കൊച്ചിയിലെ കുസൃതികൾ 7 [വെള്ളക്കടലാസ്]

Posted by

” ഒരാളുണ്ട്, അങ്ങനെ വലിയ നടിയൊന്നുമല്ല. എങ്കിലും അല്ലറ ചില്ലറ കന്നഡ ഷോർട്ട് ഫിലിമിൽ ഒക്കെ അഭിനയിച്ചിട്ടുണ്ട്. പക്ഷേ അതൊന്നും നിന്റെ പെണ്ണ് കാണാൻ ഒരു ചാൻസും ഇല്ല. പോരാത്തതിന് അതിലൊന്നും അവളുടെ മുഖവും വന്നുകാണില്ല. അതുകൊണ്ട് നമുക്ക് ഉപകരിക്കും മത്രമല്ല മലയാളവുമറിയാം. ഞാനൊന്ന് വിളിച്ചുനോക്കട്ടെ. ”

“ഓകെ.”

കഷ്ടിച്ചൊരു 20 മിനിറ്റ് നീണ്ട കോളിനോടുവിൽ അയാൾ ഫോണൊന്ന് മ്യൂട്ടിലിട്ടശേഷം അജിത്തിനോട് പറഞ്ഞു, “ഒരു അയ്യായിരം കൂടെ വേണ്ടിവരും,” അയാൾ പറഞ്ഞു. അവൻ തന്റെ ഓരോരോ കള്ളങ്ങൾ കേട്ട് പലപ്പോഴായി പണം തന്ന സുഹൃത്തുക്കൾക്ക് മനസ്സിൽ നന്ദി പറഞ്ഞുകൊണ്ട് അയാളോട് ഓകെ പറഞ്ഞു. ഒടുക്കം ഫോണ് കട്ട് ചെയ്ത ശേഷം അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു,”ഭാഗ്യത്തിന് അവൾ സമ്മതിച്ചിട്ടുണ്ട്‌.

പക്ഷേ അവൾ കാശ് മുൻകൂർ കിട്ടാതെ നാളെ വീട്ടിൽ നിന്നിറങ്ങില്ല. പക്ഷേ, കുഴപ്പമില്ല നമുക്ക് ഇപ്പോൾ തന്നെ പോയി കൊടുക്കാവുന്നതെ ഉള്ളൂ. ഒപ്പംഅവൾക്കുള്ള കൊസ്റ്റ്യൂം കൂടെ വാങ്ങിക്കൊടുക്കണമല്ലോ. മാത്രമല്ല നാളെ എന്തൊക്കെയാണ് എങ്ങനെയൊക്കെയാണ് ചെയ്യേണ്ടത് എന്നൊന്ന് ഡീറ്റെയിൽ ആയി അവളോട് സംസാരിക്കുകയും ചെയ്യാം . ”

അത് ശരിയാണെന്ന് അവനും തോന്നി. “എങ്കിൽ പിന്നെ അങ്ങിനെയാവാം.” അവൻ പറയേണ്ട താമസം അയാൾ എഴുന്നേറ്റു. “എന്നാൽ പിന്നെ വൈകിക്കേണ്ട. ആദ്യം നമുക്കെന്തെങ്കിലും കഴിക്കാം. അതിനു ശേഷം നമുക്ക് അവളുടെ വീട്ടിലേക്ക് പോകാം. ഇപ്പോൾ തന്നെ പോയി ബുക് ചെയ്തില്ലെങ്കിൽ അവൾക്ക് വേറെ വർക്ക് വരാൻ ചാൻസ് ഉണ്ട് ,”

അയാൾ അതും പറഞ്ഞിട്ട് ഇറങ്ങിനടന്നു. അയാളെ കാത്തിരിക്കുമ്പോൾ അജിത് ഭക്ഷണം കഴിച്ചിരുന്നെങ്കിലും മറ്റൊന്നും ചെയ്യാനില്ലാതിരുന്നതിനാൽ അജിത് അയാളെ പിന്തുടർന്നു. അടുത്തുതന്നെയുള്ള ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം അയാൾ ബില്ലെടുത്ത് അജിത്തിന് കൊടുത്തുകൊണ്ട് ഇങ്ങനെ പറഞ്ഞു, “നമുക്ക് പണം കൊടുത്തിട്ട് വേഗമിറങ്ങാം, സിറ്റിയുടെ മറ്റെഭാഗത്താണ് അവളുടെ വീട്.

ഇവിടുന്ന് പത്തുപതിനഞ്ച് കിലോമീറ്റർ ഉണ്ട്.” മറുപടിക്ക് കാത്തുനിൽക്കാതെ ഗണേഷ് കൈ കഴുകാൻ പോയി. ഇനി നാളത്തെ പരിപാടി കഴിയുന്നതുവരെ ഇങ്ങനെ പല ബില്ലുകളും വരുമെന്ന് അജിത്തിന് മനസ്സിലായിരുന്നു. ആവശ്യം അവന്റെ ആയതുകൊണ്ട് അവൻ മൈൻഡ് ആക്കിയില്ല. ഗണേഷ് കൈകഴുകി വരുമ്പോഴേക്കും അജിത് ബില്ല് അടച്ചിരുന്നു. അവർ രണ്ടുപേരും ഹോട്ടലിൽ നിന്നിറങ്ങി ബസ്‌സ്റ്റോപ്പിലേക്ക് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *