അന്ന തലയുയർത്തി. അവളുടെ കണ്ണുകൾ കരഞ്ഞു കലങ്ങി കണ്ണിൽ മഷി പടർന്നിരുന്നു. അവളുടെ ചുണ്ടുകൾ വിതുമ്പി വിറക്കുകയാണ്.
“ഹേയ്…എന്താ അന്ന? എന്തു പറ്റി? വൈ ആർ യു ക്രയിങ്?” വീണ്ടും തല താഴ്ത്താൻ തുടങ്ങിയ അന്നയുടെ താടി പിടിച്ചുയർത്തി അവളുടെ മുടിയിൽ തലോടിക്കൊണ്ടു ജിത്തൂ ചോദിച്ചു. അത് കണ്ട് അങ്ങോട്ടേക്ക് വരാൻ ഒരുങ്ങിയ സോണിയെ അവൻ നില്ല് എന്ന് കൈ കൊണ്ട് കാണിച്ചു.
“ജിത്തൂ, ഞാൻ കുറച്ചു നേരം ഒറ്റക്കിരിക്കട്ടെ.”
“ഹേയ്, തനിക്കെന്തു പറ്റിയെടോ? താൻ ഇങ്ങനൊന്നും അല്ലായിരുന്നല്ലോ?”
“ഇപ്പൊ എനിക്ക് ഇങ്ങനെ ചെയ്യാനല്ലാതെ വേറൊന്നും തോന്നുന്നില്ല ജിത്തൂ.”
“ഇങ്ങനെ കരയാൻ മാത്രം എന്തു പറ്റി അന്ന? നീയെന്നോട് പറ. വെറുതെ ഇരുന്ന് ഇങ്ങനെ കരയാൻ ഒന്നും ഞാൻ സമ്മതിക്കില്ല. നിനക്കെന്ത് തോന്നിയാലും ശെരി, ഇല്ലേലും ശെരി.”
“കിരണും ആയിട്ട് വഴക്കിട്ടു.”
“നമ്മുടെ ബാച്ചിലെ കിരാണോ? അവനായിട്ട് എന്ത് വഴക്ക്? എന്താ ഉണ്ടായേ?”
“അത്… “ അവൾ സോണി ഇരിക്കുന്നിടത്തേക്ക് ഒന്നെത്തി നോക്കി.
“അവൻ അവിടിരുന്നോട്ടെ. നമ്മൾ പറയുന്നത് അവൻ കേൾക്കില്ല. നീ പറ.”
“അവൻ ഇന്ന് എന്നെ കയറിപ്പിടിച്ചു ജിത്തൂ.”
“ആ മൈരൻ എന്ത് ചെയ്തെന്ന്???” ജിതിന്റെ ഉപ്പൂറ്റി മുതൽ വിറഞ്ഞു കയറി.
“പൂജക്ക് ഇന്ന് പീരിയഡ്സാ. കിരൺ അവളെ ഇന്ന് ലൈബ്രറിയിലേക്ക് വിളിച്ചപ്പോ അവൾ വരില്ലാന്ന് പറഞ്ഞു. ലൈബ്രറിയിൽ അവൻ കാത്തു നിൽക്കും, ചെന്നില്ലെങ്കിൽ സ്കൂൾ മൊത്തം പറഞ്ഞു നാറ്റിക്കും എന്നവൻ പറഞ്ഞു ഭീഷണിപ്പെടുത്തി. അവൾ എന്റടുക്കൽ വന്ന് കരഞ്ഞു നടന്നതെല്ലാം പറഞ്ഞു. ഞാൻ അവളേം കൂട്ടി ചോദിക്കാൻ ചെന്നപ്പോൾ അവളെ കിട്ടിയില്ലെങ്കിൽ വേണ്ട, നിന്നെയായാലും മതി എന്ന് പറഞ്ഞ്…. അവൻ… എന്നെ….” അവൾ വിതുമ്പിക്കരഞ്ഞു.
ജിതിൻ മുഷ്ഠി ചുരുട്ടി കണ്ണടച്ചു നിന്നു. അടിവയറ്റിൽ നിന്നും തുടങ്ങിയ കലിപ്പ് തോണ്ടക്കുഴി വരെയെത്തിയപ്പോൾ അവൻ ഒന്ന് ശ്വാസം അകത്തേക്കെടുത്ത് പുറത്തേക്ക് ഊതി വിട്ടു. കയ്യിന്റെ വിറയൽ മാറിയില്ലെങ്കിലും ചങ്കിന്റെ പെടപ്പ് കുറഞ്ഞില്ലെങ്കിലും തലയിലെ പെരുപ്പ് ഒന്നടങ്ങിയപ്പോൾ അവൻ കണ്ണു തുറന്ന് അന്നയെ നോക്കി. അവൻ തല കുനിച്ച് അന്നയുടെ കാതിൽ സ്വരം താഴ്ത്തി പറഞ്ഞു,
“പെണ്ണേ…. നീ എന്റെ ഗേൾഫ്രണ്ട് ഒന്നുമല്ല. നമ്മള് തമ്മിൽ ഒരു ജാക്കി ബന്ധം മാത്രമേ ഉള്ളു.”
“ജിതിൻ…” അന്നയുടെ തൊണ്ടയിടറി.
“പക്ഷെ….” അവൻ രണ്ടു കയ്യും പാന്റിന്റെ പോക്കറ്റിൽ ഇട്ട് നിവർന്നു നിന്നു.
“പക്ഷെ, നീ എന്റെ പെണ്ണാണെന്നു പറയാൻ നീ എന്റെ കാമുകി ആവണമെന്നില്ല.”
അന്ന നിറഞ്ഞു തുളുമ്പിയ കണ്ണുകളോടെ ഒന്നും മനസ്സിലാകാതെ അവനെ നോക്കി.
“അന്ന മോളെ… ഇന്നലെ മുതൽ നീ എന്റെ പെണ്ണാ. നിന്നെ ഒരുത്തൻ ഇനി നോക്കണമെങ്കിൽ എന്റെ സമ്മതം വേണം.”
“നീ വഴക്കിനൊന്നും പോവല്ലേ ജിത്തൂ…” ഇത് വിട്ടേര്. പ്ലീസ്.”
“ ഒരു പെണ്ണിന്റെ ഇഷ്ടമില്ലാതെ അവളെ തൊടുന്നവൻ പുഴുവാണ് പെണ്ണേ. ഈ പുഴുശല്യം എങ്ങനെ തീർക്കണം എന്ന് എനിക്കറിയാം. നീ ധൈര്യമായിരി.” അവൻ അവളുടെ കവിളിൽ ഒന്ന് നുള്ളി.