” നീ കാരണം കുറെ പേർ അവിടെ തളർന്ന് ഇരിക്കുന്നുണ്ട്, നിന്നെ സ്വന്തം മകനെ പോലെ സ്നേഹിച്ചവർ, എന്റെ അമ്മ, വല്യമ്മാമ, ഉണ്ണിമാമ, അമ്മായിമാർ, മുത്തശ്ശി പിന്നെ നിന്നെ പ്രാണനെ പോലെ കണ്ട് സ്നേഹിച്ച രണ്ടു പെണ്ണുങ്ങൾ അവർക്ക് പറയാൻ ഉള്ളത് കൂടി കേട്ടിട്ടു പോയാ മതി നീ ”
കിച്ചന്റെ കുത്തിനു പിടിച്ചു വലിച്ചു കൊണ്ട് അനന്ദു പറഞ്ഞു. അവരെ എങ്ങനെ ഫേസ് ചെയ്യും എന്ന് ഓർത്ത് ഭയന്നു കൊണ്ട് കിച്ചൻ അവന്റെ പിന്നാലെ പോയി.
കിച്ചനേം അനന്തുവിനേം കണ്ടപ്പോഴേ അമ്പലത്തിൽ കൂടി നിന്നിരുന്നവർ ഓരോന്ന് പിറുപിറുക്കാൻ തുടങ്ങി. കിച്ചൻ തലതാഴ്ത്തി നടന്നു വന്നു.
” ദേ ” എന്നും പറഞ്ഞു അനന്തു കിച്ചനെ വല്യമാമയുടേം ഉണ്ണിമാമയുടേം മുന്നിലേക്ക് തള്ളിയിട്ടു. അന്നേരം അമ്മയും അമ്മായിമാരും എല്ലാം അവിടേക്ക് വന്നു.
” നീയും താരയും ഇഷ്ട്ടത്തിൽ ആണോ?? ”
അനന്ദുവിന്റെ തള്ളലിൽ വീണു പോയ കിച്ചനെ പിടിച്ചുയർത്തി കൊണ്ട് വല്യമ്മാമ ചോദിച്ചു. കിച്ചൻ ഒന്നും പറയാതെ തല കുനിച്നിന്നു
” നിന്നോട് ചോദിച്ചത് കേട്ടില്ലേ ഞങ്ങൾ കേട്ടത് ഒക്കെ സത്യം ആണോന്ന്?? ” വല്യമ്മാമയുടെ ശബ്ദം കടുത്തു.
” അതേ, കിച്ചൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു ”
കരണം നോക്കി ഉള്ള ഒരു അടി ആയിരുന്നു വല്യമാമയുടെ മറുപടി. അനന്ദുന്റെ അടിയേക്കാളും വളരെ പവർഫുൾ ആയിട്ടുള്ള അടി, കിച്ചന് തല കറങ്ങുന്നപോലെ തോന്നി. വീഴാൻ പോയ കിച്ചനെ ഉണ്ണിമാമ ചേർത്ത് പിടിച്ചു. തല ഒന്ന് നേരെ ആയപ്പോ അവർ എന്ത് ശിക്ഷ തന്നാലും സ്വീകരിക്കാൻ പാകത്തിന് നിന്നു. അവൻ അമ്മയെ നോക്കി, അമ്മ അവന് എതിരെ തല വെട്ടിച്ചു അമ്മയും തന്നെ വെറുത്തുവോ ആ ചിന്തമാത്രം മാത്രം അവന് സഹിക്കാൻ ആയില്ല.
” അമ്മ, ഞാൻ ചെയ്തത് തെറ്റ് ആണ് എനിക്ക് അറിയാം, പക്ഷെ എപ്പോഴോ അവളെ സ്നേഹിച്ചു പോയി, കണ്ട അന്ന് മുതൽ അവൾ എന്റെ ഉള്ളിൽ സ്ഥാനം നേടിയതാ, ഞാൻ എന്നെ തന്നെ വിലക്കിയതാ പക്ഷെ പറ്റിയില്ല അമ്മ, ഇന്നലെ ആണ് അവൾക്കും എന്നെ ഇഷ്ടം ആണെന്ന് അറിഞ്ഞത്, നിങ്ങൾ ഒക്കെ വിഷമിക്കും എന്ന് ഓർത്ത് എല്ലാം ഉള്ളിൽ ഒതുക്കിയത് ആ. അവളുടെ കഴുത്തിൽ താലി കയറുന്ന കാണാൻ വയ്യാത്ത കൊണ്ട് ആ ഞാൻ ഇവിടന്ന് എവിടേക്ക് എങ്കിലും പോവാം എന്ന് വെച്ചത്. എന്നോട് ക്ഷമിക്കണം ”
അവൻ ഒരു കരച്ചിലൂടെ അമ്മയുടെ കാലിൽ കെട്ടി പിടിച്ചു.