ഒരു കഷ്ടപ്പാടും അറിയിക്കാതെ ആണ് അച്ഛൻ ഞങ്ങളെ വളർത്തിയത്. ബാധ്യതകൾ ഒന്നുമില്ലാതെ സ്വന്തമായി ഒരു വീടും സ്ഥലവും അച്ഛൻ ഓട്ടോ ഓടി സമ്പാദിച്ചിരുന്നു, ഒരു അല്ലലും അച്ഛൻ ഞങ്ങൾക്ക് വരുത്തിയിട്ടില്ല. പക്ഷെ എല്ലാം എപ്പോഴും ഒരേ പോലെ ആവില്ല ല്ലോ മൂന്നു വർഷം മുമ്പ് ഒരു ആക്സിഡന്റ് ഉണ്ടായി. അച്ഛന്റെ ഓട്ടോ ഒന്ന് മറിഞ്ഞു കാലു റോഡിന്റെയും ഓട്ടോയുടേം ഇടയിൽ ആയി പോയി. റോട്ടിൽ ഉരഞ്ഞു അച്ഛന്റെ കാലിലെ മാംസം കുറെ പോയി ഒന്ന് രണ്ട് വെയിനും കട്ട് ആയി. ഓപ്പറേഷനും പിന്നെ എട്ടുമാസത്തെ റെസ്റ്റും ഒക്കെ ആയപ്പോ വീട് കടത്തിൽ ആയി, പത്തു പതിനഞ്ചു ലക്ഷത്തിന്റെ അടുത്ത് ബാധ്യത വന്നു. എങ്കിലും അതൊന്നും അച്ഛനെ തളർത്തിയില്ല കാലു ശരിയായപ്പോൾ നൈറ്റും ഒക്കെ ഓടി എല്ലാം ഏകദേശം ഒരു കരക്ക് അടുപ്പിച്ചു. ഇനി വീടിന്റെ ആധാരം കൂടിയെ എടുക്കാനുള്ളു, പിന്നെ പണയം വെച്ച സ്ഥാപനത്തിലെ മുതലാളി സത്യനാഥ് സർ അദ്ദേഹത്തിന്റെ മോനെ പോലെ ഒരു ദുഷ്ടൻ അല്ലാത്ത കൊണ്ട് പലിശ യുടെ പേരും പറഞ്ഞ് ശല്യം ചെയ്യാറില്ല.
അച്ഛൻ കഷ്ട്ടപ്പെടുന്ന കണ്ട് വളർന്നത് കൊണ്ട് നല്ല നിലയിൽ എത്തണം, അച്ഛന് താങ്ങ് ആവണം എന്നൊക്കെ ആയിരുന്നു ആഗ്രഹം പക്ഷെ ജാതകദോഷം, ഇയാളുടെ ഭീഷണി ഒക്കെ കൊണ്ട് ഇന്ന് എന്റെ അച്ഛന് വേണ്ടി എന്തേലും ചെയ്യുന്നതിന് മുമ്പേ എന്റെ വീട്ടിൽ നിന്ന് പടി ഇറങ്ങേണ്ടി വന്നിരിക്കുന്നു.
ഒരു കൊല്ലം മുമ്പ് ആണ് ഇയാളെ ഞാൻ ആദ്യമായി കാണുന്നത്, കോളേജ് ഫ്രഷേസ് ഡേയുടെ അന്ന്. പ്രിൻസി ടെ അറുബോറൻ പ്രസംഗം സഹിച് ഇരിക്കുമ്പോഴാണ് സ്റ്റേജിന്റെ സൈഡിൽ ഇരിക്കുന്ന കുറച്ചു ചേട്ടന്മാരെ ശ്രദ്ധിച്ചത്, സീനിയർസ് ആവണം എല്ലാരും പെൺകുട്ടികളുടെ എണ്ണം എടുക്കുകയാണ് അപ്പോഴാ ആ കൂട്ടത്തിൽ ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യം അല്ല എന്നമട്ടിൽ ഇരിക്കുന്ന അയാളെ കണ്ടത്. ഒരുതരം ലാസ ഭാവത്തിൽ ഫോണിൽ കുത്തി കൊണ്ട് ഇരുന്ന അയാളെ കണ്ടപ്പോഴെ ഒരുമാതിരി അടിവയറ്റിൽ മഞ്ഞു വീഴുക എന്ന് പറയൂല്ലേ ആ ഒരു ഫീൽ. ആദ്യമായി ആണ് ഇങ്ങനെ, അയാളിൽ നിന്ന് കണ്ണ് എടുക്കാൻ തോന്നുന്നില്ല. കുറ്റി താടി, ജിം ബോഡി ഒക്കെ ആയി ഒരു ചുള്ളൻ. കൂട്ടുകാർ ഒക്കെ ആരയോ ഒക്കെ ചൂണ്ടി കാണിച്ചു കൊടുക്കുന്നുണ്ട് പക്ഷെ ഒരുതരം പുച്ഛമായിരുന്നു പുള്ളിയുടെ പ്രതികരണം.
ഒരുതവണ എങ്കിലും എന്നെ ഒന്ന് നോക്കിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പക്ഷെ എവിടേട്ട്, നോക്കി ആ കൂട്ടത്തിൽ ആരോ. ഞാൻ നോക്കുന്ന കണ്ടിട്ട് മറ്റുള്ളവരെയും എന്നെ ചുണ്ടി കാണിച്ചു കൊടുത്തു, പെട്ടന്ന് തന്നെ ഞാൻ തല വെട്ടിച്ചു. പക്ഷെ അധിക നേരം അങ്ങനെ ഇരിക്കാൻ എനിക്കായില്ല ഞാൻ വീണ്ടും പുള്ളിയുടെ നേരെ കണ്ണ് പായിച്ചു. പക്ഷെ അവിടെ അയാൾ ഉണ്ടായിരുന്നില്ല. അവിടെ ഒക്കെ ഞാൻ നോക്കി എങ്കിലും പുള്ളിയെ പിന്നെ അവിടെ ഒന്നും കണ്ടില്ല. പിന്നെ ഞാൻ അയാളെ കാണുന്നത് പിറ്റേദിവസം ആയിരുന്നു ആ ദിവസം ഞാൻ ഒരിക്കലും മറക്കൂല്ല, എന്റെ ജീവിതത്തിലെ ഇരുണ്ട ഏടുകളുടെ തുടക്കം.
***
” ആരു നിനക്ക് എഴുന്നേൽക്കാൻ ആയില്ലേ ” oh അമ്മ കൊച്ച് വെളുപ്പാൻ കാലത്ത് തന്നെ തുടങ്ങിട്ടുണ്ട് എന്നും പിറുപിറുത്തു കൊണ്ട് ഞാൻ വീണ്ടും എന്റെ പുതപ്പിന്റെ ഉള്ളിലേക്ക് ചുരുണ്ടു. അപ്പോഴാണ് മേത്തു വെള്ളം തുള്ളി തുള്ളിയായി വീഴുന്ന പോലെ തോന്നിയത്, ഇനി ദേവി എന്റെ തലവഴി