മീറ്റിങ്ങിൽ രക്ഷിതാക്കൾ ബഹളം ഉണ്ടാക്കി. ജിതിന്റെയും സോണിയുടെയും രക്ഷിതാക്കളെ കത്രീനാമ്മ വറുത്തു കോരി. അങ്ങനെ ജിതിനും സോണിക്കും ഒരാഴ്ച വീട്ടിൽ ഇരിക്കാനുള്ള സുവർണാവസരം സ്കൂൾ മാനേജ്മെന്റ് ഒരുക്കികൊടുത്തു. ജിതിന്റെ വീട്ടിലെ അവസ്ഥ പക്ഷെ പ്രതീക്ഷിച്ചതിലും വിപരീതമായിരുന്നു. അംബികാമ്മ അവനെ ഉപദേശിച്ചു കരയുന്നത് ആദ്യമായാണ്. എന്നാൽ പ്രഭാകരൻ അവനെ ശാസിക്കാനോ ഉപദേശിക്കാനോ തുനിഞ്ഞില്ല. അച്ഛൻ തന്നെ ഒന്ന് തല്ലിയിരുന്നെങ്കിൽ എന്നവൻ മോഹിച്ചു. അച്ഛന്റെ കയ്യിൽ നിന്ന് തല്ല് വാങ്ങിയിട്ട് എത്ര നാളായി. എന്നാൽ പ്രഭാകരൻ അവനോട് പഴയത് പോലെ തന്നെ പെരുമാറി. “ഇനി തല്ലുണ്ടാക്കാൻ തോന്നുമ്പോ സാറ് ഞങ്ങളെ ആദ്യം പരിഗണിക്ക്. നിന്റെ തല്ലിന് എത്ര ഊക്കൊണ്ടെന്ന് ഞങ്ങൾ ഒന്നറിയട്ടെ.അവനൊരു കവലച്ചട്ടമ്പി വന്നിരിക്കുന്നു.”അയാൾ ആകെ പറഞ്ഞത് ഇത്ര മാത്രം. അച്ഛന്റെ മനസ്സ് നോവിച്ചു എന്ന വിഷമം ഉള്ളിലുണ്ടായെങ്കിലും, അച്ഛൻ അവനെ പരിഗണിച്ചു എന്ന തിരിച്ചറിവ് അവനിൽ ചെറിയ തോതിൽ സന്തോഷം ഉണ്ടാക്കി. എന്നാൽ ഒരുമിച്ചു സസ്‌പെൻഷൻ കിട്ടിയിട്ടും സോണി ഒരു ദിവസം പോലും അവനെ വിളിച്ചില്ല. ആ കാര്യത്തിൽ ജിതിന് വിഷമം ഉണ്ടായിരുന്നു. പിന്നെ ഓരോരുത്തരുടെ അവസ്ഥ എന്ന് കരുതി അവൻ സമാധാനിച്ചു. ജിതിനേ അവന്റെ പാട്ടിന് വിട്ടോളാൻ പ്രഭാകരന്റെ ഓർഡർ ഉണ്ടായിരുന്നു. അല്ലെങ്കിലും വൈകീട്ട് ആറു വരെ അവൻ വീട്ടിൽ ഒറ്റക്കായിരുന്നു. അമ്മയും അച്ഛനും ജോലി കഴിഞ്ഞു തിരിച്ചു വരുന്നത് വരെ ടി വി കാണലും അയൽവക്കത്തെ ചേച്ചിമാരുടെ സീൻ പിടിച്ചും, വാണമടിച്ചും അവൻ സമയം തള്ളി നീക്കി.
അങ്ങനെ, ശെനിയാഴ്ച അവൻ മുറിയിൽ ഇരുന്ന് ബ്രിക് ഗെയിം കളിച്ചു കൊണ്ടിരിക്കുന്ന സമയത്ത് താഴെ ഫോൺ ബെല്ലടിച്ചു. സെക്കന്റ് സാറ്റർഡേ ആയിരുന്നത് കൊണ്ട് അന്ന് അംബികമ്മ ജോലിക്ക് പോയില്ല. അംബികാമ്മ ചെന്ന് ഫോൺ എടുത്തു.
“ജിത്തൂ…. നിനക്ക് ഫോൺ…. ജിത്തൂ…. ആ പണ്ടാരം അവിടെയെങ്ങാനും വച്ചിട്ട് താഴേക്കിറങ്ങി വന്നേ…”
“ശോ… എന്താമ്മേ….” ജിതിൻ വാതിൽ തുറന്ന് വന്ന് ഒച്ചയെടുത്തു.
“ദേ ചെറുക്കാ, എന്നോട് ഒച്ചയെടുത്തലുണ്ടല്ലോ? ചട്ടുകം പഴുപ്പിച് ആസനത്തിൽ വച്ചു തരും. നിന്റെ ഏതോ കൂട്ടുകാരിയാ. വന്ന് സംസാരിച്ചേ, എനിക്ക് പണിയുണ്ട്.” അംബികാമ്മ റിസീവർ താഴെ വച്ച് ഉള്ളിലേക്ക് പോയി.
“കൂട്ടുകാരിയോ? എന്റെ ഏത് കൂട്ടുകാരി?” ജിതിൻ പിറുപിറുത്തു കൊണ്ട് പടിയിറങ്ങി വന്ന് റിസീവർ എടുത്ത് ചെവിയോട് ചേർത്തു.
“ഹാലോ?”
“ആ ഹാലോ, ജിത്തൂ ഞാൻ മേഴ്‌സിയാ.”
“ആ… താനോ? എന്താ മേഴ്‌സി?” ജിതിൻ ശബ്ദം താഴ്ത്തി ‘അമ്മ കേൾക്കുന്നുണ്ടോയെന്ന് അകത്തേക്ക് എത്തി നോക്കി ചോദിച്ചു.
“ജിത്തൂ, ഞാൻ അന്ന് ഒരു കാര്യം പറഞ്ഞില്ലായിരുന്നോ? ഓർക്കുന്നോ?”
“അതിന് താൻ ഒന്നും പറഞ്ഞില്ലായിരുന്നല്ലോ? പിന്നെ പറയാം എന്നല്ലേ പറഞ്ഞത്?”
“ആ… അതു തന്നെ. നാളെ വരില്ലേ? ഞാൻ അതൊന്ന് കൻഫോം ചെയ്യാൻ വിളിച്ചതാ.”
“മേഴ്‌സി, ഞാനിപ്പോ അങ്ങനെ പുറത്തേക്കൊന്നും ഇറങ്ങാൻ പറ്റിയ അവസ്ഥിയിലല്ല. കാര്യങ്ങൾ ഒക്കെ അറിഞ്ഞു കാണുമല്ലോ?”
“ഞാൻ അറിഞ്ഞരുന്നു. ഐ ഫീൽ സോറി ഫോർ യൂ. പക്ഷേ നാളെ വരണം. വരില്ലാന്ന് പറയല്ലേ, ഞാൻ തനിക്ക് വേണ്ടി വെയ്റ്റ് ചെയ്യും.”
“എന്താണെങ്കിലും ഇപ്പൊ പറഞ്ഞു കൂടെ? എന്തിനാ നാളെ?”