കാക്ക കുയില്‍ [മന്ദന്‍ രാജ]

Posted by

അപ്പുറത്ത് ഫോണ്‍ കട്ടായപ്പോള്‍ ശ്യാം തിരികെ മുറിയിലെത്തി , തറയില്‍ നീണ്ടു നിവര്‍ന്നു കിടന്നു ….

രണ്ടു മിനുട്ട് കഴിഞ്ഞപ്പോള്‍ മനു മുകളിലേക്ക് കയറി വന്നു

“ശ്യാമേട്ടാ , വന്നു കൈ കഴുക്”

‘ മനു ഞാന്‍ കഴിച്ചതാ “

” ഹും …അതെനിക്കറിയാം ….നിങ്ങള്‍ കഴിച്ചിട്ടില്ലന്നു ….താഴെ ഒരാള്‍ പട്ടിണി കിടക്കുമ്പോള്‍ ശ്യമേട്ടന് കഴിക്കാന്‍ പറ്റുമോ ?”

ശ്യാം പെട്ടെന്നെഴുന്നേറ്റു അവള്‍ക്കൊപ്പം താഴെയെത്തി …

മനു ഡൈനിങ്ങ്‌ ടേബിളില്‍ നിന്നും കാസറോളില്‍ ചപ്പാത്തിയും ചിക്കന്‍ കറിയും പ്ലേറ്റില്‍ വിളമ്പി അവനു നീട്ടി

” അമ്മയെ കൊണ്ട് കഴിപ്പിച്ചിട്ടു വന്നാല്‍ മതി “

ശ്യാം അതും വാങ്ങി തലേന്നത്തെ മുറിയിലെത്തി . ചിത്ര അപ്പോഴും കട്ടിലില്‍ കമിഴ്ന്നു കിടക്കുവാരുന്നു ….മനു ഒരു ജഗ്ഗില്‍ വെള്ളവുമെടുത്തു അങ്ങോട്ട്‌ വന്നു

ശ്യാം അത് വാങ്ങി , അവളോട്‌ പൊക്കോളാന്‍ പറഞ്ഞു

ശ്യാം ചിത്രയുടെ അരികിലിരുന്നു , പുറത്തു തലോടി ..

” ചിത്രേച്ചി …..എഴുന്നെറ്റെ”

ചിത്ര ചെരിഞ്ഞവനെ നോക്കി വിങ്ങി പൊട്ടി “

” ദെ …..എഴുന്നേറ്റു ഇത് കഴിക്ക് ….മോള്‍ക്ക് വേണ്ടിയല്ലേ ചിത്രേച്ചി ജീവിക്കുന്നെ ….അവള്‍ ഒരല്പം ഡെസ്പായി..പക്ഷെ ഇപ്പൊ നോക്കിക്കേ ….ഞാന്‍ എല്ലാം പറഞ്ഞു അവളോട്‌ …എല്ലാം ..ഇനി ഒരിക്കലും അവളമ്മയെ കുറ്റപെടുത്തില്ല “

പെട്ടന്ന് ചിത്ര പൊട്ടി കരഞ്ഞു, ശ്യാം അവളെ പൊക്കിയെടുത്തു നെഞ്ചോട്‌ ചേര്‍ത്തു

” ദെ …എന്റെ പൊന്നല്ലേ …കരയല്ലേ ..ചിത്രേച്ചി……ഞാന്‍ കാരണമല്ലേ …..എല്ലാം …കരയല്ലേ ചിത്രേച്ചി “

പെട്ടന്ന് ചിത്ര അവനെ നോക്കി ചോദിച്ചു

” ശ്യാമേ ….നിനക്ക് …നിനക്കവളെ കല്യാണം കഴിക്കാമോ …എനിക്ക് വേണ്ടി ……”

” ചിത്രേച്ചി !!!!!!!!!!!! “

” അവള്‍ക്കു നിന്നെ ഇഷ്ടമയിരുന്നെടാ ശ്യാമേ ….ഞാന്‍ ….ഞാന്‍ കാരണം ….നീ …നീയന്നു പറഞ്ഞതല്ലേ ….അവളെ കെട്ടാമെന്ന്” ചിത്ര അവന്റെ മുഖം തനിക്കു നേരെ തിരിച്ചു

” എനിക്കൊന്നു അവളോട്‌ സംസാരിക്കണം ‘

” ചെല്ല് …..സംസാരിച്ചിട്ടു വാ ….പൊ ശ്യാം …..”

ശ്യാം മനുവിന്റെ അടുത്തേക്ക് ചെന്നു…. ടിവി ഓണാക്കി വെച്ചിട്ടുണ്ടെങ്കിലും മനുവിന്റെ നോട്ടമോ ശ്രദ്ധയോ അതില്‍ അല്ലായിരുന്നു

‘ മനു ‘ ശ്യാം മറ്റൊരു ചെയര്‍ അവള്‍ക്കരികില്‍ വലിച്ചിട്ടിരുന്നു

Leave a Reply

Your email address will not be published. Required fields are marked *