കോകില മിസ്സ് 6 [കമൽ]

Posted by

“അപ്പൊ…. ശെരി, എല്ലാം പറഞ്ഞത് പോലെ.” ജിതിൻ തിരിഞ്ഞു പോവാൻ ഒരുങ്ങി. പെട്ടെന്ന് എന്തോ ഓർത്ത പോലെ തിരിഞ്ഞ് ചുവരും ചാരി അവശനായി ഇരിക്കുന്ന കിരണിന്റെ അടുത്തെത്തി.
“ഒരു കാര്യം വിട്ടു പോയി കിരണേ. നീയാ ഷൂ ഒന്നൂരിക്കെ…”
“എ… എന്തിനാ?” കിരൺ ഒന്ന് സംശയിച്ചു.
“എന്തിനാണെന്ന് പറഞ്ഞാലേ ഊരുവോള്ളോ? ഊരേടാ പന്ന….”
കിരൺ ധൃതി പിടിച്ച് ഷൂ രണ്ടും ഊരി. ജിതിൻ കിരണിന്റെ പാദത്തിൽ സോക്സിന് മുകളിലൂടെ അവന്റെ ഷൂ കൊണ്ട് അമർത്തിച്ചവിട്ടി. വേദന കൊണ്ട് പുളഞ്ഞ കിരൺ ഞരങ്ങി മൂളി ജിതിന്റെ കാലിൽ പിടിച്ചു. അവന്റെ വേദന കണ്ടിട്ട് ജിതിന്‌ ഒട്ടും മനസ്സലിവ് തോന്നിയില്ല. അവന് ജീവിതത്തിൽ ക്ഷമിക്കാൻ കഴിയാത്തവരിൽ ഒരാളാണ് കിരൺ എന്നത് തന്നെ കാരണം.
“പറയാൻ മറന്നത് വേറൊന്നുമല്ല. അന്ന, അവൾ എന്റെ പെണ്ണാ. അവളെ ഇനി ഒരുത്തൻ നോക്കിയെന്ന് ഞാനറിഞ്ഞാൽ??? നിന്നെ. നിന്നെ ഞാനിടിക്കും. ഇപ്പൊ ഈ ബാക്കി വച്ചത് പോലെയല്ല. എല്ലാം നല്ലപോലെ കലക്കി നല്ല ഊക്കൻ ഇടി. കിടക്കപ്പായേന്ന് എണീക്കാൻ മുട്ടി കുഴലിട്ട് മൂത്രം ഒഴിക്കണ്ടി വരും. കേട്ടല്ലോ? ആഹാ….”
ജിതിൻ സോണിയെയും കൂട്ടി തിരിച്ചു നടന്നു.
“പോണ വഴിക്ക് ടൈലറ്റിൽ കിടക്കുന്നവനെ വിളിച്ചെഴുന്നേല്പിച്ചേരെ കേട്ടോ…”
പോകുന്ന വഴി സോണി വിളിച്ചു പറഞ്ഞു.
“അവനെങ്ങാനും നമ്മടെ പേര് പറയോ മച്ചമ്പി… എല്ലാം കഴിഞ്ഞിറങ്ങിയപ്പോ കയ്യിനും കാലിനും ഒരു വിറയൽ പോലെ. ഒന്നിനും നിക്കണ്ടായിരുന്നു എന്നൊരു തോന്നൽ.” ഗേറ്റ് കടക്കുമ്പോൾ സോണി ഉള്ളിലെ ഭയപ്പാട് ജിതിനുമായി പങ്കു വെച്ചു.
“എടാ, നമുക്കീ സ്കൂൾ ലൈഫ് ഇനി എത്ര നാളുണ്ട്?”
“അത്….” സോണി വിരലിൽ എണ്ണാൻ തുടങ്ങി.
“മച്ചൂ… ആ ചോദിച്ചതിന് നീ ഉത്തരം പറയണ്ട. ഞാൻ പറഞ്ഞു വന്നത് എന്താന്നു വച്ചാ, നമ്മൾ കുറെ കാലമായി പലരുടെയും ആട്ടും തുപ്പും കേട്ട് മിണ്ടാതെ പഞ്ചപുച്ഛം അടക്കി നടന്നു. എന്നിട്ടെന്തു നേടി?”
ജിതിൻ പറഞ്ഞത് കേട്ട് സോണി അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ജിതിൻ പറഞ്ഞത് അവനെ സംബന്ധിച്ചു ഒട്ടും നിസ്സാരമായ കാര്യമായിരുന്നില്ല.
“ഒരു മൈരും നേടിയില്ല എന്ന് മാത്രമല്ല, ഒള്ള മാനവും പോയി. ഇല്ലേ?”
സോണി ശെരിയാണ് എന്ന് തലയാട്ടി.
“ഇന്ന് നമ്മൾ എടുത്ത തീരുമാനം ശെരിയോ തെറ്റോ എന്നെനിക്കറിയില്ല. പക്ഷെ നമ്മൾ ഒരു തീരുമാനം എടുക്കാതിരുന്നെങ്കിൽ ഇവിടെ ഒരു മാറ്റവും സംഭവിക്കില്ല. നമുക്ക് ഒരു മാറ്റവും സംഭവിക്കില്ല. അല്ലെങ്കിൽ നീ നോക്കിക്കോ, ഇപ്പൊ ക്ലാസ്സിലെ പെണ്പിള്ളേരുടെ ഇടയിൽ എങ്കിലും നമുക്ക് ഒരു വില കാണും. പിന്നെ, ഇടിച്ചത് നമ്മളെപ്പോലെ രണ്ടു പേരാണെന്ന്പുറത്തു പറഞ്ഞാൽ പിന്നെ അവന്മാർക്ക് തലയിൽ മുണ്ടിടാതെ ക്ലാസ്സിൽ കയറാൻ പറ്റോ? അഥവാ പറഞ്ഞാൽ ആരേലും വിശ്വസിക്കോ? “
“പറയില്ലായിരിക്കും അല്ലെ?”
“നീ ധൈര്യമായിട്ടിരി, ഒരു കോഴപ്പോം വരില്ല അളിയാ…” ജിതിൻ ചിരിച്ച മുഖത്തോടെ സോണിയുടെ തോളിൽ തട്ടി. ജിത്തൂ നൽകിയ ആത്‍മവിശ്വാസത്തിന്റെ പുറത്ത് സോണി ആശ്വസിച്ചു. പക്ഷെ…, കുഴപ്പമായി. സ്‌പെഷ്യൽ ക്ലാസ് കഴിഞ്ഞു കുട്ടികൾ പുറത്തിറങ്ങിയ ശേഷം ഗേറ്റ് പൂട്ടാൻ നിന്നിരുന്ന മറിയചേച്ചി നിഖിലും കിരണും ചോരയൊലിപ്പിച്ച് തൊങ്ങി നടന്നു പോകുന്നത് കണ്ട് അത് കത്രീന മാഡത്തിനോട് റിപ്പോർട്ട് ചെയ്തു. സംഗതി സ്കൂൾ മുഴുവൻ അറിഞ്ഞു, പി. ടി. എ.

Leave a Reply

Your email address will not be published. Required fields are marked *