കാക്ക കുയില്‍ [മന്ദന്‍ രാജ]

Posted by

അത്രയും നേരം എന്തൊക്കെയോ ആലോചിച്ചു നിന്നിരുന്ന ചിത്ര , ശ്യാം ടിവി നോക്കുന്നത് കണ്ടു പറഞ്ഞു

” ശ്യാമേ …..അല്‍പ നേരത്തേക്ക് മാത്രം എന്തിനാ ടിവി …താഴേന്നു കണ്ടാല്‍ പോരെ “

“അയ്യോ ..അതല്ല ചേച്ചി …”

ശ്യാം എന്തൊക്കെ പറഞ്ഞിട്ടും ചിത്ര അവനെ ടിവി എടുക്കാന്‍ സമ്മതിച്ചില്ല

അവരുടെ സംസാരം കേട്ടു നിന്ന മുതലാളി ഇടപെട്ടു

” ചേച്ചി ഇത്രയും പറഞ്ഞ സ്ഥിതിക്ക് ടിവി എടുക്കണ്ട ശ്യാം സാറെ …”

അവര്‍ പുറത്തേക്കു നടന്നു

ശ്യാം അയാളെ മാറ്റി നിര്‍ത്തി എന്തൊക്കെയോ പറഞ്ഞു

” വാ ചേച്ചി ..പോകാം ..”

” എന്താ ശ്യാമേ ബെഡ് എടുക്കണ്ടേ ?”

“അതൊക്കെ അവര്‍ വീട്ടില്‍ എത്തിചോളും ചേച്ചി ….”

അവര്‍ പിന്നെ പോയത് ഒരു ടെക്സ്റയില്‍സിലെക്കാന്

ശ്യാം ഒന്ന് രണ്ടു ബെഡ് ഷീറ്റും മാറ്റും ഒക്കെയെടുത്തു.

പിന്നെ ഒന്ന് രണ്ടു ലുങ്കിയും മറ്റും .

” ചേച്ചിക്ക് വല്ലതും വാങ്ങാനുണ്ടോ?”

“ഏയ്‌ ..എനിക്കൊന്നുമില്ല “

ശ്യാം അവിടെ നിന്ന് രണ്ടു ജീന്‍സും ഷര്‍ട്ടും കൂടിയെടുത്തു സാരി സെക്ഷനിലേക്ക് നടന്നു

” ഇതെന്താ ശ്യാമേ …വല്ല പെണ്പിള്ളേര്‍ക്കും കൊടുക്കാനാണോ ?”

” അയ്യോ …എനിക്കങ്ങനെ കമ്പനി ഒന്നും ഇല്ലേ …. ചേച്ചി രണ്ടു മൂന്നു സാരി എടുക്കണം….

” ആര്‍ക്കാ?”

” ഒന്ന് ജയ ചേച്ചിക്ക് …പിന്നെ അമ്മക്ക് രണ്ടു മൂന്നെണ്ണം ……സാരി മാത്രമല്ല കേട്ടോ ബ്ലൌസും ഒക്കെ വേണം”.

ചിത്ര പെട്ടന്ന് പഴയ പ്രസരിപ്പ് വീണ്ടെടുത്ത്‌ സാരി നോക്കാന്‍ തുടങ്ങി .അല്ലെങ്കിലും തനിക്കു വേണ്ടി അല്ലെങ്കില്‍ പോലും സാരി ഒക്കെ നോക്കാന്‍ പെണ്ണുങ്ങള്‍ക്ക്‌ വലിയ ഉത്സാഹം ആണല്ലോ

” ശ്യാമേ ..ഇത് നോക്ക് …” ചിത്ര ഓരോ സാരിയും എടുത്തു അവനോടു അഭിപ്രായം ചോദിച്ചു കൊണ്ടിരുന്നു”

” എന്റെ ചിത്രേച്ചി …ഇതൊന്നും എനിക്കറിയില്ല …ചിത്രേച്ചി തന്നെ എടുത്താല്‍ മതി “

” ശ്യാമിന്റെ അമ്മക്ക് ശ്യാമിന്റെ കളര്‍ തന്നെയല്ലേ ?”

” അല്ല …..അമ്മ കറുത്തിട്ടാ….ഇരു നിറം എന്ന് വേണേല്‍ പറയാം …അതിലും അല്‍പം മങ്ങിയ കളര്‍ “

” ഓ ….അപ്പൊ ശ്യാമിന് അച്ഛന്റെ നിറമായിരിക്കും കിട്ടിയിരിക്കുന്നതല്ലേ ?”

Leave a Reply

Your email address will not be published. Required fields are marked *