘
‘Mng’
‘ ഹലോ…’
‘ എന്താ call എടുക്കാത്തെ?? ‘
‘തിരക്ക്‌ ആണോ??’
‘ റിപ്ലെ???’
‘ ഏട്ടാ…. ‘
ഇത്രയും ആണ് അവളുടെ മെസ്സേജ്സ്. അവസാനത്തത് ഒരു വോയിസ്‌ ആണ്. ഞങ്ങൾ അത് പ്ലെ ചെയ്തു.
ഒറ്റ ദിവസം കൊണ്ട് ഞാൻ ഒരു ശല്യമായി അല്ലേ?? I’m so sorry, ഇനി ഞാൻ ഒരു ശല്യമാവില്ല….. ഇതാണ് വോയിസ്‌, അത് പറയുമ്പോൾ അവളുടെ ശബ്ദം ഇടറി ഇരുന്നു. അവസാനവാചകം ഒരു വിധത്തിൽ അവൾ പറഞ്ഞൊപ്പിച്ചതാണ് എന്ന് അത് കേൾക്കുമ്പോൾ മനസ്സിലാവും.
‘ അയ്യേ.. ദർശു സോറി. ഞാൻ ഇവിടെ ഇത്തിരി പ്രശ്നങ്ങൾ ഒക്കെ ആയി മൂഡ് ഓഫ്‌ ആയിരുന്നു.  ഞാൻ call ഉം മെസ്സേജും കണ്ടില്ല സോറി 🥺’ അങ്ങേര് റിപ്ലെ കൊടുത്തു എങ്കിലും അവൾ അത് സീൻ ചെയ്തിട്ട് പോലുമില്ല. അതിന് ശേഷം ആണ് പുള്ളി അവളെ call ചെയ്തിരിക്കുന്നത്. രണ്ടു മൂന് തവണ വിളിച്ചു കഴിഞ്ഞാണ് അവൾ call എടുത്തിരിക്കുന്നത്.
ഇതെല്ലാം വായിച്ചപ്പോ തന്നെ എന്റെ നെഞ്ചിന്റെ ഭാരം കൂടുന്നത് ഞാൻ അറിഞ്ഞു. വലിയ ഒരു കല്ല് ആരോ എന്റെ ദേഹത്തു എടുത്തു വെച്ചത് പോലെ. പുള്ളിക്ക് ഈ പെണ്ണ് എത്ര പ്രീയപ്പെട്ടവൾ ആണെന്ന് ഇത് വായിക്കുന്നവർക്ക് മനസ്സിലാവും. അവൾ ഇനി ശല്യം ചെയ്യില്ല എന്ന് പറഞ്ഞപ്പോൾ സോറി പറഞ്ഞു പുള്ളി മെസ്സേജ് അയച്ചു. അത് അവൾ ഇഗ്നോർ ചെയ്തപ്പോൾ, ഉടനെ തന്നെ call ചെയ്തു അതും പലതവണ അവൾ call എടുക്കുന്ന വരെ. എന്താണ് ഇതിന്റ ഒക്കെ അർഥം.
ചേച്ചി ഗാലറി എടുക്ക് അച്ചു പറഞ്ഞപ്പോളാണ് ഒരുനിമിഷം ഫ്രീസ് ആയി നിന്ന് പോയ ഞാൻ എന്റെ സെൻസിലേക്ക് തിരികെ വന്നത്. ഞാൻ ഫോൺ ഗാലറി എടുത്തു.  അതിലും അവളുടെ അതിപ്രസരം ആയിരുന്നു. മുഴുവൻ ഒരു പെണ്ണിന്റെ  സെൽഫികളാണ്. അത് അവൾ ആവണം. അവൾ നല്ല സുന്ദരിയാണ് എന്ന് കൂടെ കണ്ടതോടെ എന്റെ കാറ്റ് ഏകദേശം പൂർണമായും പോയി. ഞങ്ങൾ ഓരോ പിക്കും മാറി മാറി നോക്കി. അങ്ങേരുടെ കൂടെ നിന്ന് എടുത്ത സെൽഫികളും ഉണ്ട്. അതിൽ ചിലതിൽ ഒക്കെ അങ്ങേരുടെ തലയിലും കയ്യിലും ഒക്കെ ബാൻഡ്ഐഡ് ഇട്ടിട്ടുണ്ട്. അത് കണ്ടപ്പോ എന്റെ നെഞ്ച് ഒന്ന് കാളി, ഇത് ഇപ്പൊ എന്ത് പറ്റിയതാവും?? ഞാൻ അവളുടെ മുഖം സൂം ചെയ്തു നോക്കി.
ചേച്ചി പേടിക്കണ്ട, ഒരുപൊടിക്ക് ഭംഗി കൂടുതൽ ചേച്ചിക്ക് തന്നെയാ. അച്ചു.
ഒരു പൊടിക്ക് മാത്രമോ?? പെട്ടന്ന് അവൾ അത് ചോദിച്ചപ്പൊ ഞാൻ അറിയാതെ ചോദിച്ചു പോയി. എന്റെ ചോദ്യം കെട്ട് അച്ചു പൊട്ടിച്ചിരിചു. അന്നേരം ആണ് അവൾ എന്നെ ടീസ് ചെയുകയാണ് എന്ന് എനിക്ക് മനസ്സിലായിത്.
അയ്യോ ചേച്ചി വിട് വിട്, വേദനിക്കുന്നു. എന്റെ  ചേച്ചി തന്നെയാ സുന്ദരി. ആ ദർശു  ഒന്നും ഒന്നുമല്ല. ഞാൻ ചെവിക്കു പിടിച്ചപ്പോൾ അച്ചു കുറുകി, അന്നേരം ഞാൻ അവളുടെ ചെവിയിൽ ഉള്ള എന്റെ പിടുത്തം വിട്ടു.
ഞാൻ വീണ്ടും ആ ഫോട്ടോയിൽ കണ്ണ് നട്ടു. അന്നേരം ആണ് ഞാൻ അവളുടെ കണ്ണുകൾ ശ്രദ്ധിക്കുന്നത്. ഞാൻ എവിടെയോ കണ്ടിട്ടുണ്ട് ആ കണ്ണുകൾ… പക്ഷെ എവിടെ?? ഓർമ്മ വരുന്നില്ല. കുറച്ചു നേരം ആലോചിച്ചു കഴിഞ്ഞപ്പോഴാണ് അന്ന് ആ അലമാരയിൽനിന്ന് അങ്ങേരുടെ അമ്മയുടെ ഫോട്ടോയുടെ ഒപ്പം കണ്ട പാതി വരച്ച കണ്ണുകൾഉള്ള ക്യാൻവാസ്  ഓർമ്മവന്നത്. അതായത് ഇപ്പൊ അങ്ങേര്

Leave a Reply

Your email address will not be published. Required fields are marked *