കല്യാണത്തിലൂടെ ശാപമോക്ഷം 3 [Deepak]

Posted by

 

മാലിനി -നല്ല ഭംഗി ഉണ്ടല്ലേ അരുൺ

 

അരുൺ -അതെ

 

അങ്ങനെ അവർ ആ ആശ്രമത്തിന്റെ കവാടം തുറന്ന് അകത്തു കയറി ഒരു ചെറിയ ആശ്രമം ആയിരുന്നു മാലിനിയുടെ മനസ്സിൽ പക്ഷേ അവൾ കരുതിയതിലും വലുത് ആയിരുന്നു ചുറ്റും കാവി ധരിച്ചു നടക്കുന്ന ആണുങ്ങളും പെണ്ണുങ്ങളും. അവർ ആശ്രമത്തിന്റെ വരാന്തയിൽ ദിക്ക് അറിയാതെ നടന്നു കുറച്ചു നടന്നപ്പോൾ അവിടെ ഒരു ഓഫീസ് കണ്ടു അവർ അകത്തു കയറി. നിറയെ ബുക്കും സാധനങ്ങളും പിന്നെ നല്ല ചന്ദനതിരിയുടെ മണവും ആയിരുന്നു ആ റൂമ് നിറയെ. മാലിനി അവിടെ ഉണ്ടായ ബെലിൽ ഒന്ന് വിരൽ അമർത്തി പെട്ടെന്ന് തന്നെ കാവി വസ്ത്രം അണിഞ്ഞ ഒരു സ്വാമി അവരുടെ അടുത്തേക്ക് വന്നു

 

മാലിനി -നമസ്കാരം സ്വാമി

 

സ്വാമി -നമസ്കാരം

 

മാലിനി -ഞങ്ങൾ മേപ്പാടാൻ സ്വാമിയെ കാണാൻ വന്നതാ

 

സ്വാമി -ഇരിക്കൂ

 

സ്വാമി ടേബിളിന് മുന്നിൽ ഉള്ള കസേര ചൂണ്ടി കാട്ടി അവരോട് ഇരിക്കാൻ ആവിശ്യപ്പെട്ടു. മാലിനിയും അരുണും അവിടെ ഇരുന്നു

 

സ്വാമി -നിങ്ങളുടെ പേരും സ്ഥലവും പറയൂ

 

മാലിനി -ഞാൻ മാലിനി ഇത് എന്റെ മകൻ അരുൺ ഞങ്ങൾ പുതുശ്ശേരി എന്നാ സ്ഥലത്ത് നിന്നാ വരുന്നത്

 

സ്വാമി -ശരി

 

സ്വാമി മാലിനി പറഞ്ഞത് അവിടെ ഉണ്ടായ വലിയ ബുക്കിൽ എഴുതി വെച്ചു

 

മാലിനി -മേപ്പാടാൻ സ്വാമിയെ എപ്പോൾ കാണാൻ പറ്റും

 

സ്വാമി -അദ്ദേഹം ഇപ്പോൾ ഒരു ധ്യാനത്തിൽ കുറച്ചു കഴിയൂമ്പോഴെ കാണാൻ സാധിക്കൂ

 

മാലിനി -അണ്ണോ

 

സ്വാമി -അതെ അത് വരെ നിങ്ങൾ ഇവിടെ ഒക്കെ ഒന്ന് ചുറ്റി കാണ്

 

മാലിനി -ശരി സ്വാമി

 

അങ്ങനെ മാലിനിയും അരുണും ഓഫീസിൽ നിന്ന് ഇറങ്ങി എന്നിട്ട് അവിടെ ചുറ്റി നടന്നു നിറച്ചും വൃക്ഷങ്ങൾ ആയിരുന്നു ആ ആശ്രമം മുഴുവൻ. പിന്നെ അവിടെ കുറെ ആളുകളെ അവർക്ക് കാണാൻ സാധിച്ചു അതിൽ ആണുങ്ങൾ മുഴുവനും കാവി ജുബ്ബയും മുണ്ടും പെണ്ണുങ്ങൾ മുഴുവൻ കാവി സാരീ ഇട്ടാണ് നടക്കുന്നത്. അവർ കുറച്ചു കൂടി മുന്നോട്ട് പോയപ്പോൾ കുറച്ചു വളർത്തു മൃഗങ്ങളെ അവർക്ക് കാണാൻ സാധിച്ചു അതിനെ പരിപാലിക്കുന്നത് എല്ലാം ചെറിയ കുട്ടിക്കൾ ആയിരുന്നു മാലിനിക്ക് അതെല്ലാം ഒരു അത്ഭുതം ആയി തോന്നി. ഈ സമയം അവരുടെ അടുത്തേക്ക് ആ സ്വാമി വന്നു

Leave a Reply

Your email address will not be published. Required fields are marked *