അവളുടെ മുഖം മാറുന്നെ ഞാൻ ശ്രെദ്ധിച്ചു…
ഫോൺ എന്റെ നേരെ തിരിച്ചു അവൾ…
“എന്താ ഇത്…”
ഞാൻ എടുത്ത അവളുടെ ഫോട്ടോ എന്നെ കാണിച്ചു അവൾ ചോദിച്ചു..
“അത് പിന്നെ…”
അവളുടെ മുഖത്തു നോക്കാതെ ഞാൻ വിക്കി…. അവളുടെ വീണ്ടും മുഖം മാറുന്നെ ഞാൻ കണ്ടു…
“എന്താ ഉദ്ദേശം.. “
വീണ്ടും ഫോൺ എന്റെ നേരെ തിരിച്ചു…അവൾ ചോദിച്ചു
“അത് സ്വാതി ചേച്ചി അല്ലെ “
ഞാനും സ്വാതി ചേച്ചിയും നിൽക്കുന്ന ഫോട്ടോ ആരുന്നു….
അവൾ എന്റെ കൈയിൽ ഫോൺ തിരികെ തന്നു…തിരിച്ചു പോകാൻ ഒരുങ്ങി… ഞാൻ പെട്ടന്ന് പോയി കൈയിൽ പിടിച്ചു നിർത്തി…
“എന്താ…എന്താ പറ്റിയെ….”
അവളുടെ കോപമാർന്ന മുഖം എന്നെ നോക്കി…
“ഒന്നും ഇല്ലാ…”
ഞാൻ : അമൃത എന്താടി കാര്യം….
അമൃത : എനിക്ക് ഒന്നും ഇല്ലാ… നീ എന്തിനാ സ്വാതി ആയിട്ട് നിന്ന് ഫോട്ടോ എടുക്കുന്നെ… ഒരു ദിവസം അല്ലെ ആയുള്ളൂ കണ്ടിട്ട്… അവന്റെ ഒരു കെട്ടിപിടിത്തവും ഫോട്ടോ എടുപ്പും…ആൾക്കാരെ കൊണ്ട് ഓരോന്ന് പറയിക്കാൻ…
ഞാൻ ഒന്ന് ചിരിച്ചു… എന്നിട്ട്…
“അതിനു നമ്മൾ തമ്മിലും കണ്ടിട്ട് രണ്ടു ദിവസം അല്ലെ ആയുള്ളൂ…അതിന്റെ ഇടക്ക് നീ എന്തിനാ എന്നോടു ഇതൊക്കെ പറയുന്നേ…”
ഞാൻ മുഖത്തു കുറച്ചു ദേഷ്യം വരുത്തി ചോദിച്ചു… അവളുടെ മുഖത്തു ദേഷ്യം കൂടി അവളുടെ കണ്ണുകൾ ചുവന്ന വരുന്നേ ഞാൻ പേടിയോടെ നോക്കി നിന്നു..
അമൃത : നിന്നെ അങ്ങനെ ആരും മോശം ആയി കാണണ്ട എന്ന് വിചാരിച്ചു ഞാൻ പറഞ്ഞതാ…ഇനി ഒന്നും പറയാൻ ഞാൻ വരുന്നില്ല…. പിന്നെ മേല എന്റെ സമ്മതം ഇല്ലാതെ എന്റെ ഫോട്ടോ എടുത്താൽ ഉണ്ടല്ലോ …
അവൾ ദേഷ്യത്തോടെ ആണ് പറഞ്ഞത് എങ്കിലും…എനിക്ക് എവിടെയോ ഒരു പ്രേതിക്ഷ പോലെ.. ഇനി അവൾക് എന്നോട് സ്നേഹം ഉണ്ടോ…അതുകൊണ്ട് ആണോ ഈ കാര്യത്തിൽ ഇത്ര ദേഷ്യം…. ഞാൻ മനസ്സിൽ ഓർത്തു..
അവളുടെ കൈയിൽ പിടിച്ച എന്റെ കൈ പിടിച്ചു മാറ്റി അവൾ…
“ഇനി ഞാൻ നിന്നെ ഒന്നും പറയാൻ വരുന്നില്ല…ഫോട്ടോ എടുക്കുവോ കെട്ടിപിടിക്കുവോ എന്താന്ന് വെച്ചാൽ ചെയ്യ്..”