
തറവാട്ടിലെ മുറികളില്‍ ലൈറ്റുകള്‍ അണഞ്ഞു. പുറത്ത് കൂരിരുള്‍ നിറഞ്ഞിരുന്നു. മകനെ കാണാനില്ല എന്ന ദുഖത്തോടെ ഏങ്ങലടിച്ചു കിടന്ന ഭാര്യ പാര്‍വതിയെ സമാധാനിപ്പിച്ചുകൊണ്ട് അര്ജുനന് ചാരെ കിടന്ന് അവളുടെ ശിരസ്സില്‍ തലോടി.
“നീ ഇങ്ങനെ വിഷമിക്കാതെ പാറൂ..അവന് വരും..ചെറുപ്രായത്തില്‍ ചില പിള്ളേര്‍ക്ക് വീട്ടിലെ സുഖം പോരാ എന്ന് തോന്നി ഒളിച്ചോടും..ചെല്ലുന്ന സ്ഥലത്തെ കഷ്ടപ്പാട് കാണുമമ്പോള്‍ തനിയെ തിരികെ വരും..നീ കിടന്നുറങ്ങ്…”
“എന്നാലും എനിക്കെന്തോ ഭയം തോന്നുന്നു ചേട്ടാ.. ആ പെണ്ണ് മരിച്ച അന്നുതന്നെ അവനെ കാണാതായത് എന്നെ വല്ലാതെ അലട്ടുന്നു..ഹോ..അവളുടെ ആ കിടപ്പ്..ആ മുഖം..എത്ര സുന്ദരിയായ പെണ്ണായിരുന്നു..പക്ഷെ മരിച്ചു കിടന്നപ്പോള്‍ ആ ഭാവം കണ്ടില്ലാരുന്നോ..” പാര്‍വ്വതിയുടെ വാക്കുകളില്‍ ഭയവും ദുഖവും ഒരേപോലെ നിഴലിച്ചിരുന്നു.
“പിന്നെ കഴുത്തില്‍ കയറു കുരുങ്ങിയാല്‍ കണ്ണും നാക്കും തള്ളില്ലേ…”
“എന്നാലും…ആ മുഖത്തെ ആ ഭാവം…” ഒന്ന് നിര്‍ത്തി ദീര്‍ഘമായി നിശ്വസിച്ച ശേഷം അവള് തുടര്‍ന്നു “എന്റെ കുഞ്ഞിനു വല്ല ആപത്തും പിണഞ്ഞോ എന്നാണ് എന്റെ പേടി..അവന് എവിടെയെങ്കിലും സുഖമായിരിക്കുന്നു എന്നൊന്ന് അറിഞ്ഞാല്‍ മതിയായിരുന്നു…നാളെത്തന്നെ അവനെ ഒന്ന് തിരക്കണേ ചേട്ടാ..”
“എടീ ഞങ്ങള്‍ അവനെ തിരക്കാന്‍ രഹസ്യമായി ആളെ ഏര്‍പ്പാടാക്കിയിട്ടുണ്ട്..ആ പെണ്ണ് മരിച്ച ദിവസം അവനെ കാണാതായി എന്ന് പോലീസ് അറിഞ്ഞാല്‍ പ്രശ്നമാണ്..അല്ലെങ്കില്‍ പോലീസില്‍ ഒരു പരാതി കൊടുക്കാമായിരുന്നു..”
“എനിക്കൊന്നും അറിയില്ല ചേട്ടാ..എന്റെ മോനെവിടെ ഉണ്ടെന്ന് എനിക്ക് അറിയണം..അത് മാത്രം എനിക്ക് അറിഞ്ഞാല്‍ മതി….” പാര്‍വ്വതി കണ്ണുകള്‍ തുടച്ചുകൊണ്ട് പറഞ്ഞു.കമ്പികുട്ടന് ഡോട്ട് നെറ്റ് കമ്പി മസ്റ്ററിന്റെ യക്ഷികഥ കല്യാണി ഇഷ്ടമായെങ്കില്‍ കമ്മന്റ് ചെയ്യാനും ലൈക് ചെയ്യാനും മറക്കരുതേ ..
“നാളെ ഒന്ന് നേരം വെളുക്കട്ടെ..നമുക്ക് അന്വേഷിക്കാം” അര്ജുനന് ലൈറ്റ് ഓഫാക്കി. മുറിയില്‍ ഇരുള് നിറഞ്ഞു.
പുറത്ത് തണുത്ത കാറ്റ് വീശിയടിച്ചു. ശ്രീലക്ഷ്മിയും രോഹിണിയും അന്ന് ഒരു മുറിയിലായിരുന്നു. ഇരുവരും മുകളിലെ പിന്നിലുള്ള ഒരു മുറിയില്‍ ജനാലകള്‍ തുറന്നിട്ട് കിടക്കുകയായിരുന്നു.
“പറ..എന്താണ് നീ അങ്ങനെ പറയാനുള്ള കാരണം..?” രോഹിണി അവളോട് ചോദിച്ചു.