കടുംകെട്ട് 2 [Arrow]

Posted by

ഏതോ വിശാലമായ ഒരു റൂമിൽ ആണ്. അവിടെ ഒരു കട്ടിൽ ഉണ്ട്. പിന്നെ ഒരു മേശയയും കുറച്ചു കസേരകളും. മേശപ്പുറത്തു ഒരുപാട് കുപ്പികളും ഒന്ന് രണ്ടു ഗ്ലാസ്സു കളും ചിതറി കിടക്കുന്നു. കസേരയിൽ ഒന്നിൽ നേരത്തെ കാറിൽ കണ്ട ആ ആൾ ഇരിക്കുന്നു. നന്ദേട്ടൻ കട്ടിലിൽ കിടക്കുവാണ്. ഞാൻ തറയിൽ കിടക്കുവാണ്, എന്റെ തൊട്ടു പറ്റെ അയാൾ ഇരിക്കുന്നു അർജുൻ. ഞാൻ ഒരു ഞെട്ടലോടെ പുറകോട്ട് ആഞ്ഞു, കയ്യ് കൊണ്ട് എന്റെ മാറു മറച്ചു.

” എന്നെ ഒന്നും ചെയ്യരുത് ” ഞാൻ ദയനീയമായി അയാളോട് പറഞ്ഞു. വന്യമായ ഒരു ചിരി ആയിരുന്നു മറുപടി.

” നീ ഇത് കഴിക്ക്, നീ ബിരിയാണി ഒക്കെ കഴിക്കുമല്ലോ അല്ലേ?? ” അയാൾ ഒരു പൊതി എന്റെ നേരെ നീട്ടി വലിയ ഭാവം വത്യാസം ഇല്ലാതെ ചോദിച്ചു. ഞാൻ മനസ്സിലാവാത്ത പോലെ പുള്ളിയെ നോക്കി.

” നീ പേടിക്കണ്ട, നിന്റെ ദേഹത്ത് ഞാനോ ഇവന്മാരൊ തൊടൂല്ല, നമുക്ക് ഈ ഒരു രാത്രി ജോളി ആയി അടിച്ചു പൊളിക്കാം ന്നേ. നീ വെറുതെ പട്ടിണി കിടക്കേണ്ട ഇത് തിന്ന്, നാളെ രാവിലെ നിന്നെ എവിടന്ന് പിക് ചെയ്തോ അവിടെ തന്നെ കൊണ്ടേ ഇറക്കാം, നീ എങ്ങനെ ആണോ ഇവിടെ വന്നേ അതേ പോലെ അങ്ങ് തിരികെ പോവാം, ഞങ്ങളുടെ ഒരു വിരൽ പോലും നിന്റെ ദേഹത്തു വീഴില്ല, ഞാൻ ഗ്യാരന്റി. പക്ഷെ ഒരു രാത്രി മുഴുവൻ മൂന് ആണുങ്ങളുടെ കൂടെ ചിലവഴിച്ചിട്ടു പകൽ നടുറോഡിലേക്ക് എറിയപ്പെട്ട പെൺകുട്ടി, നിനക്ക് ഒന്നും സംഭവിച്ചിട്ടില്ലന്ന് പറഞ്ഞാൽ നാട്ടുകാർ എന്നല്ല ചിലപ്പോൾ നിന്റെ വീട്ടുകാർ പോലും വിശ്വസിക്കില്ല. അന്ന് നീ എന്നെ നാണം കെടുത്തി, നാളെ ഞാൻ നിന്നെ നാണകെടുത്തും, അത്രേ ഉള്ളു. അപ്പൊ നമ്മൾ സമാസമം. നീ റിലാക്സ് ആയി ഇരി. ”

ഒരു ചിരിയോടെ അയാൾ പറഞ്ഞു തീർത്തപ്പോൾ എനിക്ക് തോന്നുന്നത്, എന്റെ ജീവിതം തകർന്നല്ലോ എന്ന പേടി ആണോ, എന്റെ മാനം നഷ്ടപെടില്ലല്ലോ എന്ന ആശ്വാസം ആണോ എന്ന് തിരിച്ചറിയാൻ ആവാതെ കണ്ണീരോടെ ഞാൻ ഭിത്തിയിലേക്ക് ചാരി ഇരുന്നു.

***

” ഇതെന്താ കല്യാണപെണ്ണ് ഇരുന്ന് ഉറങ്ങുന്നോ ” എന്ന ചോദ്യം ആണ് എന്നെ ഓർമ്മകളിൽ നിന്ന് ഉണർത്തിയത്. അശ്വതി ആണ്. അജേട്ടന്റെ പെങ്ങൾ. വീട് എത്തിരിക്കുന്നു. ഞാൻ കാറിൽ നിന്ന് ഇറങ്ങി. പുള്ളിയുടെ അമ്മ തന്ന നിലവിളക്കും പിടിച്ച് വലതു കാൽ വെച്ച് ഞാൻ ആ വീട്ടിലേക്ക് കയറി. ഏറെ നേരം നീണ്ടു നിന്ന റിസെപ്ഷ്യനും ചടങ്ങുകൾക്കും അവസാനം അശ്വതിയും അവളുടെ കൂട്ടുകാരികളും ചേർന്ന് എന്നെ മണിയറയിലേക്ക് തള്ളി വിട്ടു.

അത്യാവശ്യം വിശാലമായ റൂം, സത്യത്തിൽ ആ റൂമിന് തന്നേ ഞങളുടെ വീടിന്റെ വലിപ്പം ഉണ്ടെന്ന് തോന്നുന്നു. റൂമിൽ ഒരു കട്ടിൽ, മേശ, അലമാര, ഒരു ദിവാൻകോട്ട്, സോഫ, മിനി ഫ്രിഡ്ജ്, tv അടക്കം സാധനങ്ങൾ ഉണ്ട്. പിന്നെ പുള്ളി വരച്ച, വരച്ചു കൊണ്ടിരിക്കുന്ന ചിത്രങ്ങളും അവിടെ അടുക്കി വെച്ചിരിക്കുന്നു.

കട്ടിൽ പൂക്കൾ ഒക്കെ വെച്ച് നല്ല പോലെ അലങ്കരിച്ചിട്ടുണ്ട്. കട്ടിലിന്റെ അടുത്ത് മേശ പുറത്ത് ഒരു ഗ്ലാസ് പാലും ഒരു പാത്രത്തിൽ നാനാവിധ ഫ്രൂട്സും വെച്ചിരിക്കുന്നു. ആ പാത്രത്തിൽ ഒരു കൊച്ച് കത്തി കൂടി ഉണ്ട്. ചിലത് മനസ്സിൽ ഉറപ്പിച്ചു കൊണ്ട് ആ കത്തി എടുത്തു കയ്യിൽ വെച്ചു, ഒന്നും നടന്നില്ലേൽ അത് കൊണ്ട് സ്വയം ഒടുക്കണം.

കുറച്ചു നേരത്തെ കാത്തിരിപ്പിന് ഒടുക്കം അയാൾ വന്നു. അകത്തു കയറി വാതിൽ അടച്ചു കുറ്റി ഇട്ടു, പിന്നെ എന്റെ അടുത്തേക്ക് വന്നു. അയാൾ തൊട്ടു പറ്റെ എത്തിയപ്പോ ഞാൻ ആ കത്തി പുള്ളിയുടെ നേരെ ചൂണ്ടി.

Leave a Reply

Your email address will not be published. Required fields are marked *