കടുംകെട്ട് 2 [Arrow]

Posted by

” അതേ ഓസിന് ഒരു കാര്യവും ചെയ്യുന്നത് എനിക്ക് ഇഷ്ടം അല്ല, അന്ന് ബസിൽ വെച്ച് ഞാൻ നിന്റെ മുലയ്ക്ക് പിടിച്ചില്ലേ, സോറി ”

അത്ര പബ്ലിക് ആയി എല്ലാരും കേൾക്കെ പുള്ളി അങ്ങനെ പറഞ്ഞപ്പോ എന്റെ തൊലി ഉരിഞ്ഞു പോയ പോലെ ആണ് തോന്നിയത്, എല്ലാരും അത്ഭുതത്തോടെ ഞങ്ങളെ തന്നെ നോക്കുവാണ്. പുള്ളിക്ക് ഒരു കൂസലും ഇല്ല, പേഷ്‌സ് തുറന്ന് കുറച്ച് അഞ്ഞൂറിന്റെ നോട്ട് എടുത്ത് മടക്കി എന്റെ അടുത്തേക്ക് നടന്നു വന്നു.

” അതേ ഈ മുലയ്ക്ക് പിടിക്കുന്നത് എത്രയാ ചാർജ് എന്ന് എനിക്കറിയില്ല. തൽകാലം മോള് ഇത് പിടി ” എന്നും പറഞ്ഞു ആ കാശ് എന്റെ നേരെ നീട്ടി. എല്ലാരും ഒരു വല്ലാത്ത ഭാവത്തിൽ എന്നെ തന്നെ നോക്കുകയാണ്. ഞാൻ അവിടന്ന് അനങ്ങിയില്ല. എന്നിൽ നിന്ന് റെസ്പോൺസ് ഒന്നും ഇല്ലാന്ന് കണ്ടപ്പോ അജേട്ടൻ ആ കാശ് എന്റെ മാറിന്റ വിടവിൽ കുത്തി വെച്ചു, ഞാൻ പെട്ടന്ന് കൈ കൊരുത്ത് മാറുമറച്ചു.

” എനിക്ക് ഒന്നും ഓസിനു വേണ്ട ഡി ” അത് കൂടി കേട്ടപ്പോ നാണക്കേടും ദേഷ്യവും ഇരച്ചു വന്നു. ഞാൻ ആ പൈസ പുള്ളിയുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു. അവിടെ ഭാവവത്യാസം ഒന്നുമില്ല.

” നിനക്ക്, കാശ് വേണ്ടങ്കിൽ വേണ്ട, നീ ഒരു സോറി പറഞ്ഞിട്ട് പൊയ്ക്കോ ”

” എന്റെ പട്ടി പറയും തന്നോട് സോറി ” ഞാൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞിട്ട് തിരിഞ്ഞു നടന്നു.

” അങ്ങനെ അങ്ങ് പോയാലോ, പട്ടി എങ്കിൽ പട്ടി, സോറി പറഞ്ഞിട്ടേ നീ ഇവിടെന്ന് പോവൂ” അയാൾ എന്റെ കയ്യിൽ കയറി പിടിച്ചു. എല്ലാരും കാഴ്ച കാരെ പോലെ നിൽക്കുവാണ് ആരും അനങ്ങുന്നില്ല. ഞാൻ ആ കൈ വിടുവിക്കാൻ നോക്കി പക്ഷെ നടന്നില്ല.

” അർജുൻ, ദാറ്റ്‌സ് ഇനഫ് ” ഞങ്ങൾ എല്ലാരും അവിടേക്ക് നോക്കി, ചാന്ദിനി മിസ്സ്‌. മിസ്സ്‌ വന്ന് എന്റെ കൈ വിടുവിച്ചു, എന്നിട്ട് എന്നേയും വിളിച്ചു നടന്നു,

” നിന്നെ ഞാൻ എടുക്കുണ്ട് കേട്ടോടി ” അയാൾ പുറകിൽ നിന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.

” ആരതി എന്നല്ലേ പേര്?? ” മിസ്സ്‌ ആണ്, ഞാൻ അതേ എന്ന അർഥത്തിൽ മൂളി. ചാന്ദിനി മിസ്സ്‌ ആണ് ഞങ്ങളുടെ ക്ലാസ്സ്‌ ഇൻചാർജ്.

” അജുവും ആയി എന്താ പ്രശ്നം?? അവൻ ആദ്യ മായി ആണ് ഒരു പെൺകുട്ടിയെ റാഗ് ചെയ്യുന്നത് ഞാൻ കാണുന്നത്?? ” ഞാൻ നടന്ന സംഭവം എല്ലാം പറഞ്ഞു കൊടുത്തു. മിസ്സ്‌ മൂക്കത്ത് വിരൽ വെച്ചു.

” നീ അവനെ തല്ലിയോ, വെറുതെ അല്ല അവൻ അങ്ങനെ പെരുമാറിയത് ”

” മിസ്സ്‌ അയാളുടെ സൈഡ് ആണോ ” എന്റെ ചോദ്യം കേട്ടിട്ട്, മിസ്സ്‌ ചിരിച്ചു.

“ഏയ് അല്ല, അവന്റെ ഒരു പേർസണൽ ട്രാജഡി കാരണം പണ്ട് തൊട്ടേ പെണ്ണുങ്ങളെ ഇഷ്ടമല്ല, പോരാത്തതിന് നല്ല ഈഗോയും ഒത്തിരി  അഹങ്കാരവും, അവനെ ആണ് നീ എല്ലാരുടേം മുന്നിൽ ഇട്ടു തല്ലിയത്. അവന്റെ സ്വഭാവം വെച്ച് അവൻ ഇതല്ല ഇതിന്റെ അപ്പുറം ചെയ്യും. നീ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ ”

” മിസ്സിന് അയാളെ പേർസണലി അറിയോ?? ” എനിക്ക് മിസ്സ്‌ പറഞ്ഞ കേട്ടപ്പോ കൂരിയോസിറ്റി കൂടി.

” അറിയോന്ന് ചോദിച്ചാൽ, ഞങ്ങൾ ഒരേ സ്കൂളിൽ ആണ് പഠിച്ചത്. ഞാൻ +2ന് പഠിക്കുമ്പോഴാ അവനെ കാണുന്നേ, കലോത്സവത്തിൽ വെച്ച്, അവൻ അപ്പൊ പത്തിൽ ആയിരുന്നു, നല്ല ഒന്നാംതരം ആർട്ടിസ്റ്റ് ആണ് അവൻ, എനിക്ക് ആരാധന ആയിരുന്നു ബട്ട്‌ അവൻ എന്നെ അടുപ്പിച്ചിട്ടില്ല, ശരി നീ ക്ലാസിലേക്ക് പൊയ്ക്കോ, അവന്മാർ ഇനി ശല്യപെടുത്താൻ വരുവണേൽ എന്നോട് പറഞ്ഞാ മതി” മിസ്സ്‌ അത് പറഞ്ഞിട്ട് സ്റ്റാഫ്‌ റൂമിന്റെ അങ്ങോട്ട് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *