അവൾക്ക് ഒരു ചിരി സമ്മതിച്ചു…ഞങ്ങൾ വീട്ടിലോട്ട് തിരിച്ചു…
പോരുന്ന വഴി ഷീണം കാരണം ആവണം ചേച്ചി ഉറക്കം ആരുന്നു… അമൃത എന്നോടു ഒന്നും മിണ്ടിയും ഇല്ലാ… ഞാൻ അങ്ങോട്ടും മിണ്ടാൻ പോയില്ല…. നല്ല ക്ഷീണം ആരുന്നു എനിക്കും… അതുകൊണ്ട് എങ്ങനെലും ഒന്ന് വീട്ടിൽ എത്തിയ മതി എന്നെ ഉണ്ടാരുന്നോളു..
വണ്ടി പാർക്ക് ചെയ്തു …. നേരെ റൂമിലോട്ടു വെച്ചു പിടിച്ചു…കുളിച്ചു കിടന്നു ഉറങ്ങി… അമ്മ ഇടക്ക് കഴിക്കാൻ വിളിച്ചങ്കിലും പോയില്ല…നല്ല ക്ഷീണം ആരുന്നു
രാവിലെ ഒരുപാട് വൈകി ആണ് ഞാൻ ഉണർന്നെ .. എന്നീറ്റ് ഫ്രഷ് ആയി ഞാൻ താഴേക്ക് ചെന്നു.. അമ്മ മാത്രം ഉണ്ടാരുന്നോളു…അവരൊക്കെ അമ്പലത്തിൽ പോയി എന്ന് പറഞ്ഞു…
അമൃതയെ കാണാനാവാത്തത്.. എന്നിൽ ഒരു നിരാശ ഉണ്ടാക്കി…. അവളെ കാണാതെ ഇരിക്കുമ്പോൾ…എനിക്ക് എല്ലാം നഷ്ടപെടുന്ന ഒരു ഫീൽ
“ഡാ ഇന്ന് അവർക്ക് ഡ്രസ്സ് എടുക്കാൻ പോകണം.. നീ റെഡി ആയി ഇരിക്ക്…”
ഞാൻ : ഞാൻ ഒന്നും ഇല്ലാ ഡ്രെസ്സൊക്കെ എടുക്കണേ എത്ര നേരംവേണം.. നിങ്ങൾ എല്ലം പോയിട്ട് വാ ഞാൻ ഇവിടെ കിടന്നോളാം..
പെണ്ണുങ്ങളുടെ കൂടെ ഡ്രസ്സ് എടുക്കാൻ പോയാൽ ഉള്ള പോസ്റ്റ് ഓർത്തു…ഞാൻ ആദ്യം തന്നെ എതിർത്തു..
അമ്മ : ഡാ.. കല്യാണ ഡ്രസ്സ് അല്ലടാ അവർക്ക് എന്തോ ഹൽദി ഫങ്ക്ഷന് ഇടാനുള്ള ഡ്രസ്സ് ആണ്…ഞങ്ങൾ ആരും വരുന്നില്ല…നീയും അമൃതയും ഹരിതയും പോയിട്ട് വാ.. പിന്നെ അവരുടെ ഫ്രണ്ട്സും കാണും..
അമൃത ആയിട്ട് കുറച്ചു ടൈം സ്‌പെന്റ ചെയ്യാം എന്ന് വിചാരിച്ചു ഞാൻ പിന്നെ എതിർപ്പ് ഒന്നും പറഞ്ഞില്ല…സ്റ്റൈർ കയറി ബാൽക്കണിയിൽ പോയി ഇരുന്നു..കുറച്ചു കഴിഞ്ഞപ്പോൾ…
“ഡാ പോകാം…നീ റെഡി ആയി വാ…”
ചേച്ചി വാതിൽ തുറന്ന് അകത്തു വന്നു പറഞ്ഞിട്ട് പോയി…
സാധാരണ അമൃത ആണല്ലോ വരുന്നേ.. അവൾക്ക് ഇനി എന്നോടു ദേഷ്യം ആണോ.ഓരോന്ന് ആലോചിച്ചു റെഡി ആയി താഴേക്ക് ചെന്ന് വണ്ടിയിൽ കയറി…
അപ്പോളേക്കും അവർ രണ്ടുംപേരും വന്നു.. ഇന്നലെ കണ്ട ആളെ അല്ല.. അവളും ചേച്ചിയും ഒരു ജീൻസും ടീഷർട്ടും ആരുന്നു വേഷം…അവളുടെ മേത്തുന്നു കണ്ണ് എടുക്കാൻ എനിക്ക് തോന്നിയില്ല …ഇന്നലെ നാട്ടിപ്പുറത്തെ പെണ്ണ് ആണേ ഇന്ന് ഒരു മോഡേൺ ലുക്ക്…