അഞ്ഞൂറ് രൂപ പുള്ളിയുടെ കയ്യിൽ നിന്ന് വാങ്ങി, പിന്നെ പുള്ളി ടെ കൂടെ ഉണ്ടായിരുന്ന എന്റെ ആളെ ഒന്ന് ചൊടിപ്പിക്കാൻ ആ ഞാൻ അങ്ങനെ പറഞ്ഞത്. ” എന്നും പറഞ്ഞ് അവൾ കയ്യിൽ ഇരുന്ന അഞ്ഞൂറിന്റെ നോട്ട് പൊക്കി കാണിച്ചു. ഞാനും അവളും ഒരുമിച്ച് പൊട്ടിച്ചിരിച്ചു.
” ആഹാ ഇപ്പൊ മോൾടെ മുഖം മൊത്തത്തിൽ തെളിഞ്ഞല്ലോ, അപ്പൊ കുശുമ്പ് ആയിരുന്നു പെണ്ണിന് അല്ലേ, നീ ഇന്നലെ പറഞ്ഞ താടിക്കാരൻ അപ്പൊ… don’t tell me it’s him ” അവൾ അത് പറഞ്ഞപ്പോൾ എന്റെ മുഖം നാണം കൊണ്ട് ചുവന്നു.
” ആഹാ നല്ല ബെസ്റ്റ് ഫസ്റ്റ് ഇമ്പ്രെഷൻ ആണല്ലോ, അങ്ങേരെ വളക്കാൻ നീ ഇത്തിരി പാടു പെടും ” അവൾ അതും പറഞ്ഞ് ചിരിച്ചു. അതോടെ ഞാൻ ടോട്ടൽ റിലാക്സ് ആയി. അത്രക്ക് ഒന്നും വേണ്ടിയിരുന്നില്ല, പുള്ളിയെ കാണുമ്പോൾ ഒരു സോറി പറയണം. ഞാനും മനസ്സിലോർത്തു.
” ആരാ ആരതി?? ” ഫസ്റ്റ് പീരീഡ് ഇന്റർവെൽ ആയപ്പോ രണ്ട് ചേച്ചിമാർ ക്ലാസ്സിൽ വന്നു തിരക്കി, ഞാൻ എഴുന്നേറ്റ് അവരുടെ അടുത്തേക്ക് ചെന്നു.
” എന്നാ, ധന്യേച്ചി പ്രശ്നം?? ” വിജയ് ആണ് ചോദിച്ചത്, അവന് അറിയാവുന്ന ആൾക്കാർ ആണെന്ന് തോന്നുന്നു.
” ആഹാ വിജയ്, ഇവൾ നിന്റെ ഫ്രണ്ട് ആണോ?? പ്രശ്നം ഒന്നുമില്ല ഡാ ഇവളെ ഒന്ന് പരിചയപ്പെടാൻ വന്നതാ ” ആ ചേച്ചി അവനോടു പറഞ്ഞു.
” വിരോധം ഇല്ലേൽ നമുക്ക് അല്പം മാറി നിന്ന് സംസാരിച്ചാലോ?? ” അവർ എന്നോട് ചോദിച്ചു. ശരി എന്ന അർഥത്തിൽ ഞാൻ തല കുലുക്കി.
“നീയും വാ വിജയ് ” അവർ വിജയ് നേയും വിളിച്ചു. ഐഷു കൂടി ഞങ്ങളുടെ ഒപ്പം വന്നു. അവർ ഞങ്ങളെ ക്യാന്റീനിലേക്ക് ആണ് കൊണ്ടുപോയത്. അവിടെ ഞങ്ങളെ കാത്ത് കുറച്ചു പേർ ഉണ്ടായിരുന്നു.
” hi, ഞാൻ സാജൻ ” കൂട്ടത്തിൽ ലീഡർ എന്ന് തോന്നിക്കുന്ന ആൾ സംസാരിച്ചു തുടങ്ങി.
” രാവിലെ ബസിൽ വെച്ച് ഉണ്ടായ സംഭവം ഞങ്ങൾ അറിഞ്ഞു, അർജുൻ ഈ കോളജിലെ തന്നെ മെയിൻ nuisance ൽ ഒരാൾ ആണ്. താൻ ഒരു കംപ്ലയിന്റ് എഴുതി താ, ഇത് കൂടി ആവുമ്പോൾ അവൻ ഈ കോളേജിൽ നിന്ന് തന്നെ പുറത്ത് ആയിക്കോളും ” അയാൾ വളരെ പൊളൈറ്റ് ആയി പറഞ്ഞു. അതിന്റ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല എന്ന് പറയാൻ തുടങ്ങുകയായിരുന്നു ഞാൻ അപ്പോഴാണ്..
” എന്താണ് അവിടെ ഒരു ഗൂഢാലോചന?? ” നല്ല ഗംഭീരം ആയ ശബ്ദം. ഞാൻ തിരിഞ്ഞു നോക്കി, നീണ്ടു മെലിഞ്ഞ, എന്നാൽ നല്ല ഉറച്ച ശരീരം ഉള്ള ഒരാൾ. ഞാൻ എവിടെയോ കണ്ടിട്ടുണ്ട് ഇയാളെ.
” നന്ദേട്ടൻ ” ഐഷു മന്ത്രിച്ചു. അപ്പൊ ഇതാണ് ഐഷു പറഞ്ഞ ആൾ. പുള്ളിയെ കണ്ടപ്പോഴേ ഞങ്ങളെ വിളിച്ചോണ്ട് വന്നവരുടെ മുഖം വിളറി.
” ഏയ് ഞങ്ങൾ വെറുതെ പുതിയ ജൂനിയർസ് നെ ഒന്ന് പരിചയപ്പെടു കയായിരുന്നു. ” സാജൻ പറഞ്ഞു.
” പരിചയപ്പെടുന്നത് ഒക്കെ കൊള്ളാം, ഇവളുടെ കയറോഫിൽ ഞങ്ങൾക്കിട്ട് ഗോൾ അടിക്കാൻ ആണ് ശ്രമം എങ്കിൽ… ” ഒരു ചിരിയോടെ നന്ദേട്ടൻ പറഞ്ഞു നിർത്തി.
” അല്ല നന്ദാ, ഞാൻ ഓർത്തത് നീയും അജുവും മറ്റേത് ആണെന്നാ. പക്ഷെ അവന് പെണ്ണുങ്ങളോടും താല്പര്യം ഉണ്ടല്ലേ. അല്ല എങ്ങനെ ഉണ്ടാകാതെ ഇരിക്കും കഴപ്പ് സഹിക്കാതെ ആരുടെയോ കൂടെ പോയ തള്ളേട മോൻ.. ”
അയാൾക്ക് അത് പറഞ്ഞു പൂർത്തി ആക്കാൻ സാധിച്ചില്ല അതിന് മുന്നേ നന്ദേട്ടന്റെ ചവിട്ട് കൊണ്ട് പുറകോട്ട് മറിഞ്ഞു വീണിരുന്നു. അതുകണ്ടു ബാക്കി ഉള്ളവർ മുന്നോട്ട് ആഞ്ഞു എങ്കിലും നന്ദേട്ടന്റെ നോട്ടത്തിന്റെ മുന്നിൽ അവർ പകച്ചു നിന്നു.